LIMA WORLD LIBRARY

ശ്രീകുമാരി സന്തോഷ്‌ – കഥ – ഇഷ്ട്ടം

പിന്നിൽ നിന്ന് പിടിച്ചു വലിക്കുന്ന എന്തോ ഒന്ന് ബാക്കി ആയിരുന്നു. ഇഷ്ട്ട പ്പെട്ടതെല്ലാം നഷ്ടമാക്കിയുള്ള യാത്ര🚶🏻‍♂️. ഇഷ്ട്ട പ്പെട്ട പെണ്ണിനെ പ്പോലും.
ഭൂമിയുടെ മറ്റേതോ കോണിൽ വമ്പൻ നഗരത്തിൽ. വേണ്ടി വന്നു എല്ലാം വേണ്ടി വന്നു.
മാനസിക രോഗിയായ അമ്മ, രണ്ടു സഹോദരങ്ങൾ. ഉയർന്ന വിജയം നേടിയിരുന്നു എല്ലാ ക്ലാസ്സുകളിലും. നല്ല ഒരു ജോലിയും തരമായി.
അതു കൊണ്ടൊന്നും കുടുംബം നേരെ കൊണ്ടുപോകാൻ കഴിഞ്ഞില്ല.
🇮🇳ഇന്ത്യാക്കാരന്റെ തലച്ചോറിന് പ്രവർത്തിക്കാൻ സായിപ്പന്മാരുടെ നാടാണ് നല്ലത് ഇവിടെ ക്കിട്ടുന്ന നക്കാപ്പിച്ച കൊണ്ട് നടക്കാത്ത പലതും അവിടെ സാധിക്കുമല്ലോ.
താലോലിച്ചു ഓമനിച്ച സ്വപ്നങ്ങൾ ഒന്നൊന്നായി ഇവിടെ നഷ്ട്ടപ്പെടുന്നു.
അമ്മയുടെ തിരോ ദ്ധാ നം ഇഷ്ട്ടങ്ങളുടെ ഭസ്മീകരണമായി.
ഇഷ്ട്ടങ്ങൾ ഇല്ലാത്ത ആത്മാവിനെ ചിതയിൽ ഉപേക്ഷിച്ച് പൊള്ളയായ കൂട് കടൽ കടന്നു. കാറ്റിൽ ആടിയ ആക്കൂട്ടിൽ പുതിയ അംഗങ്ങൾ സ്ഥാനം പിടിച്ചു. ആർഭാടമായ ജീവിതത്തിതിനിടെ ഈഷ്ട്ടങ്ങളോട് ഉള്ള ഇഷ്ട്ടം മറന്നു കഴിഞ്ഞിരുന്നു. അപ്പോളും എന്തോ ഒന്നിന്റെ പിൻവിളി. മാറത്തുറക്കാൻ കഴിയാതെ മണ്ണിൽ പൂഴ്ത്തിയ ഇഷ്ട്ടം. പ്രാരാബ്ദങ്ങളുടെ ചങ്ങല കണ്ണികൾ ഓരോന്നായി പൊട്ടിച്ചെറിയുമ്പോൾ പൊട്ടി ച്ചിതറിയത് ഇഷ്ട്ടങ്ങൾ ആയിരുന്നു. അണിഞ്ഞ കിരീടങ്ങൾ മുൾക്കിരീടങ്ങൾ ആയിരുന്നു. ഋതുഭേദരഹിതം. സ്നേഹരഹിതം. സംഗീത രഹിതം സമ്പന്ന പൂർണ്ണം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px