LIMA WORLD LIBRARY

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74)അന്തരിച്ചു .

കാൻസർ ബാധിതനായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് 12.00 മണിയോടെ ആയിരുന്നു വിയോഗം.

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി.

മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.

18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്.

കേരളത്തിലെ ഒരുപാട് മുസ്ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.

കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഏവർക്കും പ്രിയങ്കരനായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ സാമുഹ്യ – രാഷ്ട്രീയ-നേതാക്കൾ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഭൗതിക ദേഹം ഉച്ച കഴിഞ്ഞ് പാണക്കാട്ടേക്ക് കൊണ്ടുപോകും.

ഖബറടക്കം സംബന്ധിച്ച കാര്യങ്ങൾ ലീഗ് നേതാക്കൾ കൂടി ആലോചിച്ച ശേഷം അറിയിക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px