LIMA WORLD LIBRARY

ജീവകാരുണ്യ പ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്

കൊൽക്കത്ത: യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ലഭിച്ചു.

മാർച്ച് 5ന് കൊൽക്കത്ത മരിയറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ താരം ജോയി ബാനർജി പ്രശസ്തി പത്രവും അവാർഡും സമ്മാനിച്ചു. വെസ്റ്റ് ബംഗാൾ മുൻമന്ത്രി മദൻ മിത്ര എംഎൽഎ പൊന്നാട അണിയിച്ചു ആദരിച്ചു.

ന്യൂയോർക്ക്‌ സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംങ്ങ് ഔട്ട്സ്റ്റാൻ്റിങ്ങ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് കഴിഞ്ഞ മാസം ലഭിച്ചിരുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യൂത്ത് അവാർഡ് ,മദർ തെരേസ പീസ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുള്ള ഡോ.ജോൺസൺ വി.ഇടിക്കുള
കഴിഞ്ഞ 25 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പൊതുപ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡിന് തെരെഞ്ഞെടുത്തത്.

മുൻമന്ത്രി മദൻ മിത്ര എംഎൽഎ രക്ഷാധികാരിയും ഡോ.ബെർനാർഡ് ഹോളെ, ഗിന്നസ് ഡോ.സുവദീപ് ചാറ്റർജി, ഗിന്നസ് ഡോ.സുനിൽ ജോസഫ് എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് അവാർഡിന് തെരെഞ്ഞെടുത്തത്.
നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി ദേശീയ അദ്ധ്യക്ഷ്യൻ,ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ,കേരള യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി,സൗഹൃദ വേദി പ്രസിഡൻ്റ് എന്നീ ചുമതലകളും വഹിക്കുന്നു.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ,ദാനിയേൽ എന്നിവർ മക്കളുമാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px