LIMA WORLD LIBRARY

കോവിഡ് കേസുകൾ കൂടി; ചൈനയിൽ പ്രാദേശിക ലോക്ഡൗൺ

ഷാങ്ഹായ് ∙ ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. വടക്കുകിഴക്കൻ മേഖലയിലെ ചാങ്ചും നഗരത്തിൽ വെള്ളിയാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചു. പ്രാദേശികതലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു നടപടി. ജിലിൻ നഗരത്തിലും ഭാഗിക ലോക്ഡൗൺ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച ചൈനയിൽ 588 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്; വ്യാഴാഴ്ച ഇത് 555 ആയിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത കേസുകളുടെ എണ്ണം 814 ൽനിന്ന് 1,048 ആയി. ഇവയെ ചൈന കോവിഡ് കേസുകളായി പരിഗണിക്കാറില്ല. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 476 എണ്ണം പ്രാദേശികതലത്തിൽ പടർന്നുണ്ടായതാണെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ പറഞ്ഞു.

English Summary: Local lockdown in china due to covid surge

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px