50 വര്‍ഷം മുമ്പ് തന്നെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ കോവിഡിനെ പറ്റിയും മൂന്നാം ലോക മഹായുദ്ധത്തെ പറ്റിയും മുന്നറിയിപ്പ് നല്‍കിയതായി അവകാശപ്പെട്ട് മത്സ്യത്തൊഴിലാളി. അന്യഗ്രഹജീവികളുടെ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമാകുമോയെന്ന് പേടിയുള്ളതിനാലാണ് ഇക്കാര്യം വെളിപ്പെടുത്താന്‍ തീരുമാനിച്ചതെന്നും 68കാരനായ കാല്‍വിന്‍ പാര്‍ക്കര്‍ പറയുന്നു. 1973ല്‍ തന്‍റെ സുഹൃത്ത് ചാർലി ഹിക്‌സണുമായി മിസിസിപ്പിയിലെ പാസ്‌കഗൗളയിലെ നദിയുടെ തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ അന്യഗ്രഹപേടകം പറന്നിറങ്ങിയെന്നും മനുഷ്യരാശിയുടെ ഭൂതകാലവും വർത്തമാനവും ഭാവിയും തനിക്ക് കാണിച്ചു തന്നുവെന്നുമാണ് പാര്‍ക്കറുടെ വാദം. എന്നാല്‍ ഇത്രയും നാള്‍ ഈ സംഭവം ആരോടും വെളിപ്പെടുത്തിയില്ലെന്നും പാര്‍ക്കര്‍ പറയുന്നു.
ഞണ്ടുകളുടെ പോലെ കാലുകളും കാരറ്റ് പോലെ മൂക്കും ചെവിയുമുള്ള വിചിത്രജീവികള്‍ ആദ്യം പ്ലേഗ് പോലെയൊരു രോഗത്തെ കാണിച്ചു തന്നു. ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും, ഭക്ഷ്യക്ഷാമം ഉണ്ടാക്കുകയും, ആളുകൾ രോഗത്തെ അതിജീവിക്കാൻ വേണ്ടി പോരാടുകയും ചെയ്യുന്നതായി കണ്ടു. വരാനിരിക്കുന്ന മൂന്നാം ലോക മഹായുദ്ധത്തില്‍ മനുഷ്യരുടെ കഷ്ടപ്പാടുകളും കാണിച്ചു തന്നു. ഏത് തരം യുദ്ധമാണെന്ന് വ്യക്തമായില്ലെങ്കിലും മനുഷ്യരുടെ ചര്‍മ്മം ഉരുകുന്ന കാഴ്ചയാണ് താന്‍ കണ്ടതെന്ന് പാര്‍ക്കര്‍ ഓര്‍ത്തെടുക്കുന്നു. ആണവയുദ്ധമാണോയെന്നും ഉറപ്പില്ല. പക്ഷെ, ഭൂമിയില്‍ എല്ലായിടത്തും ഈ യുദ്ധം നടക്കുമെന്നും വിഷഭൂമിയായതിനാൽ യുദ്ധാനന്തരം വിളകൾ കായ്ക്കില്ലെന്നും ഭക്ഷ്യക്ഷാമവും വെള്ളം പോലും കിട്ടാത്ത അവസ്ഥയും നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് 19 വയസ്സുള്ളപ്പോള്‍ നടന്ന ഈ സംഭവം ഓര്‍ക്കുന്നത് തന്നെ ഭയാനകമാണെന്നും അന്നുമുതൽ തനിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും കാന്‍സറിനെയും മറ്റു പല രോഗങ്ങളെയും തരണം ചെയ്തെന്നും പാര്‍ക്കര്‍ അവകാശപ്പെടുന്നു. ഭൂമിയിലെ തന്‍റെ സമയം ഏതാണ്ട് അവസാനിച്ചു. ഇവിടെ നിന്ന് പോകുന്നതിന് മുമ്പ് ആരെയെങ്കിലും സഹായിക്കാനാകുമെന്ന വിശ്വാസമുണ്ടെന്നും കണ്ട സംഭവങ്ങള്‍ ഒരിക്കലും നടക്കരുതെന്ന ആഗ്രഹമുണ്ടെന്നും പാര്‍ക്കര്‍ പറയുന്നു.













