എന്നിലൂറുന്ന മോഹമേ തെന്നലായി നീ വന്നുവോ ….. വന്നുവോ
കാലമാം യവനിക നീർത്തിയിട്ടൊരെൻ
സ്വപ്ന കഞ്ചു കമഴിഞ്ഞുവോ …… (എന്നിലൂറുന്ന
നിത്യകാമുകിയായി നിൻ മനോമണ്ഡപത്തിൽ
നിൽപ്പൂ ഞാൻ
തളിരിടുംഓർമ്മകൾ താരാട്ടുപാട്ടിന്റെ
താളത്തിൽ താമരത്തൊട്ടിലിലാടി നിന്നു.
(എന്നിലൂറുന്ന …….
കൽപന തീർത്തൊരെൻ മാനസപുഷ്പത്തിൽ
നീർ തെളിച്ചൊന്നുണർത്തിയ നാൾ
നിരുപമാമെൻ നിത്യ യൗവ്വനം
തഴുകിയുണർത്തി നിൻ മിഴികൾ











