LIMA WORLD LIBRARY

കാറ്റിനോട് ✍🏻 സുജ ശശികുമാർ


കാറ്റിൻ്റെ താളത്തിലാടിയുലയുന്ന
ആർത്തുല്ലസിച്ചെത്തുന്ന മഴയായിരുന്നവൾ

ഇത്തരി കിന്നാരം കാതിൽ മൂളാൻ കൊതിക്കവേ
തട്ടിമാറ്റുന്നുണ്ടൊരു തെമ്മാടിക്കാറ്റ്

പ്രണയമെഴുതിയ ജീവിതക്കടലാസു തുണ്ട്
കാറ്റിൻ്റെ കൈകളിൽ നിന്നും ഒരു വേള
പ്രളയത്തിൽ കടലാസുതോണിയാക്കീ അവൾ

മഴയായിരുന്നവൾ
ഒരു തുള്ളിയിൽ പ്രണയസാഗരം തീർപ്പവൾ

അതെ കാലങ്ങളായി
മിഴിനീരു തോരാത്ത
സങ്കടപ്പെരുമഴയാണവൾ

പെയ്തൊഴിയാത്ത മിഴിനീരിന്നു പ്പുരസം
നോവുകടലിൽ സൂക്ഷിച്ചു വെച്ചവൾ

എന്നിട്ടും
നീയെന്തേ കാറ്റേ
മണ്ണിൽ വീണുടയുവാൻ
വെമ്പുന്ന മിഴിനീരു മാത്രം തുടച്ചതില്ലാ…
എന്നേയ്ക്കുമായ് നീ ജീവിതം തന്നെ തുലച്ചുവെന്നോ….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px