LIMA WORLD LIBRARY

യുക്രെയ്ന് ആയുധമെത്തിക്കുന്ന കപ്പലുകൾ ആക്രമിക്കും; മുന്നറിപ്പ് നൽകി റഷ്യ

യുക്രെയ്ന് ആയുധം എത്തിക്കുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.യുക്രെയ്ന് ആയുധങ്ങൾ നൽകുന്നതിൽ നാറ്റോ സഖ്യ രാജ്യങ്ങൾ കൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ റഷ്യൻ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ്.അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയാൽ റഷ്യയും നാറ്റോയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനു അത് കാരണമാകും. അതിനിടയിൽ കീവിൽ ഒഴിപ്പിക്കൽ ദൗത്യത്തിനിടയിൽ റഷ്യയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍  പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുറമുഖ പട്ടണമായ മരിയുപോളിന്റെ കിഴക്കന്‍ മേഖല പിടിച്ചെടുത്തതിന് പിന്നാലെ റഷ്യ ആക്രമണം കടുപ്പിച്ചിട്ടു

തലസ്ഥാനമായ കീവിന് അടുത്തെത്തിയ സൈന്യം, ഒഡേസ, സുമി, ഹർകിവ് എന്നീ നഗരങ്ങൾക്കുനേരെയും ആക്രമണം നടത്തി. യുദ്ധഭീതിയില്‍ ഇന്നലെമാത്രം പതിമൂവായിരംപേര്‍ പാലായനം ചെയ്തതായാണ് കണക്കുകള്‍

അതേസമയം, മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രാജ്യാന്തര നിയമങ്ങള്‍ യുക്രെയ്ന്‍ പരസ്യമായി ലംഘിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. സാധാരണക്കാരെ മനുഷ്യ കവചമാക്കുകയും ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്കും സമീപം ആയുധങ്ങള്‍ വിന്യസിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px