കവിത -“ഒരു തരി വെട്ടം ” രചന -ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.

ഇത്തിരിപ്പോന്നോരു മൺചിരാതിന്റെ – യെന്നും ജ്വലിക്കുന്ന ദീപ നാളം പോൽ കൂരിരുൾ തിങ്ങിയ രാവിന്റെ ഹൃദയത്തിൽ മിന്നാമിനുങ്ങുകൾ തിളങ്ങി നിന്നു. ഞെക്കുവിളക്കിന്റെയിടവിട്ട രശ്മികൾ ഞെട്ടറ്റു പോകാതെ വെട്ടം ചൊരിയുമ്പോൾ മിന്നിയുമണഞ്ഞു മിടവിട്ടുയരെപ്പറന്നും മിന്നാമിനുങ്ങുകൾ വെട്ടം തരുന്നു പച്ച വെളിച്ചത്തിൻ മാസ്മരലോകത്ത് പച്ച മനുഷ്യരും നോക്കിനിൽപ്പൂ ഈശ്വരൻ തന്ന വരദാനമായിട്ടാ – ഹരിത പ്രകാശം ജ്വലിച്ചു നിൽപ്പൂ “ഫ്ലൂറസെൻസെ “ന്നോരു പേരുമിട്ടതിനെ – നാം കൗതുകത്തോടെ വിളിച്ചിടുന്നു! വഴികാണാതുഴറുന്ന പാന്ഥരെയെല്ലാം വഴികാട്ടി മുന്നിലായ് പ്പറന്നിടുന്നു! മിന്നൽപ്പിണരുമതു പോലെയല്ലോ? ചിന്നുന്ന […]
അതൃപ്തിയെ കൃതജ്ഞതകൊണ്ട് അകറ്റുക

നാം പലപ്പോഴും നിസ്സാരമായി കരുതുന്ന, വിലമതിക്കാത്ത സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞതാണ് ജീവിതം. നമ്മുടെ അപൂർണ്ണതകളെക്കുറിച്ചു ചിന്തിച്ചും ആകുലപ്പെട്ടും, ഒന്നും പ്രവർത്തിക്കാൻ ഉന്മേഷം തോന്നാത്ത നിമിഷങ്ങളും അല്ലെങ്കിൽ ദിവസങ്ങളും നമുക്ക് നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറില്ലോ? ഇത്തരം സമയങ്ങളിൽ ഒരു കൃതജ്ഞതയുടെ പട്ടിക തയ്യാറാക്കിയാൽ നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നതായി നമുക്ക് അനുഭവപ്പെടും. ശാന്തമായ ഒരു സ്ഥലത്ത് സുഖമായി ഇരിക്കുകയോ കിടക്കുകയോ ചെയ്യാം. ആദ്യമായി ആഴത്തിലുള്ള ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക. നമ്മുടെ ഹൃദയം തുറക്കാൻ നമ്മൾ ആഗ്രഹിക്കുന്നു എന്നതിന്റെ […]
മരണം – കഥ – സാക്കിർ – സാക്കി നിലമ്പൂർ

നാട്ടിലെ പേരും പെരുമയുമുള്ള തറവാട്. അവിടെയുള്ള വല്ല്യുമ്മ മാസങ്ങളായിട്ട് തീരെ വയ്യാതെ കിടപ്പിലാണ്. ഊർദ്ധ്വൻവലിക്കുന്ന അവർക്ക് വെള്ളംതൊട്ടു , നാവ് നനച്ച് കൊടുക്കുകയാണ്. വല്ല്യുമ്മ കിടക്കുന്ന റൂമിലും കോലായിലും പൂമുഖത്തുമായി മൂടിക്കെട്ടിയ മുഖവുമായി ബന്ധുക്കളും കുടുംബക്കാരുമായി കുറെയാളുകൾ ..! മുറ്റത്തിനരികിൽ അടക്കം പറഞ്ഞ് അവിടെയുമിവിടെയുമായി നാട്ടുകാരിൽ ചിലർ. ദൂരെ നിന്നൊരാൾ രോഗവിവരം അന്വേഷിച്ചെത്തുന്നു. ചുമരും ചാരി താടിക്ക് കയ്യും കൊടുത്ത് വിഷാദ ഭാവത്തിലിരിക്കുന്ന ബന്ധുവെന്ന് തോന്നിക്കുന്ന ആളോട് ഇയാൾ ചോദിച്ചു. ” ഇപ്പൊ.. എങ്ങനെണ്ട്.. വല്ല്യുമ്മാക്ക് …?” […]
നീര് — ഒരെള്ള് “- സുജൻ പൂപ്പത്തി.

ഓതിക്കൻ കൂട്ടിത്തൊടാതെയരുളി എള്ളർപ്പിക്കുമ്പോൾ എണ്ണക്കറുപ്പിനോടയാൾക്ക് അറപ്പ് തോന്നി ഒരു പൂവ് ” അടിയേറ്റ് ചുവന്ന് തുടുത്ത് അടഞ്ഞ് പോയ കൺപോളകളിൽ തെച്ചി ചോര പടർത്തി ശുദ്ധി വരുത്തി കുളിച്ചീറ നായ് വരിക” അവസാനമായ് ഒരു നീര് ” കരിനീലച്ച ചുണ്ടുകളിൽ നീരിറ്റി ക്കവെ ആർത്തിയോടെ അവ ഉൾവലിഞ്ഞു ദാഹം തീർത്ത് ശാന്തനായവൻ കിടന്നു ആത്മദാഹം തീർക്കാൻ അഗ്നി അവനായ് കാത്തു കിടക്കുന്നുണ്ടായിരുന്നു ❤️❤️❤️❤️❤️❤️❤️❤️
സ്വാതന്ത്ര്യദിന ചിന്തകൾ — A.S.Indira .

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും അതിന് ശേഷവും മഹാത്മജിയും ,അബ്‌ദുൾ കലാം ആസാദും ,ഡോക്ടർ .B.K.അബേദ്കറും ,വല്ലഭായി പാട്ടേലും ,ജവഹർ ലാൽ നെഹ്‌റുവും ,EMS ,AKG ,മുഹമ്മദ് .അബ്ദു റഹ് മാൻ സാഹിബുമെല്ലാം ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ ഒരു ദേശീയതയാണ് ഉയർത്തിപ്പിടിച്ചത് . ദേശീയയെന്നാൽ അന്യമത വിദ്വേഷമോ ,അന്യമത ശത്രുതയോ അല്ല .ഏകശിലാത്മകമായ ഒരു സംസ്കാരമല്ല .ലോക മാനവികതയിലൂന്നിയ ബഹുസ്വര സമൂഹമാണ് നമ്മുടേത് . മതേതരമൂല്യങ്ങളിലും ജനാധിപത്യത്തിലും അധിഷ്ഠിതമായി രൂപപ്പെട്ട ദേശീയത മതദേശീയതയുടെയും അപരവിദ്വേഷത്തിന്റെയും പുതിയ ശീലങ്ങളിലേക്ക് വീണു പോകാൻ […]
യുവജന കൂട്ടായ്മയിൽ പങ്കു വച്ച 10 ആശയങ്ങൾ

2022 ആഗസ്റ്റ് 13 ന് പള്ളിയിൽ ചേർന്ന യുവജന കൂട്ടായ്മയിൽ പങ്കു വച്ച പ്രധാനപ്പെട്ട ആശയങ്ങൾ 1. Each one is unique. ഒരാളും നമ്മളെക്കാൾ താഴെയല്ല, ഒരാളും നമ്മളെക്കാൾ ഉയരെയല്ല, നമ്മൾ തുല്യരുമല്ല.മറിച്ച് ഓരോരുത്തരും അതുല്യരാണ്. Unique 2.. നമ്മളെ നമ്മൾ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. ഓരോ മനുഷ്യരും വ്യത്യസ്ത രാണ്. സംസാരത്തിൽ , പ്രകൃതത്തിൽ, കൈരേഖയിൽ , കയ്യക്ഷരത്തിൽ, ഗന്ധത്തിൽ, അഭിരുചിയിൽ, അഭിഭാവങ്ങളിൽ എല്ലാം എല്ലാം . മറ്റൊരാളല്ല നമ്മൾ .അതിനാൽ താരതമ്യം ചെയ്ത് […]
ശ്രീകുമാരി സന്തോഷ് – കഥ – 🌒രാത്രികൾ💫

⚱️മൺ ചിരാതിൽ അണയാറായ തിരിയുടെ ആളൽ. ഈർപ്പമുള്ള തറയിൽ പച്ച പ്പായലുകളുടെ വഴുക്കം. ഇഴ പിരിയുകയും , അയയുകയും ചെയ്യുന്ന കയർ ഞെരുക്കം. വിഷം തുപ്പി അമൃതാക്കിയ സർപ്പങ്ങൾ കാല യവനിക ക്കുള്ളിൽ മറഞ്ഞ ശരീരങ്ങളുടെ പരിസമാപ്തിയിൽ നിന്ന് ഉടലെടുത്ത ആത്മാക്കളുടെ കോലം തുള്ളൽ . ഇരുട്ടിന്റെ ഭീകരത. ഇങ്ങനെയും രാത്രികൾ. സൗന്ദര്യമുള്ള രാത്രികൾ. ഗന്ധർവ രാജനും , പാരിജാതങ്ങളും, പവിഴ മല്ലികളും പൂത്തു നിൽക്കുന്ന രാത്രികൾ. കന്മദം നിറഞ്ഞ കാമ സുഗന്ധികൾ നൃത്തമാടുന്ന രാത്രികൾ. ഗന്ധർവ്വൻമാർ […]
വീണ്ടുമൊരു സ്വാതന്ത്ര്യദിനം കതകിൽ മുട്ടിവിളിക്കുമ്പോൾ … സ്വതന്ത്രരോ നാം? – ഗീത മുന്നൂർക്കോട്

സ്വാതന്ത്ര്യതത്വത്തിൻ മാധുര്യമോർമയിൽ പണ്ടെന്നോ,രിലക്കീറിൽ വിദ്യാലയമുറ്റത്തെൻ ചങ്ങാതിമാർക്കൊപ്പം നുണഞ്ഞിറക്കിയാ- പ്പായസരുചിക്കൂട്ടി – ലെന്താകാം വിശിഷ്യാ – ലെങ്ങൾതന്നധ്യാപകർ വിളമ്പിയൂട്ടിയ നറുരസം ! ഇന്നെങ്ങു വന്നുനിൽപ്പു ഇക്കറുങ്കാലത്തുറുങ്കിലെ – യടിമത്തപ്പിടച്ചിലിൽ മറു ചിന്ത, വേറിട്ടു പിന്നുന്ന സ്നേഹസാന്ത്വനസ്വരങ്ങൾ സാഹോദര്യമന്യം നിന്നു തോൽക്കും സൗഹാർദ്ദങ്ങൾ! ‘പേടി’കളെ പേടിപ്പിച്ചോടിച്ച ബന്ധനക്കരുത്തുകളെങ്ങോ! വിലക്കുകൾ വിലങ്ങുകൾ വിറച്ചുനിൽക്കാതിരുന്നന്ന് സുസ്മേരം സ്മൃതികാലം! ഭീമനൊരു സ്വാതന്ത്ര്യത്തിൻ വൻമതിൽക്കകം ദേശം നമ്മളതിന്നതിർത്തിക്കുള്ളിൽ സ്വതന്ത്രചിന്തകൾ തളച്ചുള്ള ചങ്ങലക്കിലുക്കവും ഭാരവും ചലിക്കാതെ നമ്മൾ തൻ ആത്മഹർഷവും സ്വത്വവും സ്വാതന്ത്ര്യമെങ്ങു പോയ്, നാം പൊയ് […]
പുലർചിന്ത 💚💙💝❤️💛സമയം ഒരപൂർവരാഗം! 🌲🌲🍁🌲🌲 ചിങ്ങം – 01 2022 Aug 17

സമയം എന്ന മൂന്നക്ഷരത്തിൽ നമ്മുടെ ജീവിതമുണ്ട് ; കാലമുണ്ട്; അതിന്റെ ചരിത്രമുണ്ട്. നനവുള്ള പുസ്തകത്താളിലെ അപൂർവരാഗമാണ് സമയം. സമയത്തിന്റെ ചടുലമായ യാത്ര അതിരുകൾ ഭേദിച്ച് മുന്നേറുമ്പോൾ ചരിത്രമുഹൂർത്തങ്ങൾ യാഥാർഥ്യമാകുന്നു. ആരെയും ശ്രദ്ധിക്കാതെ കൂസലെന്യേ വേഗതയിൽ തേരോടിച്ചു പോകുന്ന തന്നിഷ്ടക്കാരനായ ഒരു ചക്രവർത്തിയുടെ ഭാവമാണ് സമയം എന്ന വാക്ക് നമ്മിൽ പലപ്പോഴും ഉണർത്തുന്നത്. പക്ഷേ, സമയം പരമ സത്യമാണെന്നും അതിന്റെ ചിട്ടവട്ടങ്ങൾക്കുള്ളിലാണ് നമ്മുടെ ജീവിതമെന്നും നാം തിരിച്ചറിയുമ്പോൾ സമയത്തെ നാം വന്ദിക്കും. ഏറ്റവും വിലപ്പെട്ടതും എന്നാൽ അറിയാതെ പലരും […]
സാറ്റലൈറ്റ്, റോക്കറ്റ്, മിസൈലുകൾ എന്നിവയുടെ സാന്നിധ്യമറിയും; ചാരക്കപ്പലിൽ 200 പേർ

കൊളംബോ ∙ ഇന്ത്യയുടെയും അമേരിക്കയുടെയും കടുത്ത എതിർപ്പ് വകവയ്ക്കാതെ ചൈനയുടെ ചാരക്കപ്പൽ ‘യുവാൻ വാങ് –5’ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിട്ടു. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള കപ്പൽ 22 വരെ തുറമുഖത്തുണ്ടാകും. സമുദ്ര ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന കപ്പലിന്റെ സാന്നിധ്യം ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷാ, സാമ്പത്തിക കാര്യങ്ങളെ ബാധിക്കില്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ ബെയ്ജിങ്ങിൽ പറഞ്ഞു. മൂന്നാം കക്ഷികളാരും ഇതിൽ ഇടപെടരുതെന്ന് ചൈന നിലപാട് കടുപ്പിക്കുകയും ചെയ്തു. തുറമുഖത്ത് ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ […]
തിരിച്ചുവരുന്നു, ഗോട്ടബയ രാജപക്സെ

കൊളംബോ ∙ ജനം തുരത്തിയോടിച്ച ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടുത്ത 24ന് മടങ്ങിവരുമെന്ന് വാർത്ത. രാജ്യം കടക്കെണിയിലായതിനെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ പിടിച്ചുനിൽക്കാനാവാതെയാണ് കഴിഞ്ഞമാസം രാജപക്സെ നാടുവിട്ട് ആദ്യം മാലദ്വീപിലും പിന്നീട് സിംഗപ്പൂരിലും കഴിഞ്ഞദിവസം തായ്ലൻഡിലും എത്തിയത്. രാജപക്സെയോട് അടുപ്പമുള്ള റഷ്യയിലെ മുൻ നയതന്ത്രപ്രതിനിധി ഉദയംഗ വീരതുംഗയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജപക്സെ അടുത്തൊന്നും തിരിച്ചെത്തില്ലെന്നാണ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ കഴിഞ്ഞദിവസം പറഞ്ഞത്. പുതിയ വാർത്തയോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല. അതിനിടെ രാജ്യത്ത് […]
സംസാരം ശല്യമായാൽ സൗദിയിൽ പിഴ വീഴും; ശബ്ദമര്യാദ പ്രധാനം

റിയാദ് ∙ ശബ്ദം മറ്റുള്ളവർക്ക് അരോചകമായി തോന്നിയാൽ സൗദിയിൽ ഇനി കീശ ചോരും. പൊതു സ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദമര്യാദയും പ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യം സന്ദർശിക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതോ അപകടത്തിൽ പെടുത്തുന്നതോ ബുദ്ധിമുട്ടിക്കുന്നതോ ആയ ശബ്ദമുണ്ടാക്കിയാൽ 100 റിയാലാണു (ഏകദേശം 2100 രൂപ) പിഴ. പുരുഷന്മാരും സ്ത്രീകളും മാന്യമായി വസ്ത്രം ധരിക്കണം. അശ്ലീല ഭാഷയോ ആംഗ്യങ്ങളോ പാടില്ല. മാലിന്യം വലിച്ചെറിയരുത്, പൊതുസ്ഥലത്ത് തുപ്പരുത്, അനുവാദമില്ലാതെ ആരുടെയും ഫോട്ടോയോ വിഡിയോയോ എടുക്കരുത്, പ്രാർഥനാ സമയത്ത് ഉച്ചത്തിൽ പാട്ടുവയ്ക്കരുത് തുടങ്ങിയവയും […]
മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് മസ്‌ക്; ചുമ്മാ പറഞ്ഞതാണെന്ന് പിന്നീട് വിശദീകരണം

ലണ്ടൻ ∙ ബ്രിട്ടിഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാൻ പോവുകയാണെന്ന കോടീശ്വരൻ ഇലോൺ മസ്കിന്റെ തമാശയിൽ സമൂഹമാധ്യമങ്ങൾ ആശയക്കുഴപ്പത്തിലായി. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇടതുപാതിയെയും ഡെമോക്രാറ്റിക് പാർട്ടിയുടെ വലതുപാതിയെയും താൻ പിന്തുണയ്ക്കുന്നു എന്ന തമാശ രൂപേണയുള്ള ട്വീറ്റിനു പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങുകയാണെന്ന് മസ്ക് ട്വീറ്റ് ചെയ്തത്. ഇതോടെ പ്രഖ്യാപനം ഗൗരവമായി കണ്ട് ആരാധകർ രംഗത്തെത്തി. തുടർന്ന് കളി കാര്യമായെന്നു തോന്നിയപ്പോഴാണ് ഒരു സ്പോർട്സ് ക്ലബ്ബും വാങ്ങുന്നില്ലെന്നും അഥവാ ഏതെങ്കിലും വാങ്ങിയാൽ അതു മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരിക്കുമെന്നും […]



