LIMA WORLD LIBRARY

അരവിന്ദ്‌ കേജ്രിവാൾ തന്റെകൂടെ പ്രവർത്തിക്കുന്ന, പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധ പ്രവർത്തകർക്കു (വോളണ്ടിയർമ്മാർക്ക്‌) നൽകുന്ന ഉപദേശം :

നമസ്കാരം..ആം ആദ്മി പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏല്ലാവർക്കും സ്വാഗതം.
ഇതു നിങ്ങൾ വിചാരിക്കുന്നതുപോലെയുള്ള പാർട്ടിയല്ല മറ്റു സംഘടനപോലെയുള്ളതുമല്ല.പകരം ഇത്‌ ഈ രാജ്യത്തെ പീഡിത ജനങ്ങളുടെ ഒരു കൂട്ടായ്മയാണു. അഴിമതി കാരണത്താലും വിലക്കയറ്റം കാരണത്താലും ഈ രാജ്യത്തെ ജനങ്ങൾ വളരെ ദു:ഖിതരാണു പ്രയാസം അനുഭവിക്കുന്നവരാണു. പ്രയാസം അനുഭവിക്കുന്ന രാജ്യത്തെ ജനങ്ങളുടെ വിപ്ലവമാണു അവരുടെ പോരാട്ടമാണു ഈ പാർട്ടി.ഈ വിപ്ലവത്തിലേക്കു ഏവർക്കും സ്വാഗതം. ഈ വിപ്ലവം നയിക്കുന്നത്‌ രണ്ടോ മൂന്നോ പേരോ അരവിന്ദ്‌ കേജ്രിവാളോ അല്ല.പകരം ഇതു നയിക്കുന്നത്‌ ഈ രാജ്യത്തെ ജനങ്ങളാണു, നിങ്ങളെ പോലെയുള്ളവരാണു. ഒരുപാട്‌ ആളുകളുണ്ട്‌ അവർ ഇതിനുവേണ്ടി ഒരുപാട്‌ ത്യാഗങ്ങൾ സഹിച്ചുകൊണ്ട്‌,അവരുടെ കച്ചവടം നിർത്തിവെച്ചുകൊണ്ട്‌, ജോലി മാറ്റിവെച്ചുകൊണ്ട്‌, വിദേശത്തെ നല്ല ജോലികൾ കളഞ്ഞുകൊണ്ട്‌ രാജ്യത്തിന്റെ നന്മക്കുവേണ്ടി പങ്കാളികളായിട്ടുണ്ട്‌. അവരുടെ വിയർപ്പിന്റെ ഫലമാണു ഇതു മുന്നോട്ട്‌ പോകുന്നത്‌. സന്നദ്ധപ്രവർത്തകർ അവരാണിതിന്റെ എല്ലാമെല്ലാം അവരില്ലാതെ ഇതു മുന്നോട്ട്‌ പോകില്ല.

സത്യത്തിൽ നമ്മളെന്താണു ഇതുകൊണ്ട്‌ ഉദ്ധേശിക്കുന്നത്‌ ? നമ്മുടെ ലക്ഷ്യം എന്താണു ?

രണ്ട്‌ ലക്ഷ്യമാണു നമുക്കുള്ളത്‌.
1) അഴിമതിമുക്ത ഭാരതം..
2) സ്വരാജ്‌.
ഇതാണു നമ്മുടെ സ്വപ്നം..ഈ സ്വപ്ന സാക്ഷാൽകാരത്തിനായാണു നാം പ്രയത്നിക്കുന്നത്‌.

എന്താണു സ്വരാജ്‌ ??

ഇന്നു എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്‌ കേന്ദ്രത്തിലിരിക്കുന്ന ചിലരാണു, ചില നേതാക്കളും ഉദ്യോഗസ്ഥവിഭാഗവുമാണു അതിനു നേതൃത്വം നൽകുന്നത്‌. ജനങ്ങൾ അഞ്ചുവർഷത്തിലൊരിക്കൽ വോട്ട്‌ ചെയ്യുന്നു പിന്നീട്‌ അഞ്ചുവർഷത്തേക്കു കാര്യങ്ങൾ നടക്കണമെങ്കിൽ അവരെപ്പേടിച്ചുകൊണ്ട്‌ നാം നിൽക്കേണ്ടി വരുന്നു . ഇത്‌ മാറണം..ഈ വ്യവസ്ഥ നാം മാറ്റണം.ജനങ്ങൾ തീരുമാനിക്കണം അത്‌ നടപ്പിൽ വരുത്തുക മാത്രമാണു നാം തെരഞ്ഞെടുത്തവർ ചെയ്യേണ്ടത്‌. ഇതിനാണു സ്വരാജ്‌ എന്ന് പറയുന്നത്‌. ഇതിനു വേണ്ടിയാണു നാം സ്വാതന്ത്ര്യ സമരം ചെയ്തത്‌. ഇംഗ്ലീഷുകാരെ തുരത്തി പകരം നമ്മലിൽ ചിലരെ ആ സ്ഥാനത്തേക്ക്‌ അവരോധിച്ച്‌ അതേ അവസ്ഥ തുടരാൻ അനുവധിക്കാനാണൊ നാം സ്വാതന്ത്ര്യ സമരം ചെയ്തത്‌ ?? അവർ നമുക്കു മുകളിൽ കയറി ഭരിച്ചുകൊണ്ടിരിക്കാനും നാം അടിമകളായി എല്ലാം സഹിച്ചു ജീവിക്കാനുമാണോ സ്വാതന്ത്ര്യം നേടിയത്‌ ?? ഇത്‌ മാറണം..ഈ വ്യവസ്ഥിതി മാറണം, യഥാർത്ഥ സ്വാതന്ത്ര്യം സ്ഥാപിതമാവണം. അതിന്റെ പേരാണു സ്വരാജ്‌. സ്വരാജിനായും അഴിമതി രഹിത ഭാരതത്തിനായുമാണു നാം പോരാടുന്നത്‌. ആ ലക്ഷ്യത്തിലേക്കു എത്തിച്ചേരുവാനുള്ള ഒരു മാർഗ്ഗമാണു, മറ്റൊരുതരത്തിൽ പറഞ്ഞാൽ വാഹനം മാത്രമാണു ആം ആദ്മി പാർട്ടി.
നിങ്ങളും ഇതിൽ പങ്കാളികളാകുന്നു വിപ്ലവത്തിന്റെ ഭാഗമാവുന്നു.ഇവിടെ നാം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്‌…നമുക്ക്‌ ചില മൂല്യങ്ങളുണ്ട്‌, ചില ഗുണങ്ങളുണ്ട്‌. അത്‌ മുറുകെ പിടിക്കണം അത്‌ വളരെ പ്രധാനപ്പെട്ടതാണു. അതിൽ ഒന്നാമത്തേതാണു,

1) “നിസ്സ്വാർത്ഥത”: സ്വാർത്ഥത എന്നത്‌ നമ്മുടെ ഉള്ളിൽ ഒരു തരിപോലും ഉണ്ടാകാൻ പാടില്ല…ചില ആളുകൾ എന്റെയടുത്തുവന്ന് പറയുകയുണ്ടായി; ‘രണ്ട്‌ വർഷമായി ഞങ്ങളിതിൽ വന്നിട്ട്‌ ജോലി ചെയ്ത്‌ ചെയ്ത്‌ മടുത്തു, ഇതുവരെ ഒന്നും കിട്ടിയില്ല. ഇലക്ഷനിൽ സീറ്റിനുവേണ്ടി അപേക്ഷിച്ചു അതും കിട്ടിയില്ല’. ഇതുകേട്ടപ്പോൾ എന്റെയുള്ളിൽ ചോദ്യമുണർന്നു .ടിക്കറ്റ്‌ ലഭിക്കാനായിരുന്നോ നിങ്ങളിവിടെ വന്നത്‌ ? മന്ത്രിയാവാനാണോ വന്നത്‌ ? സ്ഥാനം കിട്ടാനാണോ വന്നത്‌ ?
ഈ വിഷയം ശരിക്കും ചിന്തിക്കണം, മനസ്സിന്റെ ഏതെങ്കിലും കോണിൽ അൽപമെങ്കിലും സ്വാർത്ഥതയുണ്ടെങ്കിൽ അതു ശരിയാക്കാൻ ശ്രമിക്കണം, കാരണം അത്‌ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇവിടെവന്നിട്ട്‌ എനിക്കു എന്തുകിട്ടി ?? എന്തുകിട്ടും ?? എന്നൊക്കെ ചിന്തിക്കുന്നവർ സ്വയം തിരുത്തണം..നാം ഇതിൽ വന്നത്‌ ഇത്തരത്തിലുള്ള ഒന്നും ആഗ്രഹിച്ചുകൊണ്ടല്ല, ഒന്നും കരസ്ഥമാക്കാനും ഇല്ല..ചില ആളുകളെന്നോട്‌ ഇതേകുറിച്ച്‌ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു;ലാഭങ്ങളല്ല ചിലപ്പോൾ നഷ്ടങ്ങൾ തന്നെ സംഭവിച്ചെന്നും വരാം..അടിയും തൊഴിയും ലഭിച്ചേക്കാം, ജയിലിൽ കിടക്കേണ്ടി വന്നേക്കാം, കുടുംബം താറുമാറായേക്കാം.ഇതൊക്കെ മനസിലാക്കിക്കൊണ്ട്‌ കൂടിക്കോളൂ…നിസ്സ്വാർത്ഥ സേവനം ചെയ്യാനായി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറുണ്ടെങ്കിൽ കൂടെ പോന്നോളൂ. നിസ്സ്വാർത്ഥതയാണു നമുക്കുണ്ടാവേണ്ട ഒന്നാമത്തെ ഗുണം.

2) “പ്രധിബദ്ധത” : രണ്ടാമതായി നമ്മുടെ ലക്ഷ്യങ്ങളായ സ്വരാജ്‌, അഴിമതിമുക്ത ഭാരതം എന്നിവക്കായി നാം തയ്യാറാവണം.ഉത്തരവദിത്ത്വം ഏറ്റെടുത്ത്‌ പ്രതിബദ്ധരാവണം.
സ്വരാജിനെ പറ്റി ചില മിഥ്യാ ധാരണകളുണ്ടു.എന്തെന്നാൽ; പാർട്ടിയിൽ (ഇലക്ഷനിൽ മൽസരിക്കാൻ) ടിക്കറ്റ്‌ കിട്ടിയാൽ മാത്രമെ സ്വരാജും ഉള്ളൂ പാർടിയും നല്ലതാവൂ, ടിക്കറ്റ്‌ കിട്ടിയില്ലെങ്കിൽ പാർട്ടിയിൽ ജനാധിപത്യവുമില്ല സ്വരാജും ഇല്ല എന്നു പറയും..ഇത്തരം നിർവചനങ്ങൾ നൽകുന്നത്‌ ശരിയല്ല.
സ്വാർത്ഥത എവിടെ വരുന്നോ അവിടെ പ്രശ്നങ്ങളും ഉണ്ടാകും. നമുക്ക്‌ നാടിനു സ്വാതന്ത്ര്യം നൽകണം വലിയ വലിയ ശക്തികളൊട്‌ പൊരുതണം, ചെറിയ ചെറിയ കാര്യങ്ങൾക്ക്‌ വേണ്ടി നാം പരസ്പരം അടിപിടികൂടി ഇതിനെ നശിപ്പിക്കരുത്‌.

3) “സത്യസന്ധത”: മൂന്നാമതായി നമുക്ക്‌ വേണ്ടത്‌ സത്യസന്ധതയാണു.അഴിമതിരഹിത (അഴിമതിമുക്ത) ഭാരതം നാം ആഗ്രഹിക്കുന്നെങ്കിൽ നാം സ്വയം സത്യസന്ധതരും വിശ്വസ്ഥരുമാകണം.സത്യസന്ധത എന്നുപറയുമ്പോൽ തന്നെ അതിന്റെ എല്ലാ മാനങ്ങളും വരുന്നുണ്ട്‌. നമ്മുടെ ജീവിതത്തിലും ഇത്‌ പ്രാവർത്തികമാക്കുമ്പോഴാണു ജീവിതത്തിനുതന്നെ അർത്ഥം ഉണ്ടാകുന്നത്‌.ഉദാ: സാമ്പത്തിക ഇടപെടലുകളിൽ സൂക്ഷ്മത പാലിക്കുക, കളവ്‌ പറയാതിരിക്കുക എന്നിവ ശ്രദ്ധിക്കുക. മനുഷ്യന്റെ ന്യൂനതകൾ അറിഞ്ഞുകൊണ്ടുതന്നെയാണു ഞാൻ സംസാരിക്കുന്നതു, തെറ്റുകൾ സംഭവിച്ചേക്കാം യാഥർത്ഥ്യം മറക്കുന്നില്ല…ആം ആദ്മി പാർട്ടിയിൽ ചേർന്നു ഉടനെ ദൈവമാകാം എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ, സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടെ നിസ്സ്വാർത്ഥമായി ജീവിതത്തിൽ മുന്നോട്ട്‌ പോകുമ്പോൾ മനുഷ്യനെന്ന നിലയിലുള്ള ഉയർച്ചയും ശാന്തിയും സമാധാനവും ലഭ്യമാവുന്നതു അനുഭവിക്കാനും സാധിക്കും.

4) “വിനയം” : നാലാമതായി നമുക്ക്‌ വേണ്ടത്‌ വിനയമാണു.വിനയം ശരിക്കും ഉണ്ടാവണം. ചില ആൾക്കാർക്ക്‌ ഉള്ളിലൊരു തോന്നലുണ്ടാക്കും അവരീ രാജ്യത്തിനുവേണ്ടി രാവും പകലും കഷ്ടപ്പെടുന്നു..സ്വയം ചെയ്യുന്ന ജോലിയിൽ അഹങ്കരിക്കുകയും ചെയ്യുന്നു..അഹന്ത വളർന്നുവളന്ന് ഏതറ്റംവരെ എത്തുന്നു എന്നാൽ അവർ സ്വയം ചിന്തിക്കാൻ തുടങ്ങും താനിപ്പോൾ ഒരു വലിയ സംഭവമാണെന്നും മറ്റുള്ളവർ തന്നെക്കാൾ ചെറുതാണെന്നും.എന്നിട്ട്‌ മറ്റുള്ളവരെ വളരെ പുച്ഛത്തോടെ കാണാൻ വരെ തുടങ്ങും.! അങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല . നമ്മൾ ജനമദ്ധ്യത്തിലേക്കാണു പോകുന്നത്‌, നാം വളരെ വിനയാന്ന്വിതരായിരിക്കണം. എതിരാളികളോട്‌ പോലും വിനയത്തോടെ പെരുമാറണം.

5) “കൂട്ടായ പ്രയത്നം”: ടീം വർക്ക്‌, ഇത്‌ വലിയ കാര്യമാണു, നമ്മുടെ ഉള്ളിൽ നിന്നും അഹങ്കാരം നീങ്ങണം. എല്ലാവരെയും ഒന്നിച്ചു നിർത്തലും ഒന്നിച്ചു നീങ്ങലും അത്യന്താപേക്ഷിതമാണു. നമുക്ക്‌ ഒറ്റക്ക്‌ ഒറ്റക്ക്‌ ഈ നാടിനു നന്നാക്കാം എന്ന വ്യാമോഹം പാടില്ല,121 കോടി ജനങ്ങൾ ഒന്നിച്ച്‌ നിന്നാലേ നാടിനെ നന്നാക്കാൻ സാധിക്കും . അല്ലാതെ ഒറ്റക്ക്‌ ഒന്നും ഒരു മനുഷ്യനും സാധിക്കില്ല,അത്‌ അരവിന്ദ്‌ കേജ്രിവാളായാലും ശരി,മനീഷ്‌ സിസോദിയയാലും ശരി, പ്രശാന്ത്‌ ഭൂഷൻ ആയാലും ശരി.! നാടിന്റെ നന്മയ്ക്കുവേണ്ടി നാം ഒന്നിച്ച്‌ നിന്നു പ്രവർത്തിക്കണം…! ജെയ്‌ ഹിന്ദ്‌.

(പരിഭാഷപ്പെടുത്തിയത്‌: ഹസീബ്‌ റഹ്മാൻ ശറഫി)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px