LIMA WORLD LIBRARY

എന്നും ഉത്സവമായിരുന്നെങ്കിൽ – മോഹൻദാസ് മുട്ടമ്പലം

ഉത്സവങ്ങൾ വരാൻ കാത്തിരുന്ന ഒരു കുട്ടിക്കാലത്തിന്റെ പൂമുഖവരാന്തയിൽ ആ കുട്ടി ഇന്നുമുണ്ട്.

കൂട്ടായ്മയുടെ, സ്നേഹത്തിന്റെ കൊടിതോരണങ്ങളാണ് ഉത്സവങ്ങൾ അവന്റെ മനസിൽ ഉയർത്തുന്നത്.

ഉത്സവത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ നിറക്കൂട്ടുകളാണ്. മധുരം ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണ്.

ഓണവും വിഷുവും വരാൻ കാത്തിരുന്ന ആ കുട്ടിക്ക് ഒരോ ഉത്സവവും ഒരു പ്രതീക്ഷയാണ്.

‘പണ്ടാരാണ്ടു പറഞ്ഞതു പോലെ’ എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. അതിൽ ഒരല്പം തിരുത്ത്..

ഓണസദ്യയുണ്ടു കഴിഞ്ഞ് , ഇല മടക്കുമ്പോൾ, പണ്ടൊരു തൊണ്ണൂറു കഴിഞ്ഞ കാരണവർ പറഞ്ഞു; ‘ഇനി കൊല്ലമൊന്ന് കഴിയണം, അടപ്രഥമൻ കുട്ടി ഒരോണമുണ്ണാൻ…’

ഈ തൊണ്ണൂറുകാരൻ കാരണവർ വരാനിരിക്കുന്ന ഓണത്തെ കാത്തിരിക്കുകയാണ്, പ്രതീക്ഷയോടെ.

എത്ര മനോഹരമാണിത്. പ്രതീക്ഷകളാണ് ഇവിടെ മധുരിക്കുന്നത്…
എം ടി യുടെ മഞ്ഞ് എന്ന മനോഹരമായ നോവലിൽ ഒരു വരിയുണ്ട്: വരും വരാതിരിക്കില്ല……. പ്രതീക്ഷയും കാത്തിരിപ്പും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഊർജ്ജം പകരുന്ന കാര്യങ്ങളാണ്….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px