സില്‍വര്‍ ലൈനില്‍ വ്യക്തത തേടി ഹൈക്കോടതി. മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണോ കല്ലിടുന്നതെന്ന് കോടതി ചോദിച്ചു. സാമൂഹികാഘാതപഠനം നടത്താന്‍ അനുമതിയുണ്ടോ എന്നും സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമാണോ എന്നും കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.













