കണ്ണീരണിഞ്ഞ സ്ത്രീത്വം കാവ്യം – രചന: അഡ്വ: അനൂപ്കുറ്റൂർ

കദനം തന്നെ ചഞ്ചലക്കെന്നും കണ്ണീർ തുളുമ്പുയക്ഷിയുമായി കരകയറാനറിയാത്ത കെടുതി കവർന്നൊരാ വിധിയെ പഴിച്ചും. കളാരവം പോലൊരു വാണിയവൾ കേട്ടവർക്കൊക്കെ പുളകമായി കുട്ടികളസമിട്ട് കുണുങ്ങി ചിരിച്ച് കുലമങ്കയങ്ങകത്താരമ്മയായി. കൂട്ടിലടച്ചൊരു കിളിയാണവൾ കൂറു കാട്ടേണ്ടവളാണെന്നുമേ കെട്ടുപാടുകളാൽ പിണഞ്ഞും കൊട്ടുന്ന താളത്തിൽ തുള്ളേണ്ടവൾ. കന്നിയോളേ കരുതേണ്ടതച്ഛനും കുലീനയേതാങ്ങേണ്ടതുകാന്തനും കാലമേറേയാശ്രയമാമക്കളും കണ്ണടുക്കുവരേയടിമയായിട്ടവൾ. കണ്ണിലെണ്ണയൊഴിച്ചവൾ കാന്തനായി കരുതേണമെന്നും കുടുംബത്തെ കണ്ണറിയാറാക്കേണം മക്കളെ കരുപ്പിടിപ്പിക്കാനായിയോടണം. കണ്ടതെല്ലാം പൊന്നാക്കണമെന്ന് കരളുറപ്പോടെ കർമ്മത്തിലായി കൂനിന്മേൽ കുരുവായി നൂലാമാലകൾ കൈയ്യും മെയ്യും മറന്നവൾ താങ്ങായി. കൈപ്പിഴ പറ്റിയതെല്ലാമെ കുറ്റം കൈമോശം […]
മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം – ലിംഗസമത്വം: സുസ്ഥിര നാളേക്കായി

അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍, Mob: 9847034600 നാരിയും നരനും ഒന്നായിവാഴുന്ന കാലത്തിനായി തുല്യതയുടെ ആശയം മുന്നോട്ട്‌വച്ച് വീണ്ടും ഒരു വനിതാദിനം കൂടി. 1909 മുതല്‍ വനിതാദിനം ആചരിച്ചുപോരുന്നുണ്ടെങ്കിലും 1975 നാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 8 അന്താരാഷ്ട്രവനിതാദിനമായി പ്രഖ്യാപിച്ചത്. സ്ത്രീകളുടെ സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക- സാമ്പത്തിക നേട്ടങ്ങളുടെ സ്മരണക്കായി ആചരിച്ചുപോരുന്ന വനിതാദിനാചരണത്തിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യം “സുസ്ഥിര നാളേക്കായ് ഇന്ന് ലിംഗസമത്വം” എന്നതാണ്. സാമൂഹ്യനീതിയോടൊപ്പം തന്നെ ലിംഗനീതിയും സാധിതമായാല്‍ മാത്രമേ സുസ്ഥിരമായ നല്ല നാളെകള്‍ […]
ദിഗംബര സ്മരണകൾ 288 – എം. രാജീവ് കുമാർ

സ്ക്കൂൾ ഓഫ് ഡ്രാമയിൽ ” തിയേറ്റർ ഓഫ് ടച്ചിങ് ” അടിയന്തിരാവസ്ഥക്കു ശേഷം ജി.ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ ഓഫ് ഡ്രാമയിൽ പുതിയ നാടകപ്രസ്ഥാനങ്ങൾ ആരംഭിച്ചിരിക്കുന്നതായിട്ടാണറിവ്. തൃശൂർ അരണാട്ടുകരയിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്. അരണയല്ലത്. ഡ്രാമാ സ്ക്കൂളിൽ എന്തോ “ഡിങ്കോ സൽഫി “നടക്കുകയാണന്ന് അവിടെ പഠിക്കുന്ന പെൺകുട്ടികൾ പറയുന്നു. അതല്ലേ ആണും പെണ്ണും കൂടോടെ സമരത്തിനിറങ്ങിയിരി ക്കുന്നത്. പണ്ടേ സമര കേന്ദ്രമാണ് സ്കൂൾ ഓഫ് ഡ്രാമ. അദ്ധ്യാപകരും വിദ്യാർഥികളും തമ്മിലാണ് പ്രശ്നം. ഇപ്പോൾ വിഷയം പെണ്ണാണ്. ഇബ്സന്റെ നോറ […]
അച്ഛൻ നുണ പറയുന്നോ…? – ഉല്ലാസ് ശ്രീധർ

ഞാൻ നഴ്സറിയിൽ പഠിക്കുമ്പോൾ ദുബായിലേക്ക് പോയ അച്ഛൻ ലീവിന് നാട്ടിൽ പറന്നിറങ്ങി… വിമാനത്താവളത്തിൽ നിന്നും അച്ഛനോടൊപ്പം കാറിലിരിക്കുമ്പോഴും അച്ഛനെ കണ്ട സന്തോഷത്തിലേറെ പെട്ടികളിൽ എന്തൊക്കെ കാണുമെന്ന ആകാംഷയാണ് മനസ് നിറയെ… വീട്ടിനകത്ത് വെച്ച പെട്ടികളെ മണത്ത് മണത്ത് ഞാൻ പെട്ടിയുടെ ചുറ്റും നടന്നു… ഗൾഫുകാരൻ വന്നാൽ ആഘോഷമായി നടത്താനുള്ള രണ്ട് ചടങ്ങുകളുണ്ട്… പെട്ടി പൊട്ടിക്കലും കുപ്പി പൊട്ടിക്കലും… വീട്ടു മുറ്റത്ത് തണലും തണുപ്പും നൽകിയിരുന്ന വലിയൊരു പ്ലാവുണ്ട്… വീടിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഒരാളിന് കിടക്കാൻ […]
ചൈനീസ് റോക്കറ്റ് 5,700 കിലോമീറ്റർ വേഗത്തിൽ ചന്ദ്രനിൽ പതിച്ചു; 65 അടി ആഴമുള്ള വൻഗർത്തം

വാഷിങ്ടൻ ∙ ചൈന വിക്ഷേപിച്ച റോക്കറ്റിന്റെ 3 ടൺ ഭാരമുള്ള അവശിഷ്ടം ചന്ദ്രനിൽ പതിച്ച് 65 അടി ആഴമുള്ള ഗർത്തം രൂപപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 8 വർഷം ബഹിരാകാശത്തു കറങ്ങിയ റോക്കറ്റിന്റെ അവശിഷ്ടമാണ് മണിക്കൂറിൽ 5,700 കിലോമീറ്റർ വേഗത്തിൽ ഇടിച്ചിറങ്ങിയത്. ഗർത്തത്തെപ്പറ്റി പഠനം നടത്തുമെന്നു നാസയുടെ ലൂണാർ മിഷൻ വക്താവ് പറഞ്ഞു. ചന്ദ്രനിൽ റോക്കറ്റിന്റെ അവശിഷ്ടം പതിക്കാൻ പോകുന്നതായി നേരത്തേതന്നെ ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരുന്നു. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റിന്റെ അവശിഷ്ടമാണ് […]
വെടിനിർത്തൽ വിഫലം; റഷ്യ ഷെല്ലാക്രമണം തുടർന്നതിനാൽ ആളുകളെ മാറ്റാനായില്ലെന്ന് യുക്രെയ്ൻ

തെക്കൻ യുക്രെയ്നിലെ 2 നഗരങ്ങളിൽനിന്നു ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യ ഇന്നലെ പകൽ 5 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. റഷ്യൻ നിയന്ത്രണത്തിലുള്ള മരിയുപോൾ, 65 കിലോമീറ്റർ അകലെയുള്ള വൊൽനോവാക എന്നിവിടങ്ങളിലെ വെടിനിർത്തലിന്റെ സമയപരിധി ഇന്ത്യൻ സമയം ഇന്നലെ രാത്രി 7.30ന് അവസാനിച്ചു. പ്രഖ്യാപനം പ്രഹസനമായിരുന്നെന്നും റഷ്യ ഷെല്ലാക്രമണം തുടർന്നതിനാൽ ആളുകളെ ഒഴിപ്പിക്കാനായില്ലെന്നും യുക്രെയ്ൻ പറഞ്ഞു. വൊൽനോവാകയിൽനിന്നു 400 പേരെ ഒഴിപ്പിച്ചതായും അറിയിച്ചു. ആക്രമണം തുടങ്ങി 10 ദിവസത്തിനിടെ ആദ്യമായാണ് റഷ്യ താൽക്കാലികമായെങ്കിലും വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. […]
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74)അന്തരിച്ചു . കാൻസർ ബാധിതനായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് 12.00 മണിയോടെ ആയിരുന്നു വിയോഗം. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. 18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് […]
സമാധാന ചര്‍ച്ചയ്ക്കായി ബെന്നെറ്റ് റഷ്യയിൽ; യുക്രെയ്നിൽ കടുത്ത ആക്രമണം

താല്‍ക്കാലിക വെടിനിര്‍ത്തലിനുശേഷം ആക്രമണം പുനരാരംഭിച്ചെന്ന് പ്രഖ്യാപിച്ച റഷ്യ മരിയുപോളിലും കീവിലും ഹര്‍കീവിലും ശക്തമായ ആക്രമണം തുടരുകയാണ്. വെടിനിര്‍ത്തലിനോട് യുക്രയ്ന്‍ താല്‍പര്യം കാണിച്ചില്ലെന്ന് റഷ്യ ആരോപിച്ചു. റഷ്യ വീണ്ടും ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തില്‍ അമേരിക്കയോട് യുക്രെയ്ന്‍ ആയുധ സഹായം ആവശ്യപ്പെട്ടു. അതേസമയം റഷ്യ–യുക്രെയ്ന്‍ മൂന്നാംവട്ട ചര്‍ച്ച തിങ്കളാഴ്ച നടന്നേക്കുമെന്നുള്ള സൂചനകളും പുറത്തുവന്നു. എന്നാല്‍ നാറ്റോയെ യുദ്ധത്തിലുള്‍പ്പെടുത്താന്‍ ശ്രമിച്ച് സെലന്‍സ്കി സമവായം തടയുന്നുവെന്ന് റഷ്യ ആരോപിച്ചു. മാത്രമല്ല ലക്ഷ്യം കാണുംവരെ പോരാടുമെന്ന് പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍, കൂടുതല്‍ […]
ഹൈദരാബാദിനോട് മുംബൈ സിറ്റിക്ക് തോൽവി; ബ്ലാസ്റ്റേഴ്‌സ് സെമിയിൽ

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് സെമിഫൈനലിൽ. മുംബൈ സിറ്റി ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പിച്ചത്. നാളെ ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മൽസരം. മത്സരഫലം എന്തായാലും ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തുതുടരും.
റേഷൻ കടകളുടെ സമയക്രമത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ തിങ്കളാഴ്ച (07 മാർച്ച്) മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ- പൊതുവിതരണ – ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഇതു പ്രകാരം രാവിലെ എട്ടു മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴു വരെയും റേഷൻ കടകൾ തുറക്കും. നേരത്തെ 8.30 മുതൽ 12.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു പ്രവർത്തന സമയം. വേനൽച്ചൂട് വർധിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ […]



