മരണം – കഥ – സാക്കിർ – സാക്കി നിലമ്പൂർ

നാട്ടിലെ പേരും പെരുമയുമുള്ള തറവാട്.
അവിടെയുള്ള
വല്ല്യുമ്മ മാസങ്ങളായിട്ട് തീരെ വയ്യാതെ കിടപ്പിലാണ്.
ഊർദ്ധ്വൻവലിക്കുന്ന അവർക്ക് വെള്ളംതൊട്ടു ,
നാവ് നനച്ച് കൊടുക്കുകയാണ്.

വല്ല്യുമ്മ കിടക്കുന്ന റൂമിലും കോലായിലും പൂമുഖത്തുമായി മൂടിക്കെട്ടിയ മുഖവുമായി ബന്ധുക്കളും കുടുംബക്കാരുമായി കുറെയാളുകൾ ..!

മുറ്റത്തിനരികിൽ അടക്കം പറഞ്ഞ് അവിടെയുമിവിടെയുമായി നാട്ടുകാരിൽ ചിലർ.

ദൂരെ നിന്നൊരാൾ രോഗവിവരം അന്വേഷിച്ചെത്തുന്നു.

ചുമരും ചാരി
താടിക്ക് കയ്യും കൊടുത്ത് വിഷാദ ഭാവത്തിലിരിക്കുന്ന ബന്ധുവെന്ന് തോന്നിക്കുന്ന ആളോട് ഇയാൾ ചോദിച്ചു.

” ഇപ്പൊ.. എങ്ങനെണ്ട്.. വല്ല്യുമ്മാക്ക് …?”

” കുളിപ്പിച്ചാന് മറപ്പൊര കെട്ടീക്ക്ണ്. വള്ളോം ചൂടാക്കി വെച്ച്ക്ക്ണ്.
പള്ളിക്കന്ന് കട്ടിലും കൊണ്ടന്ന് വെച്ച്ക്ക്ണ്. ഇഞ്ഞ്യങ്ങട്ട് മര്ച്ച് കിട്ട്യാ മതി… ! ”

അയാൾ പറഞ്ഞു.

സാക്കിർ – സാക്കി

LEAVE A REPLY

Please enter your comment!
Please enter your name here