LIMA WORLD LIBRARY

ചൈനീസ് റോക്കറ്റ് 5,700 കിലോമീറ്റർ വേഗത്തിൽ ചന്ദ്രനിൽ പതിച്ചു; 65 അടി ആഴമുള്ള വൻഗർത്തം

വാഷിങ്ടൻ ∙ ചൈന വിക്ഷേപിച്ച റോക്കറ്റിന്റെ 3 ടൺ ഭാരമുള്ള അവശിഷ്ടം ചന്ദ്രനിൽ പതിച്ച് 65 അടി ആഴമുള്ള ഗർത്തം രൂപപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 8 വർഷം ബഹിരാകാശത്തു കറങ്ങിയ റോക്കറ്റിന്റെ അവശിഷ്ടമാണ് മണിക്കൂറിൽ 5,700 കിലോമീറ്റർ വേഗത്തിൽ ഇടിച്ചിറങ്ങിയത്. ഗർത്തത്തെപ്പറ്റി പഠനം നടത്തുമെന്നു നാസയുടെ ലൂണാർ മിഷൻ വക്താവ് പറഞ്ഞു.

ചന്ദ്രനിൽ റോക്കറ്റിന്റെ അവശിഷ്ടം പതിക്കാൻ പോകുന്നതായി നേരത്തേതന്നെ ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരുന്നു. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റിന്റെ അവശിഷ്ടമാണ് ഇതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. 2014 ഒക്ടോബറിൽ ചൈനയുടെ ചാന്ദ്രപദ്ധതിയിൽ ഉപയോഗിച്ച മാർച്ച് 3 സി റോക്കറ്റിന്റെ ഭാഗമാണിതെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായെങ്കിലും ചൈന നിഷേധിച്ചു.

English Summary: Chineese rocket falls in moon

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px