പൂതംകുളം – ചെറുകഥ – രജനി സുരേഷ്

കുറച്ചു പഴക്കമുണ്ട് . ഒരു പെരുമഴക്കാലത്ത് . പൂതംകുളം കരകവിഞ്ഞൊഴുകിയത്രെ! ആ ആണ്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇട്ട്യേ ശന്റെ ഞാവായത്തൊടി വെള്ളം കേറി കിടന്നു. തെക്കേക്കണ്ടത്തിലെ കൃഷി പൂർണമായും നശിച്ചത്രെ. ഇടമുറിയാതെ പെയ്ത മഴയിൽ ഞാവായത്തൊടിയിലേക്ക് വെള്ളം ഇരച്ചുകയറിയപ്പോൾ , കുളക്കരയോടു ചേർന്നുള്ള ഇടവഴിയും തോടായി മാറി. പണ്ടു പണ്ടാണ്. അന്ന് ഈ കുണ്ടനിടവഴി ഉണ്ടായിരുന്നില്ലത്രെ. പൂതംകുളത്തിൽ നിന്ന് കുറുണിക്കുള ത്തിലേക്ക് വെള്ളം ഒഴുകുന്ന തോടായിരുന്നു ഈ ഇടവഴി. മഴ കുറഞ്ഞ രണ്ടു വർഷങ്ങളിൽ ഈ […]
R. I. P 🌹യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിൽ താമസിക്കുന്ന ചാലക്കുടി സ്വദേശി ആയ ബാബു തോമസിന്റെയും, ഷിജി പൗലോസിന്റെയും മകള്‍ മരിയ (22) ന്യൂമോണിയ പിടിപെട്ടു അന്തരിച്ചു 🌹

R. I. P 🌹യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിൽ താമസിക്കുന്ന ചാലക്കുടി സ്വദേശി ആയ ബാബു തോമസിന്റെയും, ഷിജി പൗലോസിന്റെയും മകള്‍ മരിയ (22) ന്യൂമോണിയ പിടിപെട്ടു അന്തരിച്ചു 🌹 ഏതാനും ദിവസമായി മരിയമോൾ അസുഖ ബാധിതയായി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. പനി ബാധിച്ചാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായതിനാൽ വെന്റിലേറ്റര്‍ സഹായത്തോടെയാണ് മരിയയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ട്രെഷറര്‍ ആയ ബാബു തോമസിന്റെയും ഷൈജി പൗലോസിന്റെയും […]
വഴി തുറക്കാം – സെബാസ്റ്റ്യൻ തേനാശ്ശേരി

വഴി പിഴച്ചൊഴുകുമൊരു പുഴയെ മുന്നേപ്പോൽ നേർവഴിയിൽ മുന്നോട്ടൊഴു ക്കാൻ ; വഴിമുട്ടിയേടം മുതൽ തടസ്സങ്ങ – ളൊഴിവാക്കി വഴി തുറക്കണം വീണ്ടും ഒഴുകും പുഴയും മനുഷ്യമനസ്സു – മൊന്നുപോൽ ; ഗതി തുടരുവാൻ നീക്കണം തടസ്സങ്ങൾ ; വേണം പ്രയത്നം നിശ്ചയം രണ്ടിനുമേതിനുമാർക്കു മെക്കാലവും വേണ്ടതു വേണ്ടും പോൽ വേണ്ടുന്ന നേരത്തു – വേണ്ടത്ര തോന്നണം പാടില്ലരുതുകൾ വേറൊന്നുമേ വേണ്ടന്യത്ര ചിന്തയൊന്നും ; വേണ്ടുന്ന തോന്നലതാണാർക്കും പ്രധാനം തോന്നലിലാണു കാര്യം ; നല്ലതു തോന്നി നന്മയ്ക്കായ് ചെയ്യുന്നതത്രയും […]
കാറ്റിനോട് ✍🏻 സുജ ശശികുമാർ

കാറ്റിൻ്റെ താളത്തിലാടിയുലയുന്ന ആർത്തുല്ലസിച്ചെത്തുന്ന മഴയായിരുന്നവൾ ഇത്തരി കിന്നാരം കാതിൽ മൂളാൻ കൊതിക്കവേ തട്ടിമാറ്റുന്നുണ്ടൊരു തെമ്മാടിക്കാറ്റ് പ്രണയമെഴുതിയ ജീവിതക്കടലാസു തുണ്ട് കാറ്റിൻ്റെ കൈകളിൽ നിന്നും ഒരു വേള പ്രളയത്തിൽ കടലാസുതോണിയാക്കീ അവൾ മഴയായിരുന്നവൾ ഒരു തുള്ളിയിൽ പ്രണയസാഗരം തീർപ്പവൾ അതെ കാലങ്ങളായി മിഴിനീരു തോരാത്ത സങ്കടപ്പെരുമഴയാണവൾ പെയ്തൊഴിയാത്ത മിഴിനീരിന്നു പ്പുരസം നോവുകടലിൽ സൂക്ഷിച്ചു വെച്ചവൾ എന്നിട്ടും നീയെന്തേ കാറ്റേ മണ്ണിൽ വീണുടയുവാൻ വെമ്പുന്ന മിഴിനീരു മാത്രം തുടച്ചതില്ലാ… എന്നേയ്ക്കുമായ് നീ ജീവിതം തന്നെ തുലച്ചുവെന്നോ….
എന്നും ഉത്സവമായിരുന്നെങ്കിൽ – മോഹൻദാസ് മുട്ടമ്പലം

ഉത്സവങ്ങൾ വരാൻ കാത്തിരുന്ന ഒരു കുട്ടിക്കാലത്തിന്റെ പൂമുഖവരാന്തയിൽ ആ കുട്ടി ഇന്നുമുണ്ട്. കൂട്ടായ്മയുടെ, സ്നേഹത്തിന്റെ കൊടിതോരണങ്ങളാണ് ഉത്സവങ്ങൾ അവന്റെ മനസിൽ ഉയർത്തുന്നത്. ഉത്സവത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ നിറക്കൂട്ടുകളാണ്. മധുരം ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണ്. ഓണവും വിഷുവും വരാൻ കാത്തിരുന്ന ആ കുട്ടിക്ക് ഒരോ ഉത്സവവും ഒരു പ്രതീക്ഷയാണ്. ‘പണ്ടാരാണ്ടു പറഞ്ഞതു പോലെ’ എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. അതിൽ ഒരല്പം തിരുത്ത്.. ഓണസദ്യയുണ്ടു കഴിഞ്ഞ് , ഇല മടക്കുമ്പോൾ, പണ്ടൊരു തൊണ്ണൂറു കഴിഞ്ഞ കാരണവർ പറഞ്ഞു; […]
ജീവിതം മധുരമാണ് അതിലേറെ സുന്ദരമാണ് വ്യർത്ഥമാക്കരുതേ വരികൾ. ബിജു

മണ്ണിൽ പിറന്നു വീണു നാമെല്ലാം മണ്ണിൽ മടങ്ങേണ്ടവർ ഈ മണ്ണിൽ വെറും കയ്യാൽ ജനിച്ചു വീണു ഒന്നുമില്ലാതെ നമ്മൾ യാത്രയാകും സുഖങ്ങളിൽ നാമെന്നും അഹങ്കാര മരുത് ദുഃഖം വരുമ്പോഴും വേദനയരുത് ചിലരുടെ ജന്മങ്ങൾ രാജകീയം എന്നാൽ ചിലരാകട്ടെയോ യാജകന്മാർ സ്നേഹത്തിൻ മതിലുകൾ തകർത്തെറിഞ്ഞ് മോഹത്തിൻ മുള്ളിൽ നാം വീഴരുതേ ജാതിയും മതവും നാം പകുത്തെടുത്ത് അന്യോന്യം മതവൈരും തീർക്കരുതേ വർഗ്ഗീയ വിഷവിത്ത് വിതയ്ക്കരുതേ ജീവിതയാത്രയിൽ വിജയിച്ചോരെല്ലാരും ദുഃഖത്തിൽ നിന്നും മുങ്ങി നിവർന്നോർ കഠിന പ്രയത്നത്താൽ മുന്നേറിയോർ വിജയത്തിൻ […]
EESHWARAN VASIKKATHA DEVALAYAM | Malalyalam Kavithakal | Jolly M Padayattil
ആഗോളീകരണത്തിന്റെയും സാംസ്കാരിക അധിനിവേശത്തിന്റെയും കടന്നുകയറ്റത്തിൽ തദ്ദേശീയ സംസ്കാരത്തിനും മാനവികതയ്ക്കും ഇന്ന് വലിയ വെല്ലുവിളിയാണ്

ആഗോളീകരണത്തിന്റെയും സാംസ്കാരിക അധിനിവേശത്തിന്റെയും കടന്നുകയറ്റത്തിൽ തദ്ദേശീയ സംസ്കാരത്തിനും മാനവികതയ്ക്കും ഇന്ന് വലിയ വെല്ലുവിളിയാണ്. നമ്മുടെ ഈ ലോകവാസത്തിലനുഭവപ്പെടുന്ന എല്ലാ അശാന്തിക്കും അടിമത്തങ്ങൾക്കുമൊക്കെ കാരണം ആരുടെയൊക്കെയൊ മൗനമാണ്. കൗരവ സഭയിൽ പാഞ്ചാലി കേണതുപോലെ “പിത്യതുല്യരേ, ഗുരുക്കളേ …..എല്ലാമറിഞ്ഞിട്ടും നിങ്ങളെന്തേ ശില പോലെയിങ്ങനെ?” എന്ന് നാലുപാടു നിന്നും നമ്മുടെ അന്തരംഗവും കേഴുന്നുണ്ട്. പക്ഷേ, ആരു കേൾക്കുന്നു? നമ്മുടെ ആരോഗ്യവും സമ്പത്തും സുഖ സൗകര്യങ്ങളുമൊന്നും നമ്മിൽ പ്രതികരണ ശേഷി ഉണർത്താൻ പോകുന്നില്ല. അതിന് നമ്മിൽ നല്ലൊരു മനസ്സും തന്റേവും അപരജീവിതങ്ങൾക്കായ് ഉരുകിത്തീരാനുള്ള […]
വടക്കു കിഴക്കൻ യുക്രെയ്നിൽ പ്രത്യാക്രമണം

ഹർകീവ് ∙ വടക്കു കിഴക്കൻ യുക്രെയ്നിൽ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ ഒന്നൊന്നായി കനത്ത പ്രത്യാക്രമണത്തിലൂടെ തിരിച്ചുപിടിക്കുന്നതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ സേന അതിർത്തിയിലേക്കു പിൻവാങ്ങാൻ നിർബന്ധിതരായിട്ടുണ്ടെന്നും അവരുടെ സപ്ലൈ ലൈനുകൾ തകർക്കാനായെന്നും അറിയിച്ചു. ഹർകീവിനു സമീപമുള്ള ചെർകാസ്കി, റസ്കി, ബോഷ്ച്ചോവ, സ്ലോബൊഷാൻസ്കെ ജനവാസകേന്ദ്രങ്ങൾ തിരിച്ചുപിടിച്ചു. ഹർകീവിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ഇസ്യൂം പട്ടണത്തിൽ മാർച്ചിൽ മിസൈലേറ്റ് തകർന്ന 5 നില കെട്ടിടത്തിൽ നിന്ന് ഒട്ടേറെ മൃതദേഹങ്ങൾ കണ്ടെടുത്തു. യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടാമത്തെ […]
പ്രതിഷേധത്തിൽ ശ്രീലങ്ക കത്തുന്നു; മഹിന്ദയെ വളഞ്ഞ് പ്രക്ഷോഭകർ

കൊളംബോ ∙ രാജ്യത്തു രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനകീയ പ്രതിഷേധങ്ങൾക്കിടെ രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ നാടു വിടുമെന്ന് അഭ്യൂഹം പരന്നതോടെ നാവികതാവളവും അവിടേക്കുള്ള റോഡും പ്രക്ഷോഭകർ വളഞ്ഞു. ചൊവ്വ പുലർച്ചെ ഔദ്യോഗിക വസതി വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലി നാവികതാവളത്തിലേക്കാണു പോയതെന്ന റിപ്പോർട്ടുകളെ തുടർന്നാണു പ്രക്ഷോഭകർ അവിടം വളഞ്ഞത്. രാജപക്സെ അനുകൂലികൾ രാജ്യം വിടുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു ജനക്കൂട്ടം പരിശോധന നടത്തി. അക്രമങ്ങളിൽ 250ലേറെ പേർക്കു പരുക്കേറ്റു. കർഫ്യൂ നിലവിലുണ്ടെങ്കിലും സർക്കാർ ഉന്നതർക്കും […]
ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനം; സംസ്ഥാനത്ത് 20 ഹോട്ടലുകള്‍ പൂട്ടിച്ചു

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനം. സംസ്ഥാനത്ത് ഇന്ന് 20 ഹോട്ടലുകള്‍ പൂട്ടിച്ചു. 31 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. തിരുവനന്തപുരം കാരക്കോണത്ത് 800 കിലോ പഴകിയ മത്സ്യം പിടിച്ചു. എറണാകുളത്ത് പഴകിയ ഇറച്ചിയും ഭക്ഷണ സാധനങ്ങളും പിടിച്ചു. നല്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകളെ തരം തിരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ കോൾ റെക്കോർഡിങ് ആപ്പുകൾ ലഭ്യമാകില്ല

കഴിഞ്ഞ മാസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് എല്ലാ റെക്കോർഡിങ് ആപ്പുകളും നിരോധിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്ലേ സ്റ്റോറിലെ എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്രവര്‍ത്തന രഹിതമാകുമെങ്കിലും ഇൻ ബിൽറ്റ് കോൾ റെക്കോർഡിങ് ഫീച്ചറുമായി വരുന്ന ഫോണുകൾക്ക് മാറ്റങ്ങളുണ്ടാകില്ല. കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തലിലാണ് നിര്‍ണായക തീരുമാനം.വർഷങ്ങളായി കോൾ റെക്കോർഡിങ് ആപ്പുകൾക്കെതിരെ ഗൂഗിൾ തങ്ങളുടെ നിലപാട് വ്യക്തമാക്കാറുണ്ട് അത് കൊണ്ട് തന്നെ ഗൂഗിളിന്റെ സ്വന്തം ഡയലർ ആപ്പിലെ റെക്കോർഡിങ് ഫീച്ചർ ഈ കോള്‍ […]
ബ്ലാക്ക് സ്പോട്ടിൽ കുഴി കണ്ടാൽ കരാറുകാർക്ക് വിലക്ക്

തിരുവനന്തപുരം :ബ്ലാക്ക് സ്പോട്ട് കണ്ടെത്തിയ റോഡുകളിൽ കുഴികളുണ്ടായാൽ ആ റോഡുകൾ പണിത കരാറുകാരെ വിലക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. കരാറുകാരെ കുറഞ്ഞത് ഒരു വർഷത്തെക്കെങ്കിലും വിലക്കും. റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രിം കോടതി സമിതിയുടെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. കേരളത്തിലെ എല്ലാ റോഡുകളും ബ്ലാക്ക് സ്പോട്ട് അടിസ്ഥാനമാക്കി എൻഫോഴ്സ്മെന്റ്, റോഡ് സേഫ്റ്റി ഉദ്യോഗസ്ഥർക്കു വീതിച്ചു നൽകിയിട്ടുണ്ട്. RELATED ARTICLE പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവിട്ടി വയോധികൻ മരിച്ചു മണ്ണാർക്കാട് ഇരട്ടക്കൊലക്കേസ്: 25 പ്രതികള്‍ കുറ്റക്കാർ ഇങ്ങനെ അവഹേളിക്കപ്പെടുന്നത് […]
അസാനി കനത്ത മഴട്രെയിൻ, വിമാന സർവ്വീസുകൾ റദ്ദാക്കി

മുംബൈ:അസാനി ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രയുടെ തീരമേഖലയിൽ ശക്തമായ മഴ തുടങ്ങി. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതൽ സർവ്വീസുകൾ റദ്ദാക്കി. വിശാഖപട്ടണം വഴിയുള്ള നിരവധി ട്രെയിൻ സർവ്വീസുകൾ തൽക്കാലത്തേക്ക് വെട്ടിചുരുക്കി. ആന്ധ്ര തീരത്ത് എത്തുന്ന അസാനി ചുഴലിക്കാറ്റ് ദിശ മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പ്രവേശിക്കും. ആന്ധ്ര തീരത്തിന് സമീപമെത്തുന്നത് മുതൽ അസാനിയുടെ ശക്തി കുറയും. അടുത്ത 24 മണിക്കൂറിൽ തീവ്രന്യൂനമർദമായി മാറും. ആന്ധ്രയുടെ വടക്കന്‍ തീര മേഖലയില്‍ […]



