യുവജന കൂട്ടായ്മയിൽ പങ്കു വച്ച 10 ആശയങ്ങൾ

Facebook
Twitter
WhatsApp
Email

2022 ആഗസ്റ്റ് 13 ന് പള്ളിയിൽ ചേർന്ന യുവജന കൂട്ടായ്മയിൽ പങ്കു വച്ച പ്രധാനപ്പെട്ട ആശയങ്ങൾ
1. Each one is unique. ഒരാളും നമ്മളെക്കാൾ താഴെയല്ല, ഒരാളും നമ്മളെക്കാൾ ഉയരെയല്ല, നമ്മൾ തുല്യരുമല്ല.മറിച്ച് ഓരോരുത്തരും അതുല്യരാണ്. Unique
2.. നമ്മളെ നമ്മൾ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. ഓരോ മനുഷ്യരും വ്യത്യസ്ത രാണ്. സംസാരത്തിൽ , പ്രകൃതത്തിൽ, കൈരേഖയിൽ , കയ്യക്ഷരത്തിൽ, ഗന്ധത്തിൽ, അഭിരുചിയിൽ, അഭിഭാവങ്ങളിൽ എല്ലാം എല്ലാം . മറ്റൊരാളല്ല നമ്മൾ .അതിനാൽ താരതമ്യം ചെയ്ത് നമ്മൾ നമ്മളെത്തന്നെ ” ഇൻസൾട്ട് ” ചെയ്യരുത്.
3. നമ്മിൽ എന്തില്ല എന്ന് നോക്കാതെ എന്തുണ്ട് എന്ന് കണ്ടെത്തുക . തിരിച്ചറിയുക, പരിപോഷിപ്പിക്കുക വളരുക
4 ഓരോരുത്തരും മൾട്ടിപ്പിൾ ഇന്റലിജെൻസ് ഉള്ളവരാണ്. ചിലർക്ക് കണക്ക് ചിലർക്ക് ഭാഷാ വിഷയങ്ങൾ . മൾട്ടിപ്പിൾ ഇന്റലിജെൻസിലിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അഭിരുചികൾ വ്യത്യസ്തമായിരിക്കും. വെർബൽ / ലിംഗ്വ സ്റ്റിക് , ലോജിക്കൽ / മാത്തമാറ്റിക്കൽ
ബോഡി ലി / കിന സ്തെറ്റിക്
നാച്യുറലിസ്റ്റിക്
മ്യൂസിക്കൽ , ഇന്റർപേഴ്സണൽ ,
ഇൻട്രാ പേഴ്സണൽ
എന്നിങ്ങനെ വ്യത്യസ്തങ്ങളായ . അഭിരുചികളിൽ ഏതാണ് നമുക്കുളളത് എന്ന് കണ്ടെത്തി അതിൽ പ്രാവീണ്യം നേടുമ്പോഴാണ് വിജയിക്കാൻ കഴിയുന്നത്. 5. പഠിക്കുന്ന വിഷയവും ജോലി ചെയ്യുന്നതും സന്തോഷകരമാകണം. രണ്ടും പാഷൻ ആയാൽ ജീവിതം സന്തുഷ്ടമാകും
6. എല്ലാവരും ജീനിയസ് ആണ് . നമ്മിലെ അതുല്യത കണ്ടെത്തി അതിൽ ശ്രദ്ധയുന്നു ക. നമ്മിലെ ആഗ്രഹവും അഭിരുചിയും തിരിച്ചറിഞ്ഞ് അതായിത്തീരാൻ കഴിയുംവിധം ശ്രമിച്ചാൽ അത് തന്നെ ആയിത്തീരും ഉറപ്പാണ്. എന്താണോ ചിന്തിക്കുന്നത് അത്. വസ്തുവായി മാറും. നെഗറ്റീവ് ചിന്ത പാടില്ല. നെഗറ്റീവ് ആയി പറയുന്നവരെയും ഒഴിവാക്കുക.
7.നന്ദിയുള്ള വരാകുക എല്ലാവരോടും നന്ദി പറയുക. attitude of gratittude. നമ്മിൽ അനുഗ്രഹം ചൊരിയും. ഉണരുമ്പോഴും ഉറങ്ങും മുൻപും എല്ലാറ്റിനും നന്ദി പറയുക
8. അതിജീവനം, അംഗീകാരം, സ്നേഹം, സ്വാതന്ത്രം, തമാശ എന്നിങ്ങളെ 5 കാര്യങ്ങൾ യുവാക്കൾക്ക് വേണം. അവ നല്കുക. അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക
9 നമ്മുടെ മനസ്സിന് ഉൾക്കൊള്ളാനും വിശ്വസിക്കാനും കഴിയുന്നതെന്തും നമുക്ക് നേടിയെടുക്കാൻ കഴിയും. ” എനിക്കിത് നേടാൻ കഴിയും ” എന്ന ചിന്ത എപ്പോഴും ഉണ്ടാകണം.
10. നമ്മുടെ മനോഭാവവും നാം ഇന്നെടുക്കുന്ന തീരുമാനങ്ങളുമാണ് നമ്മുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത്. എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക ശുഭാപ്തിവിശ്വാസിയാകുക. കഴിയുന്നത്ര നന്മകൾ ചെയ്യുക. വിതയ്ക്കുന്നതാണ് കൊയ്യുന്നതെന്ന് ഓർക്കുക. മറ്റുള്ളവർ പറയുന്നവ നമ്മെ ബാധിക്കാതെ നോക്കു ക. നാം തന്നെ തേരും തേരാളിയും. സന്തോഷമാണ് വിജയം നല്കുന്നത്. സന്തോഷ വാ നാകു ക. സന്തോഷം നല്കുക.
അഡ്വ ചാർളി പോൾ
ട്രെയ്നർ / മെന്റർ
8075 789768
.

About The Author

Leave a Reply

Your email address will not be published. Required fields are marked *