യു.എന്‍ മനുഷ്യവകാശ സമിതിയില്‍നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്തു. യുക്രെയ്നില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും പേരിലാണ് നടപടി. ജനറല്‍ അസംബ്ലിയില്‍ യു.എസ് ആണ് റഷ്യയെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. 93 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ചൈനയും സിറിയയും ബെലാറൂസും ഉള്‍പ്പെട്ട 24 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യയടക്കം 58 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. തീരുമാനത്തെ യുക്രെയ്ന്‍ സ്വാഗതംചെയ്തു.













