LIMA WORLD LIBRARY

സ്വപ്നച്ചിറക് – സുജ ശശികുമാർ

അവൾ മിടുക്കിയായിരുന്നു പഠിക്കുന്ന കാലം തൊട്ടേ
കഥയും കവിതയും എല്ലാം നന്നായിഎഴുതുമായിരുന്നു
നിരവധി തവണ സമ്മാനങ്ങൾ കിട്ടിയിരുന്നു പാട്ടിലും ഡാൻസിലും
അവൾ അവളുടെ കഴിവ് തെളിയിച്ചു

കല്യാണപ്രായം വരെ അവൾ അവളുടെ വർണ്ണങ്ങൾ നിറഞ്ഞസ്വപ്നച്ചിറകുകൾ വിടർത്തി പാറിപ്പറന്നു ചിത്ര പതംഗം പോലെ

എന്നാൽ ഭർത്താവിൻ്റെ വീട്ടിൽ അവൾ ഏറെ ഏകാന്തത അനുഭവിച്ചു
തികച്ചും ഒറ്റപ്പെട്ട പോലെ
എല്ലാ ജോലിയും കഴിഞ്ഞ് ഇരിക്കുമ്പോൾ
വീണ്ടുംഎഴുത്തിലേക്ക് വരാം എന്ന് വെച്ചു

എന്നാൽ ഭർത്താവിനെ അവിടുത്തെ അമ്മ ഫോൺവിളിച്ച് പറയുന്നത് അവൾ അറിഞ്ഞിരുന്നില്ല.

അയാൾ കുറച്ച് തലക്കനം ഉള്ള കൂട്ടത്തിലാണ്
ആളെ പുകഴ്ത്തിപ്പറഞ്ഞാൽ വലിയ സന്തോഷമാണ്
എന്നാൽ മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിച്ചു തരാൻ അയാൾക്ക് വലിയ ബുദ്ധിമുട്ടാണ്
എന്തോ കുറച്ചിൽ പോലെ,
അയാൾ ചെറുതാവുന്ന പോലെ

ഫോണിൽ എപ്പോഴെങ്കിലും എഴുതാൻ തുനിഞ്ഞാൽ അയാൾ ചോദിക്കും
അല്ല നിനക്ക് വേറെ പണിയൊന്നും ഇല്ലേ ടീ… ന്ന്

അവളെ എഴുത്തുരംഗത്ത്
അറിയുന്ന ആരെങ്കിലും ഫോൺ വിളിച്ചാൽ അയാൾക്ക് സംശയമാണ്
അയാൾക്ക് എല്ലാത്തിനും സ്വാതന്ത്ര്യമാണ്
എന്നാൽ ഭാര്യയ്ക്കതിനു സ്വാതന്ത്ര്യമില്ല, അവളെ തെറ്റുകാരിയും, അഹങ്കാരിയും ആയി മുദ്രകുത്തും.

അവൾക്ക് പല അംഗീകാരങ്ങളും കിട്ടിയിരുന്നു
എന്നാൽ അയാൾ ആ ചടങ്ങിനു പോവാനോ, വാങ്ങിക്കാനോ തയ്യാറായില്ല.

അയാൾ അവളുടെ
കഴുത്തിൽ കുടുക്കിയ ആ താലിയെന്നചരട് അവളുടെ കഴുത്തിൽ ഒരു കുരുക്കായി മുറുകാൻ തുടങ്ങി.

എല്ലാത്തിനും
വല്ലാത്ത വിലങ്ങുതടിയായ അയാളെ മനസ്സുകൊണ്ടവൾ എന്നേ കൊന്നു കഴിഞ്ഞു.

മഷി വറ്റിയ പേന പോലെ അവളിന്നും
ചിറകൊടിഞ്ഞ പക്ഷിയായി
ജീവിച്ചു തീർക്കുന്നു
നിശ്ശബ്ദതയെ പ്രണയിച്ച്
ജീവിതമെന്ന കയത്തിൽ അവൾ മെല്ലെ തുഴഞ്ഞു നീങ്ങി.
ഇഷ്ടപ്പെടാത്ത പലതിനേയും
മനസ്സുകൊണ്ടംഗീകരിക്കാതെതന്നെ
സ്വതന്ത്രമായി പാറിപ്പറക്കുന്ന ആ ദിവസത്തെ സ്വപ്നം കണ്ട് പകലിരവുകൾ താണ്ടി…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px