ഓതിക്കൻ
കൂട്ടിത്തൊടാതെയരുളി
എള്ളർപ്പിക്കുമ്പോൾ
എണ്ണക്കറുപ്പിനോടയാൾക്ക്
അറപ്പ് തോന്നി
ഒരു പൂവ് ”
അടിയേറ്റ്
ചുവന്ന് തുടുത്ത്
അടഞ്ഞ് പോയ കൺപോളകളിൽ
തെച്ചി ചോര പടർത്തി
ശുദ്ധി വരുത്തി
കുളിച്ചീറ നായ് വരിക”
അവസാനമായ്
ഒരു നീര് ”
കരിനീലച്ച
ചുണ്ടുകളിൽ നീരിറ്റി ക്കവെ
ആർത്തിയോടെ അവ
ഉൾവലിഞ്ഞു
ദാഹം തീർത്ത്
ശാന്തനായവൻ കിടന്നു
ആത്മദാഹം തീർക്കാൻ
അഗ്നി അവനായ്
കാത്തു കിടക്കുന്നുണ്ടായിരുന്നു
About The Author
No related posts.