LIMA WORLD LIBRARY

ഓണപാട്ട് രചന: – അഡ്വ: അനൂപ് കുറ്റൂർ

അമ്പമ്പോടാവണി വന്നാ പാടത്തങ്ങനെ പൂത്തല്ലോ
ആഘോഷതിരകളിളക്കി മലരാടകളങ്ങ
നെ ചുറ്റുന്നേ
ആകാശത്തമ്പിളി വന്നാ പൊന്നൂഞ്ഞാലി
ട്ടു ചിരിക്കുന്നേ
ആർപ്പോയെന്നാരവമങ്ങനെ തരംഗമായി
തീരുന്നു.

അനുപല്ലവി :

ഓണാട്ടുകരയിലാകെ കുളിരലയുണരും
കളഗീതം
ഓണത്തിൻ ശീലുകൾ മൂളി പൂത്തുമ്പിക
ളാകെ നിറയുന്നു
ജലതാളം ദ്രുതതാളം ചേങ്കിലതാളം
പ്രപഞ്ച താളം കൊട്ടുന്നേ
കരളാകെ പൂപ്പടയണിയായിപ്പുക്കള
മിട്ടിതാ പാടുന്നേൻ

ചരണം :

നിറ നിറയാകെ പുലരൊളി തൂകി
വരവായെൻ തിരുമേനി
കൈരളി നിറയുമാഘോഷത്തിൻ
സുവർണ്ണകാലമോർക്കാനായി
മലതാളം ചെമ്പടതാളം തപ്പിൻതാളം
പടയണി കോലം കെട്ടുന്നേ
മലയാത്മകളൊന്നൊന്നായി
പെരുമകളങ്ങനെകാട്ടുന്നേൻ.
അഡ്വ: അനൂപ് കുറ്റൂർ .

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px