LIMA WORLD LIBRARY

ഞങ്ങൾ ഇന്ത്യക്കാർ…. – കാരൂർ സോമൻ.

ഒരിറ്റു ജീവിതം നിശ്ശബ്ദം ഇര ക്കുന്നവർ,
അടുപ്പു പുകയാത്ത അടുക്കളയിൽ,
കരിപുരളാത്ത ചട്ടികളിൽ,
പായില്ലാത്ത കിടപ്പു മുറിയിൽ,
വൃച്ഛികതണുപ്പിൽ ഒരുമിച്ചുറങ്ങും നമ്മൾ,
ഉണ്ണാനില്ലാതെ, ഉമിനിരുണങ്ങാതെ,
ഇരതേടാനറിയാതെ, അക്ഷരമില്ലാതെ,
നാളെയും ഇന്നുമില്ലാതെ, വർണ്ണങ്ങളില്ലാതെ,
കിനാക്കളിൽ കരിംവവാലുകൾ തുങ്ങിയിടവേ,
ഇരുട്ടുവീണ ഇടതുർന്ന വഴിയിൽ,
എന്റെ മക്കളെ കാമിക്കാൻ കാത്തിരിക്കും തെരുവ് നായ്ക്കളെ,
എറിയാനൊരു വാറുപൊട്ടിയ മെതിയടിയില്ലാതെ,
തൊണ്ടയിൽ തുള്ളി നീരുവീഴ്ത്താനി ല്ലാതെ,
പദ്മദള പൊയ്കയിൽ മുങ്ങി നാളേക്ക് നല്ല വിചാരങ്ങൾ,
ആത്മബോധത്തിലേക്കാവഹിക്കാനാവാതെ,
കൊടി പിടിക്കാനറിയാതെ,
വെടിവെയ്ക്കാനറിയാതെ,
യുദ്ധതന്ത്രങ്ങളോ ർക്കുവാനാകാതെ,
കഥയറിയാതെ, ആട്ടമറിയാതെ,
ഒരു പുലർകാലസ്വപ്നത്തിന് യോഗ്യമില്ലാതെ നില്ക്കുന്നു ഇര ക്കുന്നു, വിധേയപൂർവ്വം ഞങ്ങളീ, ഇന്ത്യക്കാർ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px