LIMA WORLD LIBRARY

ജീവകാരുണ്യ സാധു സേവന രംഗങ്ങളിൽ സജീവ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡീക്കൺ ടോണി മേതലക്ക് ഡോക്ടറേറ്റ്

പെരുമ്പാവൂർ: പതിറ്റാണ്ടുകളായി ജീവകാരുണ്യ സാധു സേവന രംഗങ്ങളിൽ സജീവ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡീക്കൺ ടോണി മേതലക്ക് ഗ്ലോബൽ ഹ്യൂമൺ ഫീസ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ബഹുമതി നൽകി ആദരിച്ചു.

ചെന്നൈ ഭാരതീയ വിദ്യാ ഭവനിൽ നടന്ന കോ വീഡ് 19 അവാർഡ് നസ് പ്രോഗ്രാം സെ റിമണി 2022 പരിപാടിയിൽ വച്ച് യൂണിവേഴ്സിറ്റി ഫൗണ്ടറും ചാൻസിലറുമായ ഡോ. P മാനവേൽ ഡിക്കൺ ടോണി മേതലക്ക് ഡോക്ടർ ഓഫ് സോഷ്യൽ സർവ്വീസ് സർട്ടിഫിക്കറ്റും പദക്കവും നൽകി ആദരിച്ചു. കൂടാതെ കലാ സാഹിത്യ മേഘലകളിൽ വർഷങ്ങളായുള്ള പ്രവർത്തനങ്ങൾക്ക് ഭാരത് കലാ രക് ന അവാർഡും നൽകി.

ജീവകാരുണ്യ പ്രവർത്തന മേഖലയിൽ 36 ബഹുമതികൾ ഡീക്കൻ ടോണി മേഖലയ്ക്ക് ഇതുവരെയായി ലഭിച്ചിട്ടുണ്ട് . യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഓറിയോ കോറിയോ പട്ടം കൽപ്പിച്ചു നൽകിയതിനുശേഷം നെല്ലിമോളം സെൻമേരിസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ ആത്മീയ പ്രവർത്തനങ്ങൾക്ക് സജീവമാകുകയും , 43 ഓളം ഗ്രന്ഥങ്ങൾ കൾ രചിക്കുകയും മറ്റ് സാമൂഹ്യപ്രതിബദ്ധതയുള്ള ഉള്ള ആയിരത്തി മുന്നൂറോളം കൃതികളും ലേഖനങ്ങളും ,കവിതകളും ഡീക്കൺ ടോണി മേതല സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

സ്നേഹാലയം മാട്രിമോണി ആൻഡ് മൊമന്റോസ് എന്ന സ്ഥാപനം പെരുമ്പാവൂരിൽ നടത്തിവരികയും അതിൽ നിന്നും ലഭിക്കുന്ന വരുമാനം നിർധനരായ രോഗികൾക്കും അവശത അനുഭവിക്കുന്നവർക്ക് വേണ്ടി ഉപയോഗിക്കുകയും ചികിത്സാ സഹായങ്ങളും രക്തദാനവും പഠനോപകരണ വിതരണവും നൽകി നിരാലംബർക്ക് താങ്ങായി ഡീക്കൻ പ്രവർത്തിച്ചുവരുന്നു.

കോവിഡ് കാലഘട്ടത്തെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കൂടി മാനിച്ചാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ്പദവി നൽകാൻ ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റി തീരുമാനിച്ചത്.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px