LIMA WORLD LIBRARY

ചിലപ്പതികാരം – കണ്ണകിയിൽ നിന്ന് ചേരൻ ചെങ്കുട്ടുവനിലേക്ക് – ദീപു RS

കുട്ടിക്കാലത്ത്‌ ചോറുണ്ണാനായി അമ്മ പറഞ്ഞുതന്നിരുന്ന കഥകളിൽ ഒന്നായിരുന്നു കണ്ണകിയുടേയും കോവലന്റേയും കഥ. അത്‌ ദക്ഷിണേന്ത്യൻ ചരിത്രത്തിലേക്ക്‌ വഴിതുറക്കുന്ന തമിഴ്‌ സാഹിത്യത്തിലെ ക്ലാസിക്കൽ എന്ന് വിശേഷിപ്പിക്കാവുന്ന സംഘകാല കൃതികളിൽ പെടുന്ന ചിലപ്പതികാരം ആണെന്ന് മനസ്സിലായതു മുതൽ ചിലപ്പതികാരം വായിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. തമിഴിന്റെ മലയാള വിവർത്തനം കുഞ്ഞിക്കുട്ടൻ ഇളയത്‌ ഗദ്യരൂപത്തിലാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ചിലപ്പതികാരം എന്നാൽ ചിലമ്പിന്റെ കഥ എന്നാണർത്ഥം. ആദ്യകാല ചോള തലസ്ഥാനമായ കാവേരിപൂമ്പട്ടണത്തിൽ (പുഹാർ) വ്യാപാരിയായ കോവലനും ഭാര്യ കണ്ണകിയും സസുഖം വസിക്കുന്ന കാലത്താണ്‌ കോവലൻ മാധവി […]

ജന്മതീർത്ഥാടനം – വിജു കടമ്മനിട്ട

തിരികെമടങ്ങുന്നു ഞാൻ ജീവിത പെരുവഴിപ്പാതി പിന്തിരിഞ്ഞെന്റെ പൂർവസൂരികൾ തപഃ കന്ദരങ്ങളിൽ ധ്യാനനിമഗ്നരായിരുന്നഗ്നി സ്പുടം ചെയ്തെടുത്തയറിവിന്റെ ഏടുകൾതേടി…. സനാതനത്തിന്റ താഴ്‍വരകളിലേക്കിന്നും അനർഗളം നിർഗ്ഗമിക്കുന്ന ജീവിതോപനിഷിത്തിന്റെ സാരസർവ്വസ്വ ഗംഗതൻ കൈവഴികൾ തേടി… പ്രാപഞ്ചിക പരിണാമ നിർമിതികൾ പടുത്തുയർത്തിയ ആധാര ശിലകൾ കണ്ടെത്തിയടയാളം ചെയ്തൊരു ഇതിഹാസങ്ങളിലേ അമൃതാക്ഷരങ്ങൾ തേടി… മന്വന്തരങ്ങൾക്കറിവിന്റെ പൂനിലാമഴ ചൊരിഞ്ഞ പുരാനവങ്ങളുടെ, കാലപ്പഴക്കത്തിലും കത്തിജ്വലിക്കുന്ന ജീവിത ഗന്ധിയാം അഷ്ട്ടാദശ സൗരഭ്യസംഗീതസാന്ദ്രദല വൃക്ഷവേരുകൾ തേടി, അതിൻ ജന്മജന്മാന്തര കനിമധുര സ്വാദുതേടി…. നാകത്തിന്നിരിപ്പിടം മുതൽ സൗരയൂഥത്തിന്റെ ഓരോ കണികയുമളന്നെടുതത്തൊരു അറിവിൻ കലവറപത്തായം […]

ഉള്ളിലുണ്ടൊരു ഗ്രാമം – മോഹൻദാസ്* മുട്ടമ്പലം

അന്ന്, ഗ്രാമങ്ങളും ഗ്രാമച്ചന്തകളും ഉണ്ടായിരുന്നു. കൃഷിസ്ഥലങ്ങളിൽ നിന്നും ഉല്പന്നങ്ങൾ ഗ്രാമച്ചന്തയിലേക്ക് കർഷകർ തലച്ചുമടായി കൊണ്ടുപോയി വിൽക്കുമായിരുന്നു. ടാറിടാത്ത പാതയോരങ്ങളിൽ അത്താണികളും, കളത്തട്ടും, തണ്ണീർപ്പന്തലുകളും ഉണ്ടായിരുന്നു. രണ്ട് കരിങ്കൽപ്പാളികൾക്കിടയിൽ പാലം പോലെ മറ്റൊരു പാളി കൂടിയിട്ടാൽ അത്താണിയായി. തലച്ചുമടേന്തി വരുന്ന കർഷകർക്ക് അത്താണിയിൽ ചുമടിറക്കി വെക്കാം. കളത്തട്ടിൽ വിശ്രമിക്കാം. തറ ഉയർത്തിക്കെട്ടി, പലക വിരിച്ച് ഓടോ ഓലയോ മേഞ്ഞ വിശ്രമകേന്ദ്രങ്ങളായിരുന്നു കളത്തട്ടുകൾ. നാട്ടിൻ പുറങ്ങളിലെ പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഇത്തരം തട്ടുകൾ കാണാം. തലച്ചുമടുമായി വരുന്ന ഗ്രാമീണ കർഷകർക്ക് […]

സൂര്യായനം – രമ പിഷാരോടി

കണിയായ് വയ്ക്കാൻ കൈയിലെടുത്ത കാലത്തിൻ്റെ കടുത്ത സൂര്യൻ കത്തി പ്പടരും പ്രഭാതത്തിൽ കായലിന്നരികിലെ കരിഞ്ഞ കടമ്പിന്മേൽ ലോകസ്പന്ദനം തേടും അമൃതിൻ ജലാർദ്രത ഭൂമിതൻ മൺഗന്ധത്തെ മൂടിയ കൽപ്പാളിയിൽ വേനലിൻ കയ്യൊപ്പുകൾ വേരോടിപ്പടരവെ അപരാഹ്നങ്ങൾ ലോഹ- ശിലയായ് കത്തീടുന്നു കനലിൻ കൈയാമങ്ങൾ ഭൂമിയെ ചുറ്റീടുന്നു ഇലകൾ കൊഴിയുന്നു. തെളിനീരൊഴുക്കിൻ്റെ പരിലാളനം തേടി പഥികർ നീങ്ങീടുന്നു സ്നേഹദീപുകൾ ജല- തരംഗശ്രുതി തേടി, നീരദങ്ങളെ തേടി തപസ്സിലായീടുന്നു കണിവെള്ളരിക്കുള്ളിൽ കുളിരും സ്മൃതിയുടെ നിറഞ്ഞ വെൺചിറ്റുകൾ ചൈത്രവും, വസന്തവും ഇരുണ്ട മേഘത്തുമ്പിൽ ജലവിസ്മയത്തിൻ്റെ […]

സ്വപ്നച്ചിറക് – സുജ ശശികുമാർ

അവൾ മിടുക്കിയായിരുന്നു പഠിക്കുന്ന കാലം തൊട്ടേ കഥയും കവിതയും എല്ലാം നന്നായിഎഴുതുമായിരുന്നു നിരവധി തവണ സമ്മാനങ്ങൾ കിട്ടിയിരുന്നു പാട്ടിലും ഡാൻസിലും അവൾ അവളുടെ കഴിവ് തെളിയിച്ചു കല്യാണപ്രായം വരെ അവൾ അവളുടെ വർണ്ണങ്ങൾ നിറഞ്ഞസ്വപ്നച്ചിറകുകൾ വിടർത്തി പാറിപ്പറന്നു ചിത്ര പതംഗം പോലെ എന്നാൽ ഭർത്താവിൻ്റെ വീട്ടിൽ അവൾ ഏറെ ഏകാന്തത അനുഭവിച്ചു തികച്ചും ഒറ്റപ്പെട്ട പോലെ എല്ലാ ജോലിയും കഴിഞ്ഞ് ഇരിക്കുമ്പോൾ വീണ്ടുംഎഴുത്തിലേക്ക് വരാം എന്ന് വെച്ചു എന്നാൽ ഭർത്താവിനെ അവിടുത്തെ അമ്മ ഫോൺവിളിച്ച് പറയുന്നത് അവൾ […]

18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ കരുതല്‍ ഡോസ്

ഡൽഹി : ജൂണില്‍ കോവിഡ് നാലാം തരംഗം സംഭവിച്ചേക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ, 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ പത്തുമുതല്‍ 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം ചെയ്യുക. രണ്ടാം ഡോസ് സ്വീകരിച്ച് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ്എടുക്കാം.

‘ദമ്പതികൾ വെവ്വേറെ ഉറങ്ങണം, ചുംബിക്കരുത്; പുറത്തിറങ്ങരുത്’: കടുപ്പിച്ച് ചൈന

ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതോടെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായ ഷാങ്‌ഹായ്‌യിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതായി റിപ്പോർട്ട്. ആളുകളെ വീടിനു പുറത്തിറങ്ങുന്നതിൽനിന്നു പൂർണമായും ഭരണകൂടം വിലക്കി. സമീപകാലത്തു നടത്തിയ പരിശോധനകളിൽ നഗരത്തിൽ വൻതോതിൽ രോഗബാധയുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രാജ്യത്തെ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഷാങ്ഹായിലാണ്. ലോക്ഡൗണിലൂടെ കടന്നു പോകുന്ന നഗരത്തിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഡ്രോണുകളാണ് വ്യാപകമായി അധികൃതർ ഉപയോഗിക്കുന്നത്. തങ്ങളുടെ ബാൽക്കണിയിൽ […]

രണ്ട് മണിക്കൂർ, 400 രൂപ; ‘ക്ലിയോപാട്ര’യില്‍ കടലിലേക്ക് മനം കവരും യാത്ര

കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്ന് കടലിലേയ്ക്ക് യാത്ര പോകാൻ ആഡംബര യാത്രാ ബോട്ട് സർവീസ് തുടങ്ങി. രണ്ടു മണിക്കൂർ നീളുന്ന യാത്രയ്ക്കു നാനൂറു രൂപയാണ് ആളൊന്നിന് നിരക്ക്. ഇതാണ് ക്ലിയോപാട്ര. ആഡംബര യാത്രാ ബോട്ട്. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഫോർട്ട് ജട്ടിയിൽ നിന്ന് സർവീസ് തുടങ്ങി. കടിലിലേക്ക് രണ്ട് മണിക്കൂർ യാത്ര. മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സർവീസ്. ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ സഹകരണത്തോടെയാണ് സർവീസ്. കടൽയാത്രാ പദ്ധതി വിനോദസഞ്ചാരികളുടെ മനംകവരും. സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ […]

ക്രൂരത പൊറുക്കാനാവാത്തത്; യു.എന്‍ മനുഷ്യവകാശ സമിതിയിൽ നിന്ന് റഷ്യ പുറത്ത്

യു.എന്‍ മനുഷ്യവകാശ സമിതിയില്‍നിന്ന് റഷ്യയെ സസ്പെ‍ന്‍ഡ് ചെയ്തു. യുക്രെയ്നില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും പേരിലാണ് നടപടി. ജനറല്‍ അസംബ്ലിയില്‍  യു.എസ് ആണ് റഷ്യയെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. 93 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ചൈനയും സിറിയയും ബെലാറൂസും ഉള്‍പ്പെട്ട 24 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യയടക്കം 58 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. തീരുമാനത്തെ യുക്രെയ്ന്‍ സ്വാഗതംചെയ്തു.

ഇമ്രാന്‍ ഖാന് തിരിച്ചടി; അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടണം: സുപ്രീംകോടതി

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി. അവിശ്വാസപ്രമേയം വോട്ടിനിടാതെ തള്ളിയത് സുപ്രീംകോടതി റദ്ദാക്കി. ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രസിഡന്റിന്റെ ഉത്തരവും റദ്ദാക്കി. ഇമ്രാന്‍ ഖാന്‍ ഏപ്രിൽ 9ന് അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടണം.

നോട്ടിസ് നല്‍കിയാണോ കല്ലിടല്‍?’; സില്‍വര്‍ ലൈനില്‍ വ്യക്തത തേടി ഹൈക്കോടതി

സില്‍വര്‍ ലൈനില്‍ വ്യക്തത തേടി ഹൈക്കോടതി. മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണോ കല്ലിടുന്നതെന്ന് കോടതി ചോദിച്ചു. സാമൂഹികാഘാതപഠനം നടത്താന്‍ അനുമതിയുണ്ടോ എന്നും സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമാണോ എന്നും കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.