LIMA WORLD LIBRARY

ഞങ്ങൾ ഇന്ത്യക്കാർ…. – കാരൂർ സോമൻ.

ഒരിറ്റു ജീവിതം നിശ്ശബ്ദം ഇര ക്കുന്നവർ, അടുപ്പു പുകയാത്ത അടുക്കളയിൽ, കരിപുരളാത്ത ചട്ടികളിൽ, പായില്ലാത്ത കിടപ്പു മുറിയിൽ, വൃച്ഛികതണുപ്പിൽ ഒരുമിച്ചുറങ്ങും നമ്മൾ, ഉണ്ണാനില്ലാതെ, ഉമിനിരുണങ്ങാതെ, ഇരതേടാനറിയാതെ, അക്ഷരമില്ലാതെ, നാളെയും ഇന്നുമില്ലാതെ, വർണ്ണങ്ങളില്ലാതെ, കിനാക്കളിൽ കരിംവവാലുകൾ തുങ്ങിയിടവേ, ഇരുട്ടുവീണ ഇടതുർന്ന വഴിയിൽ, എന്റെ മക്കളെ കാമിക്കാൻ കാത്തിരിക്കും തെരുവ് നായ്ക്കളെ, എറിയാനൊരു വാറുപൊട്ടിയ മെതിയടിയില്ലാതെ, തൊണ്ടയിൽ തുള്ളി നീരുവീഴ്ത്താനി ല്ലാതെ, പദ്മദള പൊയ്കയിൽ മുങ്ങി നാളേക്ക് നല്ല വിചാരങ്ങൾ, ആത്മബോധത്തിലേക്കാവഹിക്കാനാവാതെ, കൊടി പിടിക്കാനറിയാതെ, വെടിവെയ്ക്കാനറിയാതെ, യുദ്ധതന്ത്രങ്ങളോ ർക്കുവാനാകാതെ, കഥയറിയാതെ, […]

വാനത്തിൻ ഭാവം – ബീന കളരിക്കൽ

കാർമുകിലെത്തി വാനത്തിൻ ഭാവം മാറി മാരിയായി പേമാരിയായി പെയ്തു കവിഞ്ഞൊഴുകി തരുവിൻ തളിരിലകൾക്ക് നോവായി മനസ്സിലാധിയായി, വഴികാട്ടിയാം ഇടവഴികൾ ചാലുകളായ് നിരന്നൊഴുകി ഗതിമാറിയ കാറ്റിൻ വികൃതിയിൽ കുഞ്ഞു കിളിയിൻ കൂട് നിലംപതിച്ചു ശ്രുതിതെറ്റിയതാം നീരൊഴുക്കുകൾ മലകൾ കവർന്നും ,വീടുകൾ നിലം പതിപ്പിച്ചുമൊഴുകി നിശ്ചലരായി ജീവിതങ്ങൾ, നാളെയിൻ സ്വപ്നങ്ങൾ ഒഴുക്കിൽ ഒഴുകിമറയുമ്പോൾ മിഴിനീരൊഴുക്കിയവർ വാനത്തിൻ ഭാവമാറ്റം മനുജരിൻ കഠിനതയോ സർവ്വതും വെട്ടിപിടിയ്ക്കലിൻ ശേഷിപ്പുകളോ.

ലളിതഗാനം – ബിന്ദു. കെ.എം മലപ്പുറം

എന്നിലൂറുന്ന മോഹമേ തെന്നലായി നീ വന്നുവോ ….. വന്നുവോ കാലമാം യവനിക നീർത്തിയിട്ടൊരെൻ സ്വപ്ന കഞ്ചു കമഴിഞ്ഞുവോ …… (എന്നിലൂറുന്ന നിത്യകാമുകിയായി നിൻ മനോമണ്ഡപത്തിൽ നിൽപ്പൂ ഞാൻ തളിരിടുംഓർമ്മകൾ താരാട്ടുപാട്ടിന്റെ താളത്തിൽ താമരത്തൊട്ടിലിലാടി നിന്നു. (എന്നിലൂറുന്ന ……. കൽപന തീർത്തൊരെൻ മാനസപുഷ്പത്തിൽ നീർ തെളിച്ചൊന്നുണർത്തിയ നാൾ നിരുപമാമെൻ നിത്യ യൗവ്വനം തഴുകിയുണർത്തി നിൻ മിഴികൾ

സെപ്റ്റംബര്‍ 5 അധ്യാപകദിനം അധ്യാപനം പ്രേരണയുടെ കലയാണ് – അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്നര്‍ & മെന്റര്‍

അധ്യാപനം പ്രേരണയുടെ കലയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹി കവും സന്മാര്‍ഗീകവുമായ കഴിവുകളുടെ വികാസത്തെ മന:പൂര്‍വം ലക്ഷ്യമാക്കി പാകതവന്ന ഒരു വ്യക്തി, കുട്ടികളുടെ മേലബോധനത്തില്‍ കൂടി ചെലുത്തുന്ന ക്രമാനുഗതമായ പ്രേരണയാണ് അധ്യാപനം. ചിന്തകനായ ഫ്രോബലിന്റെ കാഴ്ചപ്പാടില്‍ ശിശുവില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ പ്രത്യക്ഷപ്പെടുത്തുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. കുട്ടികളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ കണ്ടെത്താനും അത് ഊതി ജ്വലിപ്പിക്കുവാനും സാധിക്കുന്നവനാണ് യഥാര്‍ത്ഥ അധ്യാപകന്‍. ജീവിതത്തെ ഉള്‍ക്കാഴ്ചയോടും ദീര്‍ഘവീക്ഷണത്തോടും കൂടി കൈകാര്യം ചെയ്ത് ലക്ഷ്യത്തിലെത്താന്‍ പ്രേരിപ്പിക്കുന്നതാകണം അധ്യാപനം. ലോകപ്രശ്‌സ്ത എഴുത്തുകാരിയായ ഹെലന്‍ […]

ശ്രീനാരായണഗുരുദേവനെക്കുറിച്ച് ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്.🌹

ചിന്തയിൽ ശങ്കരാചാര്യർക്കു തുല്യനും കർമ്മത്തിൽ ശങ്കരാചാര്യരേക്കാൾ മഹാനുമായഏതെങ്കിലും ഒരു മലയാളിയുണ്ടെങ്കിൽ അതു ശ്രീനാരായണഗുരുദേവനാണ്. ദേവൻ എന്ന് എന്തിനാണ് അദ്ദേഹത്തെ വിളിക്കുന്നത്, മനുഷ്യൻ എന്നു വിളിച്ചാൽ പോരെ എന്നു യുകതിവാദികൾ ചോദിക്കാറുണ്ട്. പോരാ. മറ്റു മനുഷ്യരിൽനിന്ന് വ്യത്യസ്തനാണ് അദ്ദേഹം. സാധാരണ മനുഷ്യർക്കു സാധിക്കാൻ കഴിയാത്ത മഹത്തായ കാര്യങ്ങൾ അദ്ദേഹം ചെയ്തു. മഹത്ത്വത്തിന്റെ പര്യായമാണു ദിവ്യത്വം. ദിവ്യത്വം പ്രകാശിപ്പിച്ച ആൾ ദേവൻ. അതുകൊണ്ട് എനിക്കും എന്നെപ്പോലുള്ള പാമരന്മാർക്കും അദ്ദേഹം ശ്രീനാരായണഗുരുദേവൻ തന്നെ. തുഞ്ചത്തെഴുത്തച്ഛൻ കഴിഞ്ഞാൽ ഏറ്റവും വലിയ മലയാളകവിയും ശ്രീനാരായണ […]

മുകുന്ദപുരം കൃഷ്ണരായരാണോ ടി.കെ. കൃഷ്ണേമേനോൻ ? – എം രാജീവ് കുമാർ

സകലമാന സാഹിത്യ സംഘടനകളിലും അംഗവും സർവ്വസാഹിത്യ വിഭാഗങ്ങളിലും കുളിച്ചു കയറി സാഹിത്യ പോഷണം നടത്തുകയും ചെയ്ത ഒരെഴുത്തുകാരൻ എറണാകുളത്തെ തോട്ടയ്ക്കാട്ട് കുടുംബത്തിൽ 1868 ൽ പിറന്നു. അന്നത്തെ ഫയർ ബ്രാന്റ് കവയിത്രി തോട്ടക്കാട് ഇക്കാവമ്മയുടെ സഹോദരൻ തോട്ടയ്ക്കാട്ട് കുഞ്ഞുകൃഷ്ണമേനോൻ എന്ന ടി. കെ. കൃഷ്ണ മേനോൻ. ഭാഷാപോഷിണി സഭ, കൊച്ചി സാഹിത്യ സമാജം, സാന്മാർഗ്ഗ പോഷിണി സഭ, സാഹിത്യ പരിഷത്ത് … എന്നീ സംഘടനകളിലെല്ലാം സജീവാംഗമായിരുന്നു. കൊച്ചി ഭാഷാപരിഷ്ക്കരണ കമ്മറ്റി, പാഠ പുസ്തകക്കമ്മിറ്റി എന്നിവക്ക്പുറമേ 1925 ൽ […]

ശ്രീകുമാരി സന്തോഷ്‌ – കഥ – ഇഷ്ട്ടം

പിന്നിൽ നിന്ന് പിടിച്ചു വലിക്കുന്ന എന്തോ ഒന്ന് ബാക്കി ആയിരുന്നു. ഇഷ്ട്ട പ്പെട്ടതെല്ലാം നഷ്ടമാക്കിയുള്ള യാത്ര🚶🏻‍♂️. ഇഷ്ട്ട പ്പെട്ട പെണ്ണിനെ പ്പോലും. ഭൂമിയുടെ മറ്റേതോ കോണിൽ വമ്പൻ നഗരത്തിൽ. വേണ്ടി വന്നു എല്ലാം വേണ്ടി വന്നു. മാനസിക രോഗിയായ അമ്മ, രണ്ടു സഹോദരങ്ങൾ. ഉയർന്ന വിജയം നേടിയിരുന്നു എല്ലാ ക്ലാസ്സുകളിലും. നല്ല ഒരു ജോലിയും തരമായി. അതു കൊണ്ടൊന്നും കുടുംബം നേരെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. 🇮🇳ഇന്ത്യാക്കാരന്റെ തലച്ചോറിന് പ്രവർത്തിക്കാൻ സായിപ്പന്മാരുടെ നാടാണ് നല്ലത് ഇവിടെ ക്കിട്ടുന്ന നക്കാപ്പിച്ച […]

ആത്മസൗഖ്യം സഹാനുഭൂതിയിലൂടെ (The healing power of sympathetic joy) – ആൻ്റെണി പുത്തൻപുരയ്ക്കൽ

നമ്മൾ ഓരോരുത്തരും നമുക്കു ചുറ്റുമറ്റുള്ള എല്ലാവരേക്കാളും, ചിലപ്പോൾ പലരേക്കാളും കുറച്ചുകൂടി പ്രാധാന്യമുള്ളവരാണെന്നും, അതുമല്ലെങ്കിൽ മറ്റുള്ളവരെക്കാൾ ഏറ്റവും പ്രമുഖനാകണമെന്നുമുള്ള ചിന്തയുളളവരാണോ? എന്റെ സന്തോഷം, ലക്ഷ്യങ്ങൾ, ബന്ധങ്ങൾ, വിജയങ്ങൾ, പ്രശസ്തി ഇവയെല്ലാം മറ്റുള്ളവരുടെതിനേക്കാൾ മുന്നിൽ നിൽക്കണമെന്നുള്ള ചിന്തകൾ നമ്മുടെ മനസ്സിൽ വളരെ ശക്തമായി ഉണ്ടാകാറുണ്ടോ? ഇതെക്കുറിച്ച് എപ്പോഴും ചിന്തിക്കുകയും ഇതിനുവേണ്ടി നമ്മുടെ മാനസിക ഊർജ്ജം മുഴുവനും തന്നെ ചെലവഴിക്കുകയും ചെയ്യുന്നവരാണോ നമ്മൾ? എങ്കിൽ സൂക്ഷിക്കുക. ആധുനിക മനഃശാസ്ത്രജ്ഞന്മാരുടെയും വൈദ്യശാസ്ത്രത്തിന്റെയും അഭിപ്രായത്തിൽ ഇത്തരത്തിലുള്ള ചിന്തകൾ തീർച്ചയായും വളരെ നിഷേധാത്മക വികാരങ്ങളാണ്. അനാരോഗ്യകരമായ […]

വീണ്ടുമൊരു സ്വാതന്ത്ര്യദിനം കതകിൽ മുട്ടിവിളിക്കുമ്പോൾ … സ്വതന്ത്രരോ നാം? – ഗീത മുന്നൂർക്കോട്

സ്വാതന്ത്ര്യതത്വത്തിൻ മാധുര്യമോർമയിൽ പണ്ടെന്നോ,രിലക്കീറിൽ വിദ്യാലയമുറ്റത്തെൻ ചങ്ങാതിമാർക്കൊപ്പം നുണഞ്ഞിറക്കിയാ- പ്പായസരുചിക്കൂട്ടി – ലെന്താകാം വിശിഷ്യാ – ലെങ്ങൾതന്നധ്യാപകർ വിളമ്പിയൂട്ടിയ നറുരസം ! ഇന്നെങ്ങു വന്നുനിൽപ്പു ഇക്കറുങ്കാലത്തുറുങ്കിലെ – യടിമത്തപ്പിടച്ചിലിൽ മറു ചിന്ത, വേറിട്ടു പിന്നുന്ന സ്നേഹസാന്ത്വനസ്വരങ്ങൾ സാഹോദര്യമന്യം നിന്നു തോൽക്കും സൗഹാർദ്ദങ്ങൾ! ‘പേടി’കളെ പേടിപ്പിച്ചോടിച്ച ബന്ധനക്കരുത്തുകളെങ്ങോ! വിലക്കുകൾ വിലങ്ങുകൾ വിറച്ചുനിൽക്കാതിരുന്നന്ന് സുസ്മേരം സ്മൃതികാലം! ഭീമനൊരു സ്വാതന്ത്ര്യത്തിൻ വൻമതിൽക്കകം ദേശം നമ്മളതിന്നതിർത്തിക്കുള്ളിൽ സ്വതന്ത്രചിന്തകൾ തളച്ചുള്ള ചങ്ങലക്കിലുക്കവും ഭാരവും ചലിക്കാതെ നമ്മൾ തൻ ആത്മഹർഷവും സ്വത്വവും സ്വാതന്ത്ര്യമെങ്ങു പോയ്, നാം പൊയ് […]

‘പൊതുതാല്‍പര്യ ഹര്‍ജി വ്യവസായമാക്കരുത്’; ലുലു മാളിനെതിരായ ഹർജി തള്ളി കോടതി

ന്യൂഡൽഹി ∙ തിരുവനന്തപുരത്തെ ലുലു മാൾ തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിർമിച്ചതെന്നാരോപിച്ച് കൊല്ലം സ്വദേശി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിലധികം വലിപ്പമുള്ള കെട്ടിടമായതിനാൽ മാളിന് സംസ്ഥാന സർക്കാർ നൽകിയ പാരിസ്ഥിതിക അനുമതി തെറ്റാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കേന്ദ്ര സർക്കാരാണ് ഇതിന് അനുമതി നൽകേണ്ടതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഈ വാദം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പൊതുതാൽപര്യ ഹർജി വ്യവസായമാക്കരുതെന്ന് ഹർജിക്കാരന് മുന്നറിയിപ്പു നൽകി. ലുലു ഗ്രൂപ്പിനെയും ഏഴു സർക്കാർ വകുപ്പുകളെയും […]

സാഹിത്യകാരൻ നാരായൻ അന്തരിച്ചു

കൊച്ചി∙ പ്രമുഖ സാഹിത്യകാരൻ നാരായൻ (82) അന്തരിച്ചു. കോവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എഴുതിയ ആദ്യ നോവലായ കൊച്ചരേത്തിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആദിവാസി സമൂഹമായ മലയരയൻമാരെക്കുറിച്ചാണ് നോവൽ. തൊടുപുഴ കുടയത്തൂരിൽ 1940 സെപ്റ്റംബർ 26നാണ് ജനനം. തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച നാരായൻ 1995ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. കൊച്ചരേത്തി മുതൽ അദ്ദേഹം എഴുതിയതെല്ലാം നോവലും കഥകളുമായാണ് അറിയപ്പെട്ടതെങ്കിലും നാരായൻ എഴുതിയതെല്ലാം ജീവിതത്തിന്റെ നേർച്ചിത്രങ്ങളായിരുന്നു. പൊതുസമൂഹത്തിൽനിന്നു പുറത്താക്കപ്പെട്ട ഗോത്രജീവിതത്തിന്റെ […]

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ചാർജ് കൂടുതൽ, പുതിയ സ്ഥാപനം തുടങ്ങും: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ അവയവമാറ്റ ശസ്ത്രക്രിയകൾക്കു വേണ്ടി മാത്രം ഒരു സ്ഥാപനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവയവ മാറ്റത്തിനു വലിയ തുകയാണ് ഇപ്പോൾ ചെലവാകുന്നത്. ഇതിനായി ചിലർ വലിയ ചാർജാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇതിനായി പ്രത്യേക സ്ഥാപനം തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യ സംരംഭമാണു സർക്കാർ തുടങ്ങുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് മറ്റു പല സ്ഥലങ്ങളിലും ആരോഗ്യ മേഖലയെ മുട്ടുകുത്തിച്ചെങ്കിലും കേരളത്തിനു നല്ല രീതിയിൽ എഴുന്നേറ്റു നിൽക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നല്ല നിലയ്ക്കാണ് […]

ലൈഫ് ഭവന പദ്ധതി: അന്തിമ ഗുണഭോക്തൃ പട്ടികയായി, 4,62,611 കുടുംബങ്ങൾ പട്ടികയിൽ

തിരുവനന്തപുരം∙ ലൈഫ് ഭവനപദ്ധതി അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. https://www.life2020.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലോഗിൽ ചെയ്ത് പട്ടികയിൽ ഉൾപ്പെട്ടോയെന്ന് ഉറപ്പാക്കാം. 863 തദ്ദേശ സ്ഥാപനങ്ങളിലായി 4,62,611 കുടുംബങ്ങളെ വീടിന് അർഹരായി തിരഞ്ഞെടുത്തു. ഇതില്‍ 3,11,133 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,51,478 പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. വിവിധ പരിശോധനകള്‍ക്കും രണ്ടു ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക ഗ്രാമ/വാര്‍ഡ് സഭകള്‍ ചര്‍ച്ചചെയ്ത് പുതുക്കി, തദ്ദേശസ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ് പ്രസിദ്ധീകരിച്ചത്. മഴക്കെടുതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം 171 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഗ്രാമ/വാര്‍ഡ് സഭകള്‍ […]