LIMA WORLD LIBRARY

‘ന്യൂട്ടന്റെ ആപ്പിൾ മരം’ കാറ്റിൽ കടപുഴകി

ലണ്ടൻ∙ ഭൂഗുരുത്വബല സിദ്ധാന്തത്തെക്കുറിച്ച് വിഖ്യാത ശാസ്ത്രജ്ഞൻ സർ ഐസക് ന്യൂട്ടനെ ചിന്തിപ്പിച്ച ആപ്പിൾ മരത്തിൽ നിന്നു ‘ക്ലോൺ’ ചെയ്തെടുത്ത മരം, ബ്രിട്ടനിൽ വീശിയ യൂനീസ് കൊടുങ്കാറ്റിൽ കഴിഞ്ഞദിവസം കടപുഴകി വീണു. കേംബ്രിജ് സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സ്ഥിതി ചെയ്തിരുന്ന മരമാണു വീണത്. 1954ലാണു മരം നട്ടത്. ഇതു കൂടാതെ ഈ മരത്തിന്റെ 2 ക്ലോൺ പകർപ്പുകൾ കൂടി കേംബ്രിജിലുണ്ട്. ബ്രിട്ടനിലെ ലിങ്കൺഷറിൽ ന്യൂട്ടന്റെ ജന്മഗൃഹമായ വൂൾഫ്സ്തോപ് മാനറിലായിരുന്നു യഥാർഥ ആപ്പിൾ മരം ഉണ്ടായിരുന്നത്. 1666ൽ ഇതിൽനിന്ന് ആപ്പിൾ […]

മഹാനടിക്ക് വിട; ‘ഓർമ’യിൽ എരിഞ്ഞ് മടക്കം; കണ്ണീരോടെ മലയാളം

അതുല്യനടി കെപിഎസി ലളിതയ്ക്ക് വിട നൽകി കലാകേരളം. വൈകുന്നേരം അഞ്ചുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ തൃശൂർ വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടുവളപ്പില്‍ ആരംഭിച്ചത്. മതപരമായ ചടങ്ങുകൾക്കൊടുവിൽ മകൻ സിദ്ധാർഥ് ചിതയ്ക്ക് തീകൊളുത്തി. ചലച്ചിത്ര, സാംസ്കാരിക, രാഷ്ട്രീയമേഖലകളിലെ പ്രമുഖര്‍ കൊച്ചിയിലും തൃശൂർ സംഗീത നാടക അക്കാദമി ഹാളിലും എത്തി ആദരമർപ്പിച്ചു. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷമാണ് വടക്കാഞ്ചേരി എങ്കക്കാട് ദേശത്തെ ഓര്‍മ്മ എന്ന വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്.

സൗദിയിൽ ദേശീയ പതാകയെ അവഹേളിച്ചാൽ അരലക്ഷത്തിലേറെ രൂപ പിഴയും തടവും ശിക്ഷ

സൗദി അറേബ്യയിൽ ദേശീയ പതാകയെയോ രാജകീയ പതാകയെയോ അവഹേളിക്കുന്നത് ശിക്ഷാർഹം. സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ഉത്തരവ് ലംഘിച്ചാൽ ഒരു വർഷം വരെ തടവും അരലക്ഷത്തിലേറെ രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. രാജ്യത്തോടോ ഭരണകൂടത്തോടോ ഉള്ള വെറുപ്പോ അവഹേളനമോ മൂലം ദേശീയ പതാകയെ നിന്ദിക്കൽ, മറ്റേതെങ്കിലും രീതിയിൽ പതാകയെ അപമാനിക്കൽ, പതാക നിലത്തിടൽ, രാജ്യത്തിന്റെ മറ്റേതെങ്കിലും ചിഹ്നങ്ങളെ നിന്ദിക്കുകയോ അവമതിക്കുകയോ […]

ജീവകാരുണ്യ സാധു സേവന രംഗങ്ങളിൽ സജീവ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡീക്കൺ ടോണി മേതലക്ക് ഡോക്ടറേറ്റ്

പെരുമ്പാവൂർ: പതിറ്റാണ്ടുകളായി ജീവകാരുണ്യ സാധു സേവന രംഗങ്ങളിൽ സജീവ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡീക്കൺ ടോണി മേതലക്ക് ഗ്ലോബൽ ഹ്യൂമൺ ഫീസ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ബഹുമതി നൽകി ആദരിച്ചു. ചെന്നൈ ഭാരതീയ വിദ്യാ ഭവനിൽ നടന്ന കോ വീഡ് 19 അവാർഡ് നസ് പ്രോഗ്രാം സെ റിമണി 2022 പരിപാടിയിൽ വച്ച് യൂണിവേഴ്സിറ്റി ഫൗണ്ടറും ചാൻസിലറുമായ ഡോ. P മാനവേൽ ഡിക്കൺ ടോണി മേതലക്ക് ഡോക്ടർ ഓഫ് സോഷ്യൽ സർവ്വീസ് സർട്ടിഫിക്കറ്റും പദക്കവും നൽകി ആദരിച്ചു. കൂടാതെ കലാ സാഹിത്യ […]

ജിയോ വിട്ടുപോയത് 1.2 കോടി ഉപഭോക്താക്കൾ; നേട്ടം എയർടെല്ലിനും BSNL നും

മൊബൈൽ നിരക്കുകൾ 25 ശതമാനം വരെ വർധിപ്പിച്ചതോടെ സർവീസ് ഉപേക്ഷിക്കുന്ന വരിക്കാരുടെ എണ്ണവും കുത്തനെ കൂടി. ട്രായിയുടെ ഡിസംബറിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ബിഎസ്എൻഎല്ലും എയർടെലും മാത്രമാണ്. ശേഷിക്കുന്ന എല്ലാ കമ്പനികളും താഴോട്ടു പോയി. ഏറ്റവും കൂടുതൽ വരിക്കാരുള്ള റിലയൻസ് ജിയോക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 1.2 കോടി വരിക്കാരെയാണ്. വോഡഫോൺ ഐഡിയക്ക് 16.14 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് ഇതിനു മുൻപ് സെപ്റ്റംബറിലാണ് വൻ […]

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത ഇനി ഓർമ

കൊച്ചി ∙ മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. തൃപ്പൂണിത്തുറയിൽ മകന്റെ ഫ്ലാറ്റിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ. ഇന്നു […]

ദുബൈയിലിറങ്ങുന്നവര്‍ക്ക് ആശ്വസിക്കാം; ഇനി റാപിഡ് പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല

ദുബൈ: ദുബൈ എയര്‍പോര്‍ട്ടിലിറങ്ങുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി റാപിഡ് പിസിആര്‍ ടെസ്റ്റ് ആവശ്യമാണെന്ന നിബന്ധന ഒഴിവാക്കി എയര്‍പോര്‍ട്ട് അധികൃതര്‍. ഇന്ത്യയെ കൂടാതെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും ദുബൈ എയര്‍പോര്‍ട്ടിലിറങ്ങാന്‍ ഇനി റാപിഡ് ടെസ്റ്റിന്റെ ആവശ്യമില്ല. ഇന്ന് രാവിലെ എട്ടു മുതലാണ് പുതിയ മാറ്റം നിലവില്‍ വന്നത്. എങ്കിലും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധനയില്‍ മാറ്റമുണ്ടായിരിക്കില്ല. കൂടാതെ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ നിലവില്‍ നടത്തുന്ന കോവിഡ് പരിശോധന തുടരുന്നതായിരിക്കും. യാത്രക്കാര്‍ […]

‘ഹൃദയം’ ഹൃദയം കവരുമ്പോൾ നായകൻ ഹിമാചലിൽ; പ്രണവിന്‍റെ യാത്രാ ചിത്രങ്ങൾ

പ്രണയത്തെയും സംഗീതത്തെയും ജീവിതവുമായി ഇഴചേർത്ത് ഉള്ളുതൊടുന്ന ‘ഹൃദയം’ സിനിമയുടെ റിലീസിന് ശേഷം നീണ്ട യാത്ര തിരിച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നപോലെ കാഴ്ചകൾ കണ്ട് ക്യാമറയിൽ ചിത്രം പകർത്തി ഹിമാചൽപ്രദേശിലൂടെയുള്ള യാത്രയിലാണ് താരം. മനോഹരമായ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പ്രണവ് പങ്കുവച്ചിട്ടുണ്ട്. മഞ്ഞിൽ പൊതിഞ്ഞ കുൻസും ലാ – ചന്ദ്ര താൽ റൂട്ടിലെ കാഴ്ചയും സ്പിതി താഴ്‌വരയിലേക്കും തിരിച്ചും വരുന്ന എല്ലാ യാത്രികരുടെയും ഇടത്താവളമായ ചാച്ചാ-ചാച്ചി ചന്ദ്ര ധാബ ചിത്രവും മുധ് വില്ലേജ്, പാർവതി വാലി ചിത്രവും […]

തീരത്ത് കണ്ടെത്തിയത് വിചിത്ര ‘പ്രേത സ്രാവിനെ’; അമ്പരന്ന് ഗവേഷകർ

ന്യുസിലൻഡ് തീരത്ത് ഓള്‍ഡ് ഗോസ്റ്റ് ഷാര്‍ക്ക് അഥവാ പുരാതന പ്രേത സ്രാവ് ഇനത്തില്‍ പെട്ട സ്രാവിന്‍റെ കുഞ്ഞിനെ ഗവേഷകര്‍ കണ്ടെത്തി. തീരത്തോട് ചേര്‍ന്ന് സ്വതന്ത്രമായി നീന്തുകയായിരുന്ന ഈ പ്രേതസ്രാവിന്‍റെ ദിവസങ്ങള്‍ മാത്രമുള്ള കുഞ്ഞിനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്മോസ്ഫിയറിക് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് തിരിച്ചറിഞ്ഞത്. അപൂര്‍വമായി മാത്രം കാണാറുള്ള ഈ ജീവികളുടെ ഓരോ കണ്ടെത്തലും ശാസ്ത്രലോകം വലിയ പ്രാധാന്യത്തോടെയാണ് അടയാളപ്പെടുത്തുന്നത്. ഇന്നും സമുദ്രഗവേഷര്‍ക്ക് മുന്നില്‍ ഒരു പാട് ചോദ്യങ്ങളുയര്‍ത്തുന്ന, ഒട്ടനവധി പഠനങ്ങള്‍ക്ക് സാധ്യതയുള്ള ജീവി […]

‘കോവിഡും മൂന്നാം ലോകയുദ്ധവും 50 വര്‍ഷം മുമ്പ് അന്യഗ്രഹജീവികള്‍ കാണിച്ചു തന്നു

50 വര്‍ഷം മുമ്പ് തന്നെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ കോവിഡിനെ പറ്റിയും മൂന്നാം ലോക മഹായുദ്ധത്തെ പറ്റിയും മുന്നറിയിപ്പ് നല്‍കിയതായി അവകാശപ്പെട്ട് മത്സ്യത്തൊഴിലാളി. അന്യഗ്രഹജീവികളുടെ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമാകുമോയെന്ന് പേടിയുള്ളതിനാലാണ് ഇക്കാര്യം വെളിപ്പെടുത്താന്‍ തീരുമാനിച്ചതെന്നും 68കാരനായ കാല്‍വിന്‍ പാര്‍ക്കര്‍ പറയുന്നു. 1973ല്‍ തന്‍റെ സുഹൃത്ത് ചാർലി ഹിക്‌സണുമായി മിസിസിപ്പിയിലെ പാസ്‌കഗൗളയിലെ നദിയുടെ തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ അന്യഗ്രഹപേടകം പറന്നിറങ്ങിയെന്നും മനുഷ്യരാശിയുടെ ഭൂതകാലവും വർത്തമാനവും ഭാവിയും തനിക്ക് കാണിച്ചു തന്നുവെന്നുമാണ് പാര്‍ക്കറുടെ വാദം. എന്നാല്‍ ഇത്രയും നാള്‍ ഈ സംഭവം ആരോടും […]

യുക്രെയ്നിലെ കിഴക്കൻ വിമത മേഖലകളെ സ്വതന്ത്രരാജ്യങ്ങളാക്കി റഷ്യ: നിർണായകം

യുക്രെയ്ന്‍– റഷ്യ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍ രംഗത്ത്. യുക്രെയ്നിൽനിന്നു വേർപെടാൻ പോരാടുന്ന കിഴക്കൻ വിമത മേഖലകളെ സ്വതന്ത്രരാജ്യങ്ങളായി പുടിന്‍ പ്രഖ്യാപിച്ചു. ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് മേഖലകളെയാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്. ആധുനിക യുക്രെയ്നെ കമ്യൂണിസ്റ്റ് റഷ്യ സൃഷ്ടിച്ചതാണെന്നും യുക്രെയ്ന് തങ്ങളുടെ ചരിത്രത്തിൽ സുപ്രധാന പങ്കുണ്ടെന്നും പുടിൻ പറഞ്ഞു.  വലിയ വിമര്‍ശനമാണ് പുടിന്‍ യുക്രെയിനെതിരെ നടത്തിയത്. ”യുക്രെയ്ൻ യുഎസ് കോളനിയായി മാറി. റഷ്യയ്ക്കെതിരായ പോരാട്ടത്തിനുള്ള സേനാതാവളമായി യുക്രെയ്നെ മാറ്റുകയാണ് നാറ്റോയുടെ […]

പെഗസസ്: വിദഗ്ധസമിതി ഇടക്കാല റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി

പെഗസസ് ഫോൺ ചോർത്തൽ വിവാദം അന്വേഷിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. ജസ്റ്റിസ് ആർ. വി രവീന്ദ്രൻ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് വിവര ചോർച്ച വിവാദത്തിൽ ഇടക്കാല റിപ്പോർട്ട് കൈമാറിയത്. അന്വേഷണം പൂർത്തിയാക്കാൻ സമിതി കൂടുതൽ സമയം ആവശ്യപ്പെട്ടു. സമിതിയുടെ ആവശ്യം സുപ്രീം കോടതി ഈ ആഴ്ച പരിഗണിക്കുമെന്നാണ് സൂചന. വിവരങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്നവരുടെ ഫോണുകൾ ഫോറെൻസിക് പരിശോധന നടത്തി പെഗസസ് സാന്നിധ്യം കണ്ടെത്തുകയാണ് സുപ്രീം കോടതി നിയോഗിച്ച സമിതി നിലവിൽ. […]

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 5

കോണിപ്പടിയില് താളാത്മകമായ മൃദു ശബ്ദം കേട്ട് ദിനേശൻ തിരിഞ്ഞു നോക്കി. ഒരു ദേവത ഇറങ്ങി വരുന്നതു പോലെ നന്ദിനി സുസ്‌മേരവദനനായി വന്നു. ‘ ദിനേശേട്ടനോ?’ അവൾ അടുത്തു വന്നപ്പോൾ കാച്ചെണ്ണയുടെ സുഗന്ധം പരന്നു. ‘ എങ്ങനുണ്ട് നന്ദു… ഹോസ്റ്റലൊക്കെ?’ ‘കൊള്ളാം സുഖമാണ്. ദിനേശേട്ടൻ എൻജിനീയറിങ്ങിനു സെലക്ഷൻ കിട്ടിയോ? ഇന്നലെ കുട്ടികൾ പറയുന്നത് കേട്ടു. ഇവിടെ ആർക്കോ കിട്ടിയിട്ടുണ്ട്. ‘ ‘കിട്ടി…അത് പറയാനാ ഞാൻ വന്നത്’ ‘ കൺഗ്രാറ്റ്‌സ്… എന്നു പോകും?’ ‘അതൊക്കെ ഞാൻ അറിയിക്കാം. ഇവിടെ അടുത്തു […]

നോവലെറ്റ് അധ്യായം – 5 – മിനി സുരേഷ്

രാത്രി ഉറങ്ങാൻ മുറിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച പോലെ ബലൂൺ മുഖവുമായി കല്യാണി കരയുന്നുണ്ട്. “ഛെ,എന്റേടി നിനക്കു പ്രായമെത്രയായെന്നോർക്കണം. ചെറുപ്പക്കാരു പിള്ളേരെപ്പോലെ” “നിങ്ങൾക്കാ ആ വിചാരമില്ലാത്തത്” “തലയ്ക്കു സുഖമില്ലാത്ത പെണ്ണായിരിക്കും ” മറുപടി പറയാൻ കല്യാണിക്കു അവസരം കിട്ടുന്നതിനു മുൻപ് മൊബൈലിൽ അടുത്ത സന്ദേശമെത്തി. “എന്നോട് അങ്ങനെ പറയാൻ ചേട്ടനെങ്ങനെ മനസ്സു വന്നു. എനിക്കെന്തിഷ്ടമാണെന്നറിയാമോ. ചേട്ടൻ ലീലാമ്മ ടീച്ചറിനു കഴിഞ്ഞ മാസം ഫോൺ നമ്പർ കൊടുത്തില്ലേ. പുറകിൽ ഞാനുണ്ടായിരുന്നു. പിന്നെ മുടി ഇത്രയും’ഡൈ’അടിക്കണ്ട.ഇത്തിരി’നര’ കാണുന്നതാ എനിക്കിഷ്ടം. പിന്നെ കുറെ ‘ലവ്’ […]