LIMA WORLD LIBRARY

കണ്ണീരണിഞ്ഞ സ്ത്രീത്വം കാവ്യം – രചന: അഡ്വ: അനൂപ്കുറ്റൂർ

കദനം തന്നെ ചഞ്ചലക്കെന്നും
കണ്ണീർ തുളുമ്പുയക്ഷിയുമായി
കരകയറാനറിയാത്ത കെടുതി
കവർന്നൊരാ വിധിയെ പഴിച്ചും.

കളാരവം പോലൊരു വാണിയവൾ
കേട്ടവർക്കൊക്കെ പുളകമായി
കുട്ടികളസമിട്ട് കുണുങ്ങി ചിരിച്ച്
കുലമങ്കയങ്ങകത്താരമ്മയായി.

കൂട്ടിലടച്ചൊരു കിളിയാണവൾ
കൂറു കാട്ടേണ്ടവളാണെന്നുമേ
കെട്ടുപാടുകളാൽ പിണഞ്ഞും
കൊട്ടുന്ന താളത്തിൽ തുള്ളേണ്ടവൾ.

കന്നിയോളേ കരുതേണ്ടതച്ഛനും
കുലീനയേതാങ്ങേണ്ടതുകാന്തനും
കാലമേറേയാശ്രയമാമക്കളും
കണ്ണടുക്കുവരേയടിമയായിട്ടവൾ.

കണ്ണിലെണ്ണയൊഴിച്ചവൾ കാന്തനായി
കരുതേണമെന്നും കുടുംബത്തെ
കണ്ണറിയാറാക്കേണം മക്കളെ
കരുപ്പിടിപ്പിക്കാനായിയോടണം.

കണ്ടതെല്ലാം പൊന്നാക്കണമെന്ന്
കരളുറപ്പോടെ കർമ്മത്തിലായി
കൂനിന്മേൽ കുരുവായി നൂലാമാലകൾ
കൈയ്യും മെയ്യും മറന്നവൾ താങ്ങായി.

കൈപ്പിഴ പറ്റിയതെല്ലാമെ കുറ്റം
കൈമോശം വന്നീടിലും കുറ്റം
കത്തുംകൈവിളക്കാകിലും കുറ്റം
കൊഴുപ്പുകൂട്ടീടിലൊക്കെ കുറ്റം

കെട്ടിയാൽ പെറ്റില്ലേൽ കുറ്റം
പെണ്ണിനേ പെറ്റാലതു കുറ്റം
കാന്തിയില്ലേ പൊറുക്കാ കുറ്റം
കണ്ണോടിക്കാനമ്മായിയമ്മയും.

കെട്ടി ചമക്കുമപരാധമനവധി
കേൾപ്പോരും കേൾവിയുമില്ലാതെ
കാലദോഷം പെരുത്തധികമായി
കൊണ്ടു തീരണമന്ത്യംവരേക്കും.

കുലസ്ത്രീക്കു കുലധർമ്മമുണ്ട്
കുടികൊള്ളുന്നിടത്തേ വിളക്കായി
കൈയൂക്കുളള കാര്യക്കാരവർക്കു
കുമ്പ നിറച്ചു വച്ചു വിളമ്പീടേണം.

കുശു കുശുക്കും കുറ്റിച്ചൂലുo
കുരങ്ങാട്ടാനായി കളിയാക്കലും
കുതിര കേറാനായി വധുവവൾ
കണ്ണീരൊഴുക്കി കഷണിക്കാനായി.

കണ്ണും കാതും വായും കെട്ടിയങ്ങു
കശപിശയില്ലാതെയൊതുങ്ങേണം
കണ്ണിൽ പിടിക്കാത്തതുകണ്ടില്ലെന്നും
കിട്ടുന്നടിയൊക്കെ കിട്ടീല്ലെന്നും.

കണ്ണിൽ ചോരയില്ലാ പരുഷകൾ
കണ്ണിൽ പിടിക്കില്ലൊന്നുമങ്ങു
കണ്ഠകോടാലിയേന്നേ പറയു
കടിച്ചതുമില്ല പിടിച്ചതുമില്ലന്ത്യം.

കുടുകുടെ ചിരിച്ചാലാഭാസം
കലികൊണ്ടാലഹങ്കാരിയും
കുന്തിച്ചിരുന്നാലഭിസാരിക
കഴുവേലേറ്റുമന്യഗൃഹത്തിൽ .

കണ്ണീരൊപ്പാനൊരാളില്ലതിൽ
കൊണ്ടു നടക്കാനാരുമേയില്ല
കണ്ണിലെകരടായികാന്തഗൃഹത്തിൽ
കാലം കഴിക്കണമന്ത്യമെത്തും വരേ .

– ശുഭം –

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px