LIMA WORLD LIBRARY

സമാധാന ചര്‍ച്ചയ്ക്കായി ബെന്നെറ്റ് റഷ്യയിൽ; യുക്രെയ്നിൽ കടുത്ത ആക്രമണം

താല്‍ക്കാലിക വെടിനിര്‍ത്തലിനുശേഷം ആക്രമണം പുനരാരംഭിച്ചെന്ന് പ്രഖ്യാപിച്ച റഷ്യ മരിയുപോളിലും കീവിലും ഹര്‍കീവിലും ശക്തമായ ആക്രമണം തുടരുകയാണ്. വെടിനിര്‍ത്തലിനോട് യുക്രയ്ന്‍ താല്‍പര്യം കാണിച്ചില്ലെന്ന് റഷ്യ ആരോപിച്ചു. റഷ്യ വീണ്ടും ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തില്‍ അമേരിക്കയോട് യുക്രെയ്ന്‍ ആയുധ സഹായം ആവശ്യപ്പെട്ടു. അതേസമയം റഷ്യ–യുക്രെയ്ന്‍ മൂന്നാംവട്ട ചര്‍ച്ച തിങ്കളാഴ്ച നടന്നേക്കുമെന്നുള്ള സൂചനകളും പുറത്തുവന്നു. എന്നാല്‍ നാറ്റോയെ യുദ്ധത്തിലുള്‍പ്പെടുത്താന്‍ ശ്രമിച്ച് സെലന്‍സ്കി സമവായം തടയുന്നുവെന്ന് റഷ്യ ആരോപിച്ചു. മാത്രമല്ല ലക്ഷ്യം കാണുംവരെ പോരാടുമെന്ന് പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍, കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ യുദ്ധപ്രഖ്യാപനമാകുമെന്ന് മുന്നറിയിപ്പുനല്‍കി.  ഇതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി മോസ്കോയിലെത്തി വ്ലാഡിമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്തി. ഇതിനുശേഷം നഫ്താലി ബെന്നറ്റ് ജര്‍മന്‍ ചാന്‍സലറെ കാണുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px