LIMA WORLD LIBRARY

ജീവിതം മധുരമാണ് അതിലേറെ സുന്ദരമാണ് വ്യർത്ഥമാക്കരുതേ വരികൾ. ബിജു

മണ്ണിൽ പിറന്നു വീണു
നാമെല്ലാം
മണ്ണിൽ മടങ്ങേണ്ടവർ
ഈ മണ്ണിൽ വെറും കയ്യാൽ
ജനിച്ചു വീണു
ഒന്നുമില്ലാതെ നമ്മൾ
യാത്രയാകും
സുഖങ്ങളിൽ നാമെന്നും
അഹങ്കാര മരുത്
ദുഃഖം വരുമ്പോഴും
വേദനയരുത്
ചിലരുടെ ജന്മങ്ങൾ
രാജകീയം
എന്നാൽ ചിലരാകട്ടെയോ
യാജകന്മാർ
സ്നേഹത്തിൻ മതിലുകൾ
തകർത്തെറിഞ്ഞ്
മോഹത്തിൻ മുള്ളിൽ നാം
വീഴരുതേ
ജാതിയും മതവും നാം
പകുത്തെടുത്ത്
അന്യോന്യം മതവൈരും
തീർക്കരുതേ
വർഗ്ഗീയ വിഷവിത്ത്
വിതയ്ക്കരുതേ
ജീവിതയാത്രയിൽ
വിജയിച്ചോരെല്ലാരും
ദുഃഖത്തിൽ നിന്നും
മുങ്ങി നിവർന്നോർ
കഠിന പ്രയത്നത്താൽ
മുന്നേറിയോർ
വിജയത്തിൻ വീഥിയിൽ
നമ്മെ നയിക്കുവാൻ
ഇഛാശക്തിയാൽ
മുന്നേറണം
എന്നും ജീവിതം ശോഭ
യാൽ തിളങ്ങീടണം
ഇവിടെ നാം സ്നേഹത്തിൻ
തിരയാകണം
ജീവിതം സമ്പൂർണ്ണമാക്കി
ടേണം
എന്നും നന്മ തൻ ആലയം
പണിതീടണം
എല്ലാരുമൊന്നെന്നതോ
ർത്തീടണം
അന്ത്യമാം വിടചൊല്ലി പോകും
വരെ
അഹന്തയില്ലാതെ നാം
കഴിഞ്ഞിടണം
എന്നും ജീവിതം
സായൂജ്യമേകീടണം

ജീവിതം മധുരമാണ്
അതിലേറെ സുന്ദരമാണ്
വ്യർത്ഥമാക്കരുതേ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px