ഹോട്ടലിൽനിന്ന് പൊറോട്ടയും ഓംലെറ്റും കഴിച്ചു, അസ്വസ്ഥത; യുവാവ് മരിച്ചു

കട്ടപ്പന ∙ പൊറോട്ട കഴിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൂപ്പാറ ചൂണ്ടൽ സ്വദേശി ബാലാജി(35) ആണ് മരിച്ചത്. 22ന് രാത്രിയിൽ കട്ടപ്പനയിലായിരുന്നു സംഭവം. തമിഴ്‌നാട്ടിൽനിന്ന് പുളിയൻമലയിലെ തോട്ടത്തിലേക്കുള്ള വളം കയറ്റിയ ലോറിയിലാണ് ബാലാജിയും ബന്ധുവായ യുവാവും ലോഡ് ഇറക്കാനായി എത്തിയത്. രാത്രിയായിട്ടും വളം ഇറക്കി തീരാത്തതിനാൽ കട്ടപ്പനയിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചശേഷം പിറ്റേന്ന് ഇറക്കിയാൽ മതിയെന്ന് തോട്ടം ഉടമ നിർദേശിച്ചു. തുടർന്ന് മൂവരും കട്ടപ്പനയിലെ ലോഡ്ജിൽ മുറിയെടുക്കാൻ എത്തി. ഇതിനിടെ നഗരത്തിലെ ഒരു ഹോട്ടലിൽനിന്ന് […]
ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തി: മുഖ്യമന്ത്രി; കുടുംബത്തിന്റെ കാര്യത്തിൽ മൗനം

തിരുവനന്തപുരം ∙ ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിരുന്നുവെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2017 സെപ്റ്റംബർ 26നു രാവിലെ 10.30നായിരുന്നു ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും ഷാർജ ഭരണാധികാരികളുടെ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്റെ വിശദാംശങ്ങൾ ഉള്ളത്. അതേസമയം, ഷാർജ ഭരണാധികാരി മുഖ്യമന്ത്രിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ, കൂടിക്കാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തേയും ആഭ്യന്തര […]
മഴ, വെള്ളപ്പൊക്കം: ബലൂചിസ്ഥാനിൽ 225 മരണം

കറാച്ചി ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 225 പേർ മരിച്ചു. ദേശീയ പാതകളിലൂടെയുള്ള യാത്ര തടസ്സപ്പെട്ടതോടെ ഈ മേഖല ഒറ്റപ്പെട്ടു. വെള്ളപ്പൊക്കത്തിൽ റെയിൽപാളങ്ങൾ ഒഴുകിപ്പോയതിനാൽ ട്രെയിൻ ഗതാഗതവും മുടങ്ങി. ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കുടുങ്ങിപ്പോയ ആളുകളെ സൈന്യത്തിന്റെ സഹായത്തോടെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്താനുള്ള ശ്രമം ആണ് ഇപ്പോൾ നടക്കുന്നത്. 26 ജില്ലകളിലായി ആയിരക്കണക്കിന് ആളുകൾ അഭയാർഥികളായി. നാൽപ്പതിനായിരത്തോളം വീടുകളും തകർന്നു. English Summary: Flood hit Pakistan’s Balochistan province
ഇൻഡ്യാന ഗവർണർ തയ്വാനിൽ

തായ്പെയ് ∙ യുഎസ് സ്റ്റേറ്റായ ഇൻഡ്യാനയുടെ ഗവർണർ എറിക് ഹോൾകോംബ് 4 ദിവസത്തെ തയ്വാൻ സന്ദർശനത്തിനെത്തി. യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് രോഷാകുലരായ ചൈന തയ്വാനെതിരെ പടയൊരുക്കം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയിലെ മറ്റൊരു പ്രമുഖ നേതാവു കൂടി സന്ദർശനത്തിനെത്തിയത്. തയ്വാൻ പ്രസിഡന്റ് സായ് ഇങ് വെന്നുമായി ഹോൾകോംബ് കൂടിക്കാഴ്ച നടത്തി. സാങ്കേതിക മേഖലയിലും അക്കാദമിക് മേഖലയിലും സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തതായി ഗവർണറുടെ ഓഫിസ് വ്യക്തമാക്കി. സാമ്പത്തിക വികസന സമിതി അംഗങ്ങൾക്കൊപ്പമാണ് […]
മിസൈലാക്രമണം; യുക്രെയ്നിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് വിലക്ക്

കീവ് ∙ ആക്രമണം 6 മാസം പിന്നിടുമ്പോൾ, യുക്രെയ്നിന്റെ തെക്കൻ നഗരങ്ങളിൽ റഷ്യ മിസൈലാക്രമണം കടുപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ ആക്രമണമുണ്ടാകുമെന്ന ഭീതിയിൽ, തലസ്ഥാനനഗരമായ കീവിൽ സ്വാതന്ത്ര്യദിന റാലികൾ അടക്കം ആഘോഷങ്ങൾ വിലക്കി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ കർഫ്യൂ പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയനിൽനിന്നു യുക്രെയ്ൻ സ്വാതന്ത്ര്യം നേടിയതിന്റെ 31–ാം വാർഷികമാണു നാളെ. വ്യാഴാഴ്ച വരെയാണു പൊതു ആഘോഷങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയത്. ഹർകീവിൽ കഴിഞ്ഞ ദിവസങ്ങളിൽ മിസൈലാക്രമണം രൂക്ഷമായിരുന്നു. ഇന്നും നാളെയും വീടുകളിലിരുന്നു ജോലി […]
ഇറാനു നേരെ സൗഹൃദ കരം നീട്ടി കൂടുതൽ ഗൾഫ് രാജ്യങ്ങൾ

ദുബായ്∙ മേഖലയിൽ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്നു എന്ന ആരോപണം ഉയർത്തി ഇറാനുമായി വിവിധ ഘട്ടങ്ങളിൽ അവസാനിപ്പിച്ച നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് ഗൾഫ് രാജ്യങ്ങൾ. യുഎഇ, കുവൈത്ത് എന്നിവയ്ക്കു പിന്നാലെ സൗദിയും ഇറാനു നേരെ സൗഹൃദത്തിന്റെ കരം നീട്ടുകയാണ്. ഇറാനെതിരെ അറബ് രാജ്യങ്ങളുടെ സൈനിക സഖ്യമുണ്ടാക്കാൻ യുഎസ് നീക്കം നടത്തുന്നതിനിടെയാണിത്. ഗൾഫ് മേഖലയിൽ യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശമാണ് പുതിയ നീക്കത്തിലൂടെ രാജ്യങ്ങൾ നൽകുന്നത്. ഹൂതി വിമതരുടെ ആക്രമണത്തിന്റെ പേരിൽ അവസാനിപ്പിച്ച നയതന്ത്ര ബന്ധം യുഎഇ പുനഃസ്ഥാപിച്ചെങ്കിലും തർക്കങ്ങൾ പരിഹരിച്ചതായി […]
ജനപ്രിയ സാഹിത്യത്തിലെ കാക്കനാടൻ – കാരൂർ സോമൻ, ലണ്ടൻ

മലയാള സാഹിത്യത്തെ തലനാരിഴ കീറി പരിശോധിച്ചാൽ നമ്മൾ പുലർത്തിപ്പോരുന്ന ദാർശനികത മനസ്സിലാകും. ഭാഷ മനുഷ്യന് ദൈവം നൽകിയ വരദാനമാണ്. വിദേശ മലയാ ളികൾ അമ്മയുടെ മുലപ്പാൽ പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്നു. മലയാളം ദ്രാവിഡ ഗോത്ര ത്തിൽപ്പെട്ട ഭാഷയാണ്. ലോകത്തുള്ള പ്രമുഖ ഭാഷകൾ മൂവായിരമാണ്. അതിൽ മലയാള ത്തിന്റെ സ്ഥാനം അൻപത്തിയൊന്ന്. ആദ്യകാലങ്ങളിൽ സംസ്‌കൃതം ജ്ഞാനത്തിന്റെ സാഹി ത്യത്തിന്റെ കലയായിട്ടാണ് രൂപപ്പെട്ടത്. ഭാഷയുണ്ടായ കാലം മുതൽ കലാ സാഹിത്യമുണ്ട്. രാമായണവും മഹാഭാരതവും ഇന്ത്യൻ ഭാഷകളിൽ ആദ്യമുണ്ടായ ഇതിഹാസ കാവ്യങ്ങളാണ്. […]
WOMEN MAGIC PRESENT
എന്റെ’ തീൻമേശയിലെ കലഹങ്ങൾ’ എന്ന കൃതിക്ക് വിമർശനാത്മക ലേഖനത്തിനുള്ള എഴുത്തച്ഛൻ മലയാള സാഹിതി പ്രത്യേക ജ്യംറി പുരസ്കാരം ലഭിക്കുകയുണ്ടായി. – രാജേന്ദ്രൻ, വള്ളികുന്നം

എന്റെ’ തീൻമേശയിലെ കലഹങ്ങൾ’ എന്ന കൃതിക്ക് വിമർശനാത്മക ലേഖനത്തിനുള്ള എഴുത്തച്ഛൻ മലയാള സാഹിതി പ്രത്യേക ജ്യംറി പുരസ്കാരം ലഭിക്കുകയുണ്ടായി. അക്കാദമി അവാർഡു ജേതാവായ പള്ളിയറ ശ്രീധരൻ , ബാലസാഹിത്യകാരൻ സി.ആർ ദാസ് , കവികൾ പവിത്രൻ തീക്കുനി,സോമൻ കടലൂർ, സിനിമാ സംവിധായകൻ സലാം ബാപ്പു, നടൻ വത്സൻ നെല്ലിക്കോട്, എഴുത്തുകാർ റഷീദ് പാനൂർ , സിദ്ധാർത്ഥ് അടക്കമുള്ളവർ നിറഞ്ഞ പ്രൗഢമായ ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. മഹാരഥൻമാരുടെ പ്രഭാഷണങ്ങൾക്കും എസ്സ്.കെ.പൊറ്റക്കാട് തുടങ്ങിയവരുടെ അന്ത്യ യാത്രയ്ക്കും സാക്ഷിയായ കോഴിക്കോട് ടൗൺഹാളിൽ […]
പരസ്പരാശ്രയത്വം – ജോസ് ക്ലെമന്റ്

നമുക്കാർക്കും തനിയെ ജീവിക്കാനാകില്ല. അമ്മയുടെ ഉദരത്തിൽ നിന്ന് ഉരുവാകുന്ന നിമിഷം മുതൽ ആറടി മണ്ണിന്റെ തണുപ്പിലേക്കോ / ജ്വലിക്കുന്ന അഗ്‌നി യുടെ ചൂടിലേക്കോ എടുക്കപ്പെടുന്നതു വരെയുള്ള നമ്മുടെ ജീവിതം പരസ്പരാശ്രയത്വത്തിന്റെ സന്ദേശമാണ് നൽകുന്നത്. നഗര ഹൃദയത്തിൽ അന്യവല്ക്കരണത്തിനും ഒറ്റപ്പെടുത്തലുകൾക്കും വിധേയമാകുന്ന മനുഷ്യാവസ്ഥയുടെ ഭീഷണമുഖം വരച്ചുകാട്ടി ആനന്ദിന്റെ “ആൾക്കൂട്ടം” എന്ന നോവൽ മുന്നോട്ടു പോകുമ്പോൾ നമ്മൾ ഭാവത്തിന്റെ പ്രസക്തിയെക്കുറിച്ച് വായനക്കാരുടെ മനസ്സിൽ ആർദ്രമായ ചിന്തകൾ പരത്തുകയാണ്. ഈ ലോകത്തിൽ ചിരപ്രതിഷ്ഠ നേടിയ സാഹിത്യ കൃതികളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ […]
ശ്രീകുമാരി സന്തോഷ് – കഥ – രോഹൻ എന്ന രോഹിണി

ഓരോ അച്ഛന്റെയും അമ്മയുടെയും സ്വപ്നത്തിൽ നിന്നും പിറക്കുന്നതാണ് ഓരോ കുഞ്ഞും. ഒരു അവനെയോ അതോ അവളെയോ സ്വപ്നം കണ്ടു തുടങ്ങും ജീവന്റെ തുടിപ്പുകൾ അറിയാൻ തുടങ്ങുമ്പോളേക്കും. ഇതൊന്നുമല്ലാത്ത കുട്ടിയായിരുന്നു രോഹൻ. അങ്ങനെ യാണ് ആ അച്ഛനും അമ്മയും കുഞ്ഞിന് പേര് നൽകിയത്. ആൺ കുട്ടിയായി വളർത്തി. രോഹനിൽ ഒരു പെൺകുട്ടിയുടെ ദുർബലത ആദ്യം തൊട്ടേ ഉണ്ടായിരുന്നു. ഇളയതായി ഉണ്ടായ പെൺകുട്ടിയിൽ അസൂയാ ലുവായിരുന്നു രോഹൻ. അവളെ പ്പോലാകാൻ പല വട്ടം കൊതിച്ചു. ഇരുപ്പിലും നടപ്പിലും ഒരു പെൺകുട്ടിയുടെ […]
ഓണപാട്ട് രചന: – അഡ്വ: അനൂപ് കുറ്റൂർ

അമ്പമ്പോടാവണി വന്നാ പാടത്തങ്ങനെ പൂത്തല്ലോ ആഘോഷതിരകളിളക്കി മലരാടകളങ്ങ നെ ചുറ്റുന്നേ ആകാശത്തമ്പിളി വന്നാ പൊന്നൂഞ്ഞാലി ട്ടു ചിരിക്കുന്നേ ആർപ്പോയെന്നാരവമങ്ങനെ തരംഗമായി തീരുന്നു. അനുപല്ലവി : ഓണാട്ടുകരയിലാകെ കുളിരലയുണരും കളഗീതം ഓണത്തിൻ ശീലുകൾ മൂളി പൂത്തുമ്പിക ളാകെ നിറയുന്നു ജലതാളം ദ്രുതതാളം ചേങ്കിലതാളം പ്രപഞ്ച താളം കൊട്ടുന്നേ കരളാകെ പൂപ്പടയണിയായിപ്പുക്കള മിട്ടിതാ പാടുന്നേൻ ചരണം : നിറ നിറയാകെ പുലരൊളി തൂകി വരവായെൻ തിരുമേനി കൈരളി നിറയുമാഘോഷത്തിൻ സുവർണ്ണകാലമോർക്കാനായി മലതാളം ചെമ്പടതാളം തപ്പിൻതാളം പടയണി കോലം കെട്ടുന്നേ മലയാത്മകളൊന്നൊന്നായി […]
കാലം – ഹേമാ വിശ്വനാഥ്

കാലമെന്നെ പിന്നിലേക്കു തള്ളിവീഴ്ത്തി പടിയടച്ചു ഓർമ്മകൾതൻ നീർച്ചുഴിയിൽ തടവിലാക്കി പോകയാണോ. നെഞ്ചിനുള്ളിൽ പുകയുന്ന ദുഖച്ചിതയിൽ വീണ്ടും വീണ്ടും കനലിളക്കി കനലിളക്കി പരിഹസിച്ചു പോകയാണോ. ഇരവുപകലുകളറിയാതെൻ അന്തരാത്മാവിൻ ആഴങ്ങളിൽ മുത്തില്ലാചിപ്പിയായ് ഞാൻ നിദ്ര പൂണ്ടിടുമ്പോൾ കാലമേനീയെന്റെയുള്ളിൽ മോഹത്തിൻ മയിൽപ്പീലി, കൊട്ടാരങ്ങൾ വെറുതെയെന്തിനു പടച്ചുവെച്ചു. പിന്നെ തിരയലറും ആഴിയായി എന്നിലേക്കടിച്ചുകയറി തകർത്തെറിഞ്ഞില്ലേ നീയെൻ സ്വപ്ന സൗധങ്ങൾ. പിച്ചവെച്ചു നടക്കുമ്പോൾ താഴെവീഴാതെൻ വിരലിൽ കോർത്തുവെച്ച വിരൽതുമ്പിൻ സ്നേഹസ്പർശനങ്ങൾ,പുസ്തകസഞ്ചിയുമേന്തി അക്ഷരമുറ്റത്തെന്നും കൂട്ടുപോരാൻ കാത്തുനിന്ന തുടുത്ത സായംകാലങ്ങൾ, മൗനമേകും ഏകാന്തതയുടെ കല്പടവിൽ തനിച്ചിരിക്കെ എന്തിനായവയെന്നിലേക്കൂ […]



