LIMA WORLD LIBRARY

ശ്രീലങ്കയിൽ ഒറ്റദിവസം പെട്രോളിന് 77, ഡീസലിന് 55 രൂപ വർധന

കൊളംബോ ∙ ശ്രീലങ്കയിൽ ഒറ്റ ദിവസം പെട്രോൾ വിലയിൽ ലീറ്ററിന് 77 രൂപയുടെയും ഡീസലിന് 55 രൂപയുടെയും വർധന. ലങ്കയിലെ കറൻസിക്ക് ഇന്ത്യൻ രൂപയെക്കാൾ മൂല്യം കുറവാണ്. ഒരു ഇന്ത്യൻ രൂപ ലഭിക്കാൻ 3.30 ലങ്കൻ രൂപവേണം. പുതിയ വില പെട്രോളിന് ലീറ്ററിന് 254 രൂപയായി (76.2 ഇന്ത്യൻ രൂപ). ഡീസലിന് 176 രൂപയും (52.8 രൂപ). ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹസ്ഥാപനമായ ലങ്ക ഐഒസി ഡീസലിന് ലീറ്ററിന് 50 രൂപയും പെട്രോളിന് 75 രൂപയും വർധിപ്പിച്ചതിനു പിന്നാലെയാണിത്.

Content Highlight: Fuel price hike

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px