കാർമുകിലെത്തി
വാനത്തിൻ ഭാവം മാറി
മാരിയായി പേമാരിയായി
പെയ്തു കവിഞ്ഞൊഴുകി
തരുവിൻ തളിരിലകൾക്ക്
നോവായി മനസ്സിലാധിയായി,
വഴികാട്ടിയാം ഇടവഴികൾ
ചാലുകളായ് നിരന്നൊഴുകി
ഗതിമാറിയ കാറ്റിൻ
വികൃതിയിൽ
കുഞ്ഞു കിളിയിൻ കൂട്
നിലംപതിച്ചു
ശ്രുതിതെറ്റിയതാം
നീരൊഴുക്കുകൾ മലകൾ
കവർന്നും ,വീടുകൾ
നിലം പതിപ്പിച്ചുമൊഴുകി
നിശ്ചലരായി ജീവിതങ്ങൾ,
നാളെയിൻ സ്വപ്നങ്ങൾ
ഒഴുക്കിൽ ഒഴുകിമറയുമ്പോൾ
മിഴിനീരൊഴുക്കിയവർ
വാനത്തിൻ ഭാവമാറ്റം
മനുജരിൻ കഠിനതയോ
സർവ്വതും വെട്ടിപിടിയ്ക്കലിൻ
ശേഷിപ്പുകളോ.











