കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. അടുത്ത സീസണിലും താന്‍ ബ്ലാസ്റ്റേഴ്സിലുണ്ടാകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ. ഒത്തൊരുമയാണ് ടീമിന്‍റെ വിജയരഹസ്യമെന്നും ലൂണ മാധ്യമങ്ങളോട് പറഞ്ഞു.
ഗോളടിച്ചും ഗോളടിപ്പിച്ചും ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് അഡ്രിയന്‍ ലൂണ. ലൂണയെ പോലൊരു മധ്യനിര താരത്തിന്‍റെ അഭാവമായിരുന്നു കഴിഞ്ഞ നാലു സീസണുകളിലും ബ്ലാസ്റ്റേഴ്സിനെ പിന്നോട്ടടിച്ചത്. അടുത്ത സീസണിലും ലൂണ ടീമിനൊപ്പമുണ്ടാകുമോയെന്ന ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിടുകയാണ് ക്യാപ്റ്റന്‍.













