ഫാ.ബെൻസി മാത്യുവിന് ബെസ്റ്റ് ഹ്യൂമാനിറ്റേറിയൻ പുരസ്കാരം

റാന്നി: ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി(GSCRS) ചെയർമാനും,സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകനുമായ റവ. ഫാ.ബെൻസി മാത്യു കിഴക്കേതിലിനെ റാന്നിയിലെ സാമൂഹ്യ സേവന കേന്ദ്രമായ എൻ.എസ്.ആർ.സിയും,ഫാ.ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച ജീവകാരുണ്യ സമ്മേളനത്തിൽ വച്ച് വനമേഖലയിലെ ആദിവാസികൾക്കിടയിൽ നടത്തിയ സേവനപ്രവർത്തനങ്ങളെ മാനിച്ച് മികച്ച മനുഷ്യസ്നേഹി പുരസ്കാരം നൽകി ആദരിച്ചു. ശ്രീ.ആന്റോ ആന്റണി എം.പി പുരസ്കാരം നൽകി.NSRC ഡയറക്ടർ വർഗീസ് മത്തായി അദ്ധ്യക്ഷത വഹിച്ചു. കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമേലും മറ്റ് പ്രമുഖരും പങ്കെടുത്തു. യാക്കോബായ […]
ആ പൊട്ടിച്ചിരിപ്പിച്ച മനുഷ്യന്‍; യുക്രെയ്ന്‍റെ നായകനായി യുദ്ധം നയിച്ച കഥ

അഴിമതിയുടെയും അധിനിവേശങ്ങളുടെയും കോട്ടയായി യുക്രെയിന്‍ മാറിയ ഒരു കാലത്ത്, അവിടെ ഒരു ടിവി ഷോ അരങ്ങേറുന്നു. 36-കാരനായ ഹാസ്യ നടനാണ് താരം. അയാളുടെ തമാശകൾ ജനങ്ങളെ ചിരിപ്പിക്കുന്നു. പ്രതിസന്ധികൾക്കിടയിലെ ആശ്വാസമാകുന്നു. സംഭവം നടക്കുന്നത് 2014-ൽ. സെർവന്റ്സ് ഓഫ് പീപ്പിൾ എന്ന ആ കോമഡി ഷോയിൽ അധ്യാപകനായി എത്തിയ ആള്‍ പിന്നെ ആ രാജ്യത്തിന്റെ പ്രസിഡന്റാകുന്നതാണ് കഥ. വർഷങ്ങൾക്കിപ്പുറം 2019-ൽ യുക്രെയ്നിന്റെ പ്രസിഡന്റായ ആ മനുഷ്യന്‍റെ പേരാണ് വൊളോഡിമിർ സെലെൻസ്കി. റീലിലെ പ്രസിഡന്റ് റിയലായി പ്രസിഡന്റാകുന്നു. സിനിമാക്കഥ പോലെ […]
മാത്യു ഉലകംതറ സാറിനെ ഓർക്കുമ്പോൾ – സൂസൻ പാലാത്ര

ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു കവിയാണ്. പ്രഫ. മാത്യു ഉലകംതറ. കോട്ടയം കവിതാ മണ്ഡലത്തിൽ കവിതാ ക്ലാസ്സ് നടത്തുന്നതിനെക്കുറിച്ച് പത്രത്തിൽ നിന്നറിഞ്ഞ ഞാൻ ആ ക്ലാസ്സിൽ എൻ്റെ മകളെ ചേർത്ത് പഠിപ്പിയ്ക്കാൻ ആഗ്രഹിച്ചാണ് ചെന്നത്. മകൾ അന്ന് അഞ്ചാം ക്ലാസ്സിലാണ് പഠിയ്ക്കുന്നത്. മലയാളത്തിലും, കവിതയിലും താല്പര്യമുള്ള കന്യാസ്ത്രീകൾക്കുവേണ്ടിയുള്ള ക്ലാസ്സാണ്. ആ ക്ലാസ്സിൽ പ്രശസ്തരും അപ്രശസ്തരുമായ പലരെയും പഠിതാക്കളായി കണ്ടിട്ടുണ്ട്. എൻ്റെ മകൾ തീരെ ചെറിയ കുട്ടിയായതിനാൽ, “മോൾക്കു് ഞാനൊരു കൂട്ടുകാരിയെ തരാം” എന്നു പറഞ്ഞ് സാറിൻ്റെ കൊച്ചുമകളായ […]
10 Most Beautiful Birds on Planet Earth 2
7 Most Wonderful Natural Phenomena In The World
യുക്രെയ്നിലേക്ക് നാറ്റോയുടെ വരവ് അംഗീകരിക്കാനാകാതെ റഷ്യ; പുടിൻ വരച്ച വര

ചൈനയുടെ സൈനികസഖ്യത്തിൽ നേപ്പാളിനെ അംഗമാക്കാൻ ശ്രമിച്ചാൽ ഇന്ത്യ വെറുതെയിരിക്കുമോ? അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനികസഖ്യത്തിൽ യുക്രെയ്നിനെ അംഗമാക്കാനുള്ള ശ്രമത്തെ റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുടിൻ കാണുന്നത് ഏതാണ്ട് അങ്ങനെയാണ്. അതു തടയുകയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപിത ഉദ്ദേശ്യവും. 1991 ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ മുതൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം യുക്രെയ്നിനുമേൽ നോട്ടമിട്ടിരുന്നതാണ്. 1994 ൽ മുൻ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷ്ബിഗ്‍ന്യൂ ബ്രസെൻസ്ക്കി ‘ഫോറിൻ അഫയേഴ്സ്’ എന്ന പ്രസിദ്ധീകരണത്തിൽ അതു വ്യക്തമാക്കുകയും ചെയ്തു. ‘റഷ്യയ്ക്കെതിരെ […]
ഖത്തർ പ്രവാസികൾക്ക് പിസിആറും ക്വാറന്റീനും ഒഴിവാക്കി

ദോഹ ∙ ഇന്ത്യയിൽ നിന്ന് എത്തുന്ന കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ, ഖത്തറിൽ താമസാനുമതിയുള്ള പ്രവാസികൾക്ക് പിസിആർ പരിശോധനയും ഹോട്ടൽ ക്വാറന്റീനും ഒഴിവാക്കി. കോവിഡ് ഭേദമായവർക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള മറ്റു സന്ദർശകരിൽ ഖത്തർ അംഗീകൃത വാക്‌സീൻ 2 ഡോസും എടുത്തവർക്കും കോവിഡ് മുക്തർക്കും യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്. ഒരു ദിവസത്തെ ഹോട്ടൽ ക്വാറന്റീനുമുണ്ട്. വാക്‌സീൻ എടുക്കാത്തവർക്ക് പ്രവേശനം ഇല്ല. പുതിയ നയം 28ന് രാത്രി […]
യുക്രെയ്‍ന്‍ പിടിച്ചെടുക്കാന്‍ പദ്ധതിയില്ല; ജനതയെ സ്വതന്ത്രരാക്കുക ലക്ഷ്യം: റഷ്യ

അധിനിവേശമല്ല യുക്രെയ്ന്‍ ജനതയെ സ്വതന്ത്രരാക്കുകയാണ് ലക്ഷ്യമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്. യുക്രെയ്നിലേത് ജനാധിപത്യ സര്‍ക്കാരാണെന്ന് റഷ്യ കരുതുന്നില്ല. യുക്രെയ്‍ന്‍ പിടിച്ചെടുക്കാന്‍ ആരും പദ്ധതിയിടുന്നില്ലെന്നും സെര്‍ജി ലാവ്റോവ് പറഞ്ഞു. അതിനിടെ യുക്രയ്ന്‍ തലസ്ഥാനം പിടിക്കാനൊരുങ്ങി റഷ്യ. റഷ്യന്‍ സൈന്യം കീവിലെത്തി. കീവിനെ സംരക്ഷിക്കാന്‍ പോരാടുന്നതായി യുക്രയ്ന്‍ സേന പറഞ്ഞു. രണ്ടാം ദിവസവും തുടരുന്ന യുക്രെയന്‍ യുദ്ധത്തിന്‍റെ ഭാവി എന്താകുമെന്നതില്‍ അനിശ്ചിതത്വം. വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ വ്ലാഡിമിര്‍ പുടിന്‍, സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് യുദ്ധമെന്ന് വാദിക്കുന്നു. അവസാന നിമിഷം […]
സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം; പുടിനെ ഫോണിൽ വിളിച്ച് മോദി

യുക്രെയ്‌ന്‍ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനോട് സംസാരിച്ചു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റിനോട് മോദി അഭ്യര്‍ഥിച്ചു. അടിയന്തരമായി വെടിനിര്‍ത്തണം. റഷ്യ-നാറ്റോ ഭിന്നത ചര്‍ച്ചകളിലൂടെ പരിഹമെന്ന് മോദി. സംഭാഷണം 25 മിനിറ്റ് നീണ്ടു. ഇന്ത്യയും റഷ്യയും തമ്മില്‍ തുടര്‍ച്ചയായ നയതന്ത്രതല ആശയവിനിമയത്തിന് ധാരണ. ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനാണ് ഏറ്റവുമധികം മുന്‍ഗണനയെന്ന് നരേന്ദ്ര മോദി. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ യുക്രെയ്ന്റെ അയല്‍രാജ്യങ്ങളുമായി ബന്ധപ്പെടും. യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റോഡുമാര്‍ഗം അയല്‍രാജ്യങ്ങളിലെത്തിക്കാനാണ് നീക്കം. രക്ഷാദൗത്യത്തിനായി വിദേശകാര്യമന്ത്രാലയം പ്രത്യേകസംഘങ്ങളെ അയച്ചു. […]
ആദ്യദിനം വിജയമെന്ന് റഷ്യ; ചെര്‍ണോബില്‍ മേഖല നിയന്ത്രണത്തിൽ

യുക്രെയ്ന്‍ സൈനികനടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തില്‍. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രെയ്നിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രെയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു. അതേസമയം, യുക്രെയ്നിലേക്ക് നാറ്റോ ഉടന്‍ സൈന്യത്തെ അയയ്ക്കില്ലെന്ന് സെക്രട്ടറി ജനറല്‍. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ നാളെ നാറ്റോ രാജ്യങ്ങള്‍ യോഗം ചേരും. സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാറ്റോ പ്രതിരോധ നീക്കം തുടങ്ങി. അതേസമയം, റഷ്യയെ പിന്തിരിപ്പിക്കുന്നതില്‍ അമേരിക്കയുടെയും യു.എന്നിന്റെയും […]
ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ലങ്കയെ 62 റൺസിന് വീഴ്ത്തി

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 62 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 199 റൺസ്. ശ്രീലങ്കയുടെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ അവസാനിച്ചു. ഇന്ത്യയുടെ വിജയം 62 റൺസിന്. സെഞ്ചുറിയുടെ വക്കോളമെത്തിയ അർധസെഞ്ചുറി പ്രകടനവുമായി ഇഷാൻ കിഷൻ ഇന്ത്യയുടെ വിജയശിൽപിയായി. […]
മലയാള മണ്ണിലെ കഴുകന്മാരും കാക്കകളും – കാരൂര്‍ സോമന്‍, ലണ്ടന്‍

കേരള സംസ്കാരത്തിന് ഏല്‍ക്കുന്ന അപമാനമാണ് മനുഷ്യത്വരഹിതമായ കേരളത്തിലെ കൊലപാത കങ്ങള്‍. ഇത് ലോകം കണ്ടുകൊണ്ടിരിക്കുന്ന ഹിംസയാണ്. കണ്ണൂരിലെ ഒരു മല്‍സ്യ തൊഴിലാളിയുടെ കാല്‍ വെട്ടിമാറ്റിക്കൊണ്ട് ക്രൂരന്മാരായ ഭീകരര്‍ കേരളത്തെ ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കാഴ്ചയാണ് ലോകം കണ്ടത്. മനുഷ്യമനസ്സിന്‍റെ മാധുര്യമറിയാത്ത രാഷ്ട്രീയ വര്‍ഗ്ഗീയ നാട്ടുഭ്രാന്തന്മാര്‍ മനുഷ്യരെ ക്രൂരമായി കൊല്ലുന്നു. മനുഷ്യര്‍ മനുഷ്യനെ കൊന്നൊടുക്കുന്നത് വിദേശ മലയാളികള്‍ പേടിസ്വപ്നം പോലെ കാണുന്നു. കേരളത്തില്‍ നിന്ന് യുവതീ യുവാക്കള്‍ പാലായനം ചെയ്തുകൊണ്ടിരിക്കുന്നതിന്‍റെ പ്രധാന കാരണം രാഷ്ട്രീയ വര്‍ഗ്ഗീയ അസമത്വവും ഒറ്റപ്പെടലുമാണ്, […]
പന്തുകള്‍ പറക്കുന്ന കളിക്കളം – കാരൂര്‍ സോമന്‍, ലണ്ടന്‍

(കാരൂര്‍ സോമന്‍റെ സ്പെയിന്‍ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ യാത്രാ വിവരണത്തില്‍ നിന്ന്) യാത്രകള്‍ ഓര്‍മ്മകളുടെ ഒഴുക്കിലെന്നും ജീവിക്കുന്ന അമൂല്യ അനുഭൂതി അനുഭവങ്ങളാണ് നല്‍ കുന്നത്. തലേരാത്രി സാന്‍റിയാഗോയില്‍ നിന്നെത്തുമ്പോള്‍ മാന്‍ഡ്രിഡ് നഗരം പൂനിലാവില്‍ പരന്നൊഴുകി യിരിന്നു. പ്രകൃതിയുടെ ഹരിതാഭയെ അപഹരിച്ച നിലാവിനെ കിഴക്കുദിച്ച സൂര്യന്‍ തട്ടിമാറ്റി ഭൂമിയെ മനോഹര കാഴ്ചകളാക്കി മാറ്റി. രാവിലെ ഹോട്ടല്‍ റസ്റ്ററന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ചു് പുറത്തിറങ്ങി. ആദ്യം കണ്ട കാ ഴ്ച്ച റോഡിലൂടെ പാരമ്പര്യ വസ്ത്രധാരികളായ ഏതാനും സ്ത്രീപുരുഷന്മാര്‍ നടന്നു പോകുന്നു. […]
“ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍’ എന്ന കാവ്യസമാഹാരത്തിലെ കവിതകളുടെ ദൃശ്യാവിഷ്കാരം രണ്ടാം ഭാഗം പ്രകാശനം ചെയ്തു.

പ്രവാസി മലയാളിയും എഴുത്തുകാരനുമായ ജോളി എം.പടയാട്ടില്‍ രചിച്ച “ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍’ എന്ന കാവ്യസമാഹാരത്തിലെ കവിതകളുടെ ദൃശ്യാവിഷ്കാരം രണ്ടാം ഭാഗം സിഡി ആല്‍ബമായി പ്രകാശനം ചെയ്തു. 10 ഗാനങ്ങളടങ്ങിയ ആല്‍ബത്തിന്‍റെ ആദ്യകോപ്പി അങ്കമാലി എം.എല്‍.എ. റോജി എം. ജോണ്‍ ജീവധാര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.സാജു ചാക്കോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. വെര്‍ച്വല്‍ ഫ്ളാറ്റ് ഫോമിലൂടെ നടന്ന പരിപാടിയില്‍ റോജി എം. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. യുവസംഗീതസംവിധായകനായ നന്ദകുമാര്‍ കെ. കമ്മത്ത് ആമുഖപ്രഭാഷണം നടത്തി. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ., […]
യുക്രെയ്നിലേക്ക് റഷ്യൻ പടനീക്കം; യുദ്ധഭീതിയിൽ ലോകം

മോസ്കോ ∙ യുക്രെയ്നിലെ കിഴക്കൻ വിമത മേഖലകളെ സ്വതന്ത്രരാജ്യങ്ങളായി അംഗീകരിച്ചതിനു പിന്നാലെ അവിടങ്ങളിലേക്കു റഷ്യ സൈന്യത്തെ അയച്ചു തുടങ്ങി. ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ രണ്ടു ‘പുതിയ രാജ്യങ്ങളിൽ’ സൈനിക വിന്യാസത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉത്തരവിട്ടു. ഇതിന് റഷ്യൻ പാർലമെന്റ് അനുമതി നൽകി. യുക്രെയ്ൻ പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ശ്രമങ്ങളെ വെല്ലുവിളിച്ചുള്ള റഷ്യയുടെ നടപടി ലോകത്തെ വീണ്ടും യുദ്ധഭീതിയിലാക്കി. നടപടിയെ ലോകരാഷ്ട്രങ്ങൾ അപലപിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളെ തിങ്കളാഴ്ചയാണ് 2 […]



