LIMA WORLD LIBRARY

മഹാനടിക്ക് വിട; ‘ഓർമ’യിൽ എരിഞ്ഞ് മടക്കം; കണ്ണീരോടെ മലയാളം

അതുല്യനടി കെപിഎസി ലളിതയ്ക്ക് വിട നൽകി കലാകേരളം. വൈകുന്നേരം അഞ്ചുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ തൃശൂർ വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടുവളപ്പില്‍ ആരംഭിച്ചത്. മതപരമായ ചടങ്ങുകൾക്കൊടുവിൽ മകൻ സിദ്ധാർഥ് ചിതയ്ക്ക് തീകൊളുത്തി. ചലച്ചിത്ര, സാംസ്കാരിക, രാഷ്ട്രീയമേഖലകളിലെ പ്രമുഖര്‍ കൊച്ചിയിലും തൃശൂർ സംഗീത നാടക അക്കാദമി ഹാളിലും എത്തി ആദരമർപ്പിച്ചു. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷമാണ് വടക്കാഞ്ചേരി എങ്കക്കാട് ദേശത്തെ ഓര്‍മ്മ എന്ന വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px