LIMA WORLD LIBRARY

വഴി തുറക്കാം – സെബാസ്റ്റ്യൻ തേനാശ്ശേരി

വഴി പിഴച്ചൊഴുകുമൊരു പുഴയെ
മുന്നേപ്പോൽ
നേർവഴിയിൽ മുന്നോട്ടൊഴു
ക്കാൻ ;
വഴിമുട്ടിയേടം മുതൽ തടസ്സങ്ങ –
ളൊഴിവാക്കി വഴി തുറക്കണം വീണ്ടും

ഒഴുകും പുഴയും മനുഷ്യമനസ്സു –
മൊന്നുപോൽ ;
ഗതി തുടരുവാൻ നീക്കണം
തടസ്സങ്ങൾ ; വേണം പ്രയത്നം നിശ്ചയം
രണ്ടിനുമേതിനുമാർക്കു
മെക്കാലവും

വേണ്ടതു വേണ്ടും പോൽ വേണ്ടുന്ന നേരത്തു –
വേണ്ടത്ര തോന്നണം പാടില്ലരുതുകൾ
വേറൊന്നുമേ വേണ്ടന്യത്ര ചിന്തയൊന്നും ;
വേണ്ടുന്ന തോന്നലതാണാർക്കും പ്രധാനം

തോന്നലിലാണു കാര്യം ; നല്ലതു തോന്നി
നന്മയ്ക്കായ് ചെയ്യുന്നതത്രയും ഭവിയ്ക്കും ,
ഭാവിയിൽ ശ്രേയസ്സായ് ജീവിതപുണ്യമായ് ;
കൈവരും സുഖം സമസ്ത ലോകത്തിനും

വേണമെന്നില്ലന്യാരാധനോ
പാസന ,
കർമ്മത്തിലാണ് കാര്യം ;
ചെയ്ക സൽക്കർമ്മം.
ദേഹം മലിനമെങ്കിലുമതിലല്ല ശുദ്ധി, യതു വേണ്ടതു മനസ്സിനത്രെ !

വേണമാ ശുദ്ധി, വിവേക ബുദ്ധി രണ്ടും
ചേർന്നാലവൻ താൻ വിജയി, ജീവിതത്തിൽ !
ചിന്ത, വാഗ് കർമ്മ വൃത്തി
ശുദ്ധികൾ വന്നാൽ
സിദ്ധമാകുമാർക്കും സുഖ സന്തോഷങ്ങൾ !!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px