LIMA WORLD LIBRARY

നമ്മുടെ കഴിവുകളും അറിവുകളും സമ്പത്തും മറ്റുള്ളവരെ അനുസരിക്കുന്നതിൽ നിന്നും നമ്മെ മാറ്റി നിർത്താറുണ്ട്.

നമ്മുടെ കഴിവുകളും അറിവുകളും സമ്പത്തും മറ്റുള്ളവരെ അനുസരിക്കുന്നതിൽ നിന്നും നമ്മെ മാറ്റി നിർത്താറുണ്ട്. മറ്റുള്ളവർക്ക് വഴി കൊടുക്കാൻ നമ്മുടെ അഹങ്കാരം സമ്മതിക്കാതെ വരുമ്പോൾ നാം മറ്റുള്ളവരുടെ വഴിമുടക്കികളായി മാറുന്നു. നമ്മുടെ അറിവിന്റെ , കഴിവിന്റെ , സമ്പത്തിന്റെ അഹങ്കാര ഭാണ്ഡക്കെട്ടുകൾ നാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അപരർക്കു മുന്നിൽ താഴ്മയോടെ നിൽക്കാൻ കഴിയണം. അവർക്കു കൂടെ സ്വന്തമായതാണ് ഈ ഭൂമി . ഇവിടെ പ്രവർത്തിക്കാൻ അവർക്കു കൂടി ഇടം നൽകണം. മറ്റുള്ളവരുടെ സഹായാഭ്യർഥനകൾക്കു മുന്നിൽ ഒഴിവുകഴിവുകൾ പറയാനും ന്യായങ്ങൾ നിരത്താനും ഒട്ടനവധി കാരണങ്ങൾ നമുക്കുണ്ടാകും. എന്നാൽ അവരെ സഹായിക്കാൻ , അത് സാമ്പത്തികം മാത്രമായിരിക്കില്ല നമ്മുടെ നോക്കു കൊണ്ടും വാക്കു കൊണ്ടും പ്രവൃത്തിക്കൊണ്ടുമൊക്കെയാകാം. അവിടെ നമ്മുടെ അഹത്തിന്റെ ഗിരിശൃംഗത്തിൽ നിന്നും എളിമയുടെ താഴ് വരയിലേക്കിറങ്ങിയാൽ മറ്റുള്ളവരുടെ ജീവിതത്തിനും വഴിയൊരുക്കുന്നവരും വഴികാട്ടികളുമായിത്തീരും നമ്മൾ. പുത്തനാഴ്ചയുടെ ആദ്യ പ്രഭാതത്തിലേക്ക് സ്വാഗതം! ജോസ് ക്ലെമന്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px