ആഗോളീകരണത്തിന്റെയും സാംസ്കാരിക അധിനിവേശത്തിന്റെയും കടന്നുകയറ്റത്തിൽ തദ്ദേശീയ സംസ്കാരത്തിനും മാനവികതയ്ക്കും ഇന്ന് വലിയ വെല്ലുവിളിയാണ്. നമ്മുടെ ഈ ലോകവാസത്തിലനുഭവപ്പെടുന്ന എല്ലാ അശാന്തിക്കും അടിമത്തങ്ങൾക്കുമൊക്കെ കാരണം ആരുടെയൊക്കെയൊ മൗനമാണ്. കൗരവ സഭയിൽ പാഞ്ചാലി കേണതുപോലെ “പിത്യതുല്യരേ, ഗുരുക്കളേ …..എല്ലാമറിഞ്ഞിട്ടും നിങ്ങളെന്തേ ശില പോലെയിങ്ങനെ?” എന്ന് നാലുപാടു നിന്നും നമ്മുടെ അന്തരംഗവും കേഴുന്നുണ്ട്. പക്ഷേ, ആരു കേൾക്കുന്നു? നമ്മുടെ ആരോഗ്യവും സമ്പത്തും സുഖ സൗകര്യങ്ങളുമൊന്നും നമ്മിൽ പ്രതികരണ ശേഷി ഉണർത്താൻ പോകുന്നില്ല. അതിന് നമ്മിൽ നല്ലൊരു മനസ്സും തന്റേവും അപരജീവിതങ്ങൾക്കായ് ഉരുകിത്തീരാനുള്ള ഔദാര്യ മനോഭാവവും വേണം. അതിനാൽ തിരിച്ചറിയുക; ഒരിക്കലും പരാജയപ്പെടാത്ത നിക്ഷേപങ്ങളായിരിക്കും നമ്മുടെ നല്ല മനസ്സും ഔദാര്യ മനോഭാവവും. സുപ്രഭാതം! ജോസ് ക്ലെമന്റ്
About The Author
No related posts.