LIMA WORLD LIBRARY

സീമന്തരേഖ – സുമ രാധാകൃഷ്ണൻ

സന്ധ്യയ്ക്ക് സിന്ദൂരച്ചെപ്പുതുറന്നങ്‌ കുങ്കുമരേഖവരച്ചു സൂര്യൻ സീമന്തരേഖതൻ സിന്ദൂരമോ കാമിനിമാർക്കങ്ങലങ്കാരമോ പ്രണയത്തിൻ ഭാവപ്രകൃതമാകും പ്രണയിനിയാകുന്നു പ്രകൃതിപോലും സ്വരരാഗ സംഗീതസാഗരത്തിൽ സ്വരലയനർത്തനം ചെയ്യുന്നിതാ കളമൊഴിപാടി സരിഗമയായ് കളകളഗീതത്തിൻ സ്വരറാണിയായ് സ്നേഹത്തിൻ പൂക്കൾ വിരിഞ്ഞിടുമ്പോൾ സ്നേഹസ്വരൂപനുണർന്നീ ടുന്നു അകതാരിൽ നർത്തനം ചെയ്തിടുന്ന ആവണിപ്പൂവായി മാറിയവൾ പുഞ്ചിരി കൊഞ്ചലായ് മാറിടുമ്പോൾ പൂഞ്ചേലചുറ്റിയൊഴുകി യവൾ അനുരാഗഗീതത്തിൻ താളമായി അവളൊരുനർത്തകി യായിമാറി വെണ്ണിലാ ചന്ദ്രന്റെ പാൽചിരിയിൽ വെൺമേഘപ്പട്ടങ്ങുടുത്ത വളും തിങ്കൾക്കലാധരൻ തന്റെ മേനി തങ്കത്തിൽമുക്കി അണിഞ്ഞൊരുക്കി സീമന്തരേഖയിൽ സിന്ദൂരവും സുന്ദരിനിന്നിൽ കുറി വരച്ചോ അഴകാർന്നുനർന്നവൾ ദേവിയായി […]

നമ്മുടെ കഴിവുകളും അറിവുകളും സമ്പത്തും മറ്റുള്ളവരെ അനുസരിക്കുന്നതിൽ നിന്നും നമ്മെ മാറ്റി നിർത്താറുണ്ട്.

നമ്മുടെ കഴിവുകളും അറിവുകളും സമ്പത്തും മറ്റുള്ളവരെ അനുസരിക്കുന്നതിൽ നിന്നും നമ്മെ മാറ്റി നിർത്താറുണ്ട്. മറ്റുള്ളവർക്ക് വഴി കൊടുക്കാൻ നമ്മുടെ അഹങ്കാരം സമ്മതിക്കാതെ വരുമ്പോൾ നാം മറ്റുള്ളവരുടെ വഴിമുടക്കികളായി മാറുന്നു. നമ്മുടെ അറിവിന്റെ , കഴിവിന്റെ , സമ്പത്തിന്റെ അഹങ്കാര ഭാണ്ഡക്കെട്ടുകൾ നാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അപരർക്കു മുന്നിൽ താഴ്മയോടെ നിൽക്കാൻ കഴിയണം. അവർക്കു കൂടെ സ്വന്തമായതാണ് ഈ ഭൂമി . ഇവിടെ പ്രവർത്തിക്കാൻ അവർക്കു കൂടി ഇടം നൽകണം. മറ്റുള്ളവരുടെ സഹായാഭ്യർഥനകൾക്കു മുന്നിൽ ഒഴിവുകഴിവുകൾ പറയാനും ന്യായങ്ങൾ നിരത്താനും […]

മാലാഖ പൂമ്പാറ്റ – മിനി സുരേഷ്

ഒരു പാവപ്പെട്ട കച്ചവടക്കാരന്റെ മകളാണ് ബിൻസിമോൾ.മറ്റു കുട്ടികളെപ്പോലെ നല്ല ഉടുപ്പുകളോ,കളിപ്പാട്ടങ്ങളോ ഒന്നും അവൾക്കില്ലായിരുന്നു.അതിലൊന്നും പരാതിയില്ലാതെ വളരെ സന്തോഷമായി അച്ഛനോടും.,അമ്മയോടുമൊപ്പം അവൾ കഴിഞ്ഞു. അവൾക്ക് പൂച്ചെടികൾ വലിയ ഇഷ്ടമാണ്. എന്നാൽ ആകൊച്ചു വീടിന്റെ മുറ്റത്ത് സ്ഥലം കുറവായതിനാൽ ഉപയോഗശൂന്യമായി വലിച്ചെറിയുന്ന കുപ്പികളും,പാട്ടകളും ഒക്കെ പെറുക്കിയെടുത്ത് ചായം പുരട്ടി ഭംഗിയാക്കിയാണ് പൂച്ചെടികൾ നട്ടിരുന്നത്.അവളുടെ പൂന്തോട്ട ത്തിൽ നിന്നും തേനുണ്ണുവാൻ ദിവസവും ധാരാളം പൂമ്പാറ്റകളും,കിളികളും എത്തുമായിരുന്നു. ഒരു സ്വർണ്ണച്ചിറകുള്ള പൂമ്പാറ്റക്ക് അവളോട് വലിയ സ്നേഹമായിരുന്നു.അത് എന്നും അവളുടെ കുഞ്ഞിക്കവിളിൽ നല്ലൊരു ചക്കരമുത്തം […]

വെളിച്ചത്തിലേക്ക് നടക്കുമ്പോൾ – സുജൻ പൂപ്പത്തി

ഒരു കിളിവാതിൽ മതി അടഞ്ഞ മനസ്സറിയാൻ ഒരുചെറു സാന്ത്വനം മതി ദു:ഖസാഗരം താണ്ടാൻ ഒന്ന് ചേർത്ത്പിടിച്ചാൽ മതി ഫീനിക്സായ് ഉയരാൻ ഒരു വാക്ക്മതി നിനക്കായ് യുഗങ്ങൾ കാത്തിരിക്കാൻ ഒരു നോട്ടമത് മതിയിന്ന് നമ്മളൊന്നെന്നറിയാൻ ഒരു സ്പർശം മാത്രം മതി പ്രണയ തീവ്രതയറിയൻ ഒന്ന് മിണ്ടിയാൽ മതി ജന്മാന്തര കഥയറിയാൻ ഒരു വരി മാത്രം മതി കടലത്‌ കുടിച്ച്തീർക്കാൻ ഒരുതിരി വെട്ടം മാത്രംമതി അന്ധകാരമകലാൻ

തിരശ്ശീലയ്ക്കു പിന്നിൽ – കഥ – ബിജു

പിറന്നു വീണപ്പോൾ തന്നെ ഉമ്മ മരിച്ചു പോയ അനാഥത്വം പേറുന്ന ഒരു ബാല്യം ഉപ്പായുടെ കൈകളിൽ ലാളനകൾ കൊ ണ്ട് വളർന്നു വരാൻ ആ കുഞ്ഞിനെയും കൊണ്ട് അ യാൾ കണ്ണീരോടെ ജീവിച്ചു പോന്നു … പ്രാരബ്‌ദങ്ങളിലും തളരാതെ അയാൾ കൈക്കു ഞ്ഞിനെ മാറോട് ചേർത്ത് വളർത്തി ആ കുഞ്ഞ് എപ്പൊ ഴും നിലവിളിയായിരുന്നു ഇത് അയൽവാസിയായ ഹിന്ദു കുടുംബത്തിലെ ദേവകിയമ്മ കേൾക്കാനിടയായി അവർക്ക് വല്ലാത്ത സങ്കടം തോന്നി ചെറിയ ഓല മേഞ്ഞ കൂരയിൽ അർദ്ധരാത്രിയിലും കുഞ്ഞ് […]

ദുബായിൽ നിന്നുള്ള ​ ഇന്‍റർസിറ്റി ബസുകളുടെ സമയം പുനക്രമീകരിച്ചു വിശദാംശങ്ങൾ ഇങ്ങനെ

ദുബായിൽ നിന്നുള്ള ​ ഇന്‍റർസിറ്റി ബസുകളുടെ സമയം പുനക്രമീകരിച്ചു വിശദാംശങ്ങൾ ഇങ്ങനെ കൊവിഡ് സാഹചര്യത്തിൽ​ നിർത്തിവെച്ചിരുന്ന നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ). കൊവിഡ് കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും സർവ്വീസുകൾ പുനക്രമീകരിച്ചത്. ദുബായിൽ നിന്ന് യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് നാല് ഇന്റർസിറ്റി ബസ് റൂട്ടുകൾ പുനരാരംഭിച്ചത്. അൽ ഗുബൈബ ബസ് സ്റ്റേഷൻ മുതൽ അബുദാബി വരെ: E100 അൽ ഗുബൈബ ബസ് സ്റ്റേഷൻ മുതൽ അൽ ഐനിലേക്ക്: E201 […]

സംസ്ഥാന സര്‍ക്കാരും ഇന്ധന നികുതി കുറച്ചു,പെട്രോളിന് 2.41 രൂപ, ഡീസലിന് 1.36 രൂപ

ഇന്ധന നികുതി കുറച്ച് സംസ്ഥാന സര്‍ക്കാര്‍. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. കേന്ദ്രം ഭീമമായ വര്‍ദ്ധിപ്പിച്ച ഇന്ധന നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണെന്നും അതിനെ സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നെന്നും മന്ത്രി അറിയിച്ചു.മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത്: ”കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 […]

നിര്‍മാണ മേഖലയ്ക്കും ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും

ന്യൂഡല്‍ഹി: പണപെരുപ്പം രൂക്ഷമായതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ ആശ്വാസ പ്രഖ്യാപനത്തില്‍ പുതുജീവന്‍ ലഭിച്ച് നിര്‍മാണ മേഖല. സിമന്റിന്റെ ലഭ്യത കുറവ് പരിഹരിക്കാന്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കമ്പി, സ്റ്റീല്‍, എന്നിവയുടെ അംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു. ഇതിലൂടെ ഇവയുടെ വില കുറയും.

കുരങ്ങുപനി: ആദ്യമായി സ്ഥിരീകരിച്ചത് 1958-ല്‍, രോഗിയുമായി അടുത്ത് ഇടപെഴകുന്നതിലൂടെയാണ് പകരുന്നത്

വാഷിങ്ടണ്‍: കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ വിഷയത്തെ ഗൗരവത്തിലെടുത്തിരിക്കയാണ് ലോകാരോഗ്യ സംഘന. അടിയന്തര യോഗം വിളിച്ചിരിക്കയാണിപ്പോൾ. സാധാരണ ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. കോവിഡിന് പിന്നാലെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതോടെ പുതിയ പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള ഭീതിയിലാണ് ലോകരാജ്യങ്ങള്‍. കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നിവയ്ക്ക് പുറമേ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്, സ്പെയിന്‍, ഇറ്റലി, യുകെ, സ്വീഡന്‍, പോളണ്ട് എന്നീ രാജ്യങ്ങളിലാണ് […]

കേരളം പെട്രോൾ, ഡീസൽ നികുതി കുറക്കില്ല

തിരുവനന്തപുരം : ഇത്തവണയും കേരളം  സ്വന്തം നിലക്ക് പെട്രോൾ, ഡീസൽ നികുതി കുറക്കില്ല, കേന്ദ്രം നികുതി കുറച്ചതിന് അനുപാതികമായി സംസ്ഥാന വിഹിതത്തിലുണ്ടാകുന്ന കുറവ് മാത്രം മതിയെന്ന നിലപാടിൽ ആണ് കേരള സർക്കാർ.. കേന്ദ്രം നികുതി കുറച്ചതിനെ മന്ത്രി കെ എൻ ബാലഗോപാലൻ സ്വാഗതം ചെയ്തു

ഇത്തിഹാദ് റെയിൽ; അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനുട്ട്, നിരവധി തൊഴിലവസരങ്ങൾ, എമിറേറ്റുകൾ തമ്മിലുള്ള അകലം കുറയും

യുഎഇയുടെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ 75% ജോലികളും പൂർത്തിയായി. പദ്ധതി ജിസിസി, മിഡിൽ ഈസ്റ്റ് റെയിലുമായി ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുന്നതോടെ മധ്യപൂർവദേശ രാജ്യങ്ങളുടെ യാത്രാ രീതികൾക്ക് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഇതു സാമ്പത്തിക മേഖലയിൽ തന്നെ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഊർജ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് അൽ മസ്റൂഇ പറഞ്ഞു. അബുദാബിയിൽ ഇന്നലെ സമാപിച്ച മിഡിൽ ഈസ്റ്റ് റെയിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമാകെ യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിൻ്റെ […]