യുക്രെയ്ന്– റഷ്യ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍ രംഗത്ത്. യുക്രെയ്നിൽനിന്നു വേർപെടാൻ പോരാടുന്ന കിഴക്കൻ വിമത മേഖലകളെ സ്വതന്ത്രരാജ്യങ്ങളായി പുടിന്‍ പ്രഖ്യാപിച്ചു. ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് മേഖലകളെയാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്. ആധുനിക യുക്രെയ്നെ കമ്യൂണിസ്റ്റ് റഷ്യ സൃഷ്ടിച്ചതാണെന്നും യുക്രെയ്ന് തങ്ങളുടെ ചരിത്രത്തിൽ സുപ്രധാന പങ്കുണ്ടെന്നും പുടിൻ പറഞ്ഞു. വലിയ വിമര്‍ശനമാണ് പുടിന്‍ യുക്രെയിനെതിരെ നടത്തിയത്. ”യുക്രെയ്ൻ യുഎസ് കോളനിയായി മാറി. റഷ്യയ്ക്കെതിരായ പോരാട്ടത്തിനുള്ള സേനാതാവളമായി യുക്രെയ്നെ മാറ്റുകയാണ് നാറ്റോയുടെ ലക്ഷ്യം. യുക്രെയ്നെ നാറ്റോ ആയുധപ്പുരയാക്കിയെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. പുടിന്റെ പ്രസ്താവനകളെ അമേരിക്ക രൂക്ഷമായി വിമര്‍ശിച്ചു.
നേരത്തേ, യുദ്ധമൊഴിവാക്കാനും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുമായി പുടിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തണമെന്ന് നയതന്ത്ര മധ്യസ്ഥത വഹിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നിർദേശിച്ചിരുന്നു. തങ്ങളുടെ പങ്കാളിത്തമില്ലാതെ ഉച്ചകോടി നടത്തരുതെന്ന് യുക്രെയ്നും
യുക്രെയ്നില്‍നിന്നു വന്ന അഞ്ച് കലാപകാരികളെ വധിച്ചതായി റഷ്യന്‍ സൈന്യം. റോസ്തോവ് മേഖലയിലെ മിത്യകിന്‍സ്കായ ഗ്രാമത്തിലൂടെ കലാപകാരികള്‍ കടന്നുവെന്നാണ് റഷ്യന്‍ സൈന്യത്തിന്‍റെ അവകാശവാദം. എന്നാല്‍ യുക്രയ്ന്‍ ഇത് നിഷേധിച്ചു. യുക്രെയ്നില്‍നിന്നുള്ള ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയിലെ നിര്‍മിതികള്‍ തകര്‍ന്നുവെന്ന് റഷ്യ ആരോപിച്ചു. റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് 150 മീറ്റര്‍ അകലെയുള്ള സൈനിക പോസ്റ്റാണ് തകര്‍ന്നതെന്ന് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.













