LIMA WORLD LIBRARY

‘ഹൃദയം’ ഹൃദയം കവരുമ്പോൾ നായകൻ ഹിമാചലിൽ; പ്രണവിന്‍റെ യാത്രാ ചിത്രങ്ങൾ

പ്രണയത്തെയും സംഗീതത്തെയും ജീവിതവുമായി ഇഴചേർത്ത് ഉള്ളുതൊടുന്ന ‘ഹൃദയം’ സിനിമയുടെ റിലീസിന് ശേഷം നീണ്ട യാത്ര തിരിച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നപോലെ കാഴ്ചകൾ കണ്ട് ക്യാമറയിൽ ചിത്രം പകർത്തി ഹിമാചൽപ്രദേശിലൂടെയുള്ള യാത്രയിലാണ് താരം. മനോഹരമായ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പ്രണവ് പങ്കുവച്ചിട്ടുണ്ട്. മഞ്ഞിൽ പൊതിഞ്ഞ കുൻസും ലാ – ചന്ദ്ര താൽ റൂട്ടിലെ കാഴ്ചയും സ്പിതി താഴ്‌വരയിലേക്കും തിരിച്ചും വരുന്ന എല്ലാ യാത്രികരുടെയും ഇടത്താവളമായ ചാച്ചാ-ചാച്ചി ചന്ദ്ര ധാബ ചിത്രവും മുധ് വില്ലേജ്, പാർവതി വാലി ചിത്രവും പ്രണവ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഹിമാലയൽ വഴികളിലൂടെ കഠിനമായ സാഹസിക യാത്രകൾ മുമ്പും പ്രണവ് നടത്തിയിട്ടുണ്ട്. ആദ്യ ചിത്രമായ ആദിയുടെ ഷൂട്ടിങ് പൂർത്തിയാക്കി പ്രണവ് പോയത് ഹിമാലയത്തിലേക്കായിരുന്നു. കഴിഞ്ഞ വർഷം മണാലിയിലേക്ക് സോളോയാത്രയും നടത്തിയിരുന്നു. ഇപ്പോഴിതാ ഹൃദയത്തിന് ശേഷം ഹിമാചാൽപ്രദേശിലേക്ക്…. അഭിനയിക്കാൻ വിളിക്കുമ്പോൾ ഷൂട്ടിങ് ലൊക്കേഷനുകൾ മലകളും കുന്നുകളുമൊക്കെയുള്ള യാത്രായിടമാണെന്ന് അറിയിച്ചാൽ പ്രണവിന് കൂടുതൽ സന്തോഷമാകുമെന്ന് ചലച്ചിത്രപ്രവർത്തകർ പറയാറുണ്ട്. പ്രണവ് പങ്കുവച്ച ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്. മലകള്‍ താണ്ടാൻ തുടങ്ങിയോ, അപ്പു ഇനി എന്ന ഇങ്ങട് വരെ, ഫുൾ കറങ്ങി നടക്കുവാണല്ലേ എന്നിങ്ങനെ കമന്റുകൾക്കൊപ്പം രസകരമായ ചില കമന്റുകളും കാണാം. ‘അളിയൻ മല കേറാൻ തുടങ്ങി’, .ഒരു പ്രത്യേകതരം ജീവിതം ആണ് അല്ലെ’ എന്നൊക്കെ തരത്തിലുള്ള ചിരിപ്പിക്കുന്ന കമന്റുകള്‍ക്കൊപ്പം പ്രകൃതി ഭംഗിയുള്ള ചിത്രങ്ങൾ ഇടുന്നതോടൊപ്പം സ്വന്തം ചിത്രങ്ങൾ കൂടി ഇടണമെന്ന് പറയുന്നവരും കുറവല്ല. അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നും ആരാധകർ കുറിച്ചിട്ടുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px