തിരുവോണപ്പുലരി – കവിത – ജയൻ വർഗീസ്.

തിരുവോണപ്പുലരികളേ, തുയിലുണരൂ, തുയിലുണരൂ ! വരവായീ, വരവായീ വസന്ത നർത്തകികൾ, വരവായീ, വരവായീ സുഗന്ധ രഞ്ജിനികൾ ! കേരക്കുട, യോലക്കുട ചൂടും നാട് – എന്റെ പേരാറും, പെരിയാറും പാടും നാട്……! വരിനെല്ലിൻ മണി കൊത്തി – ക്കുരുവികളീ ഗഗനത്തിൽ, വരയായി, ത്തിരയായി – ട്ടൊഴുകും നാട് ! – എന്റെ കരളിന്റെ കുളിരായ തിരു മലയാളം !! അടിമത്തക്കഴുതകളാ- യാവകാശ- ക്കനലുകളിൽ അടിപതറി, ത്തലമുറ വീ – ണടിയും നാട് ! എന്റെ ചുടു കണ്ണീർ അതിൽ വീ – ണിട്ടെരിയും നാട് !? ഈ മണ്ണിൽ, ഈ വിണ്ണിൽ ഇനിയുണരും പകലുകളിൽ, ഒരു ചെറു തിരി, യുഗനാള – ക്കതിരായ് വായോ …? എന്റെ കരളിന്റെ കനവിന്റെ കുളിരായ് വായോ …? തൂവാനത്തുമ്പികളേ,, തുയിലുണരൂ, തുയിലുണരൂ, വരവായീ, വരവായീ വസന്ത നർത്തകികൾ ! വരവായീ, വരവായീ തിരുവോണപ്പുലരീ !! * ജയൻ വർഗീസ് രചിച്ച 100 കവിതകൾ ഉൾപ്പെടുത്തി ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ച ‘ സൂര്യജന്മം ‘ എന്നകവിതാ സമാഹാരത്തിലെ ഒരു കവിതയാണ് ‘ തിരുവോണപ്പുലരി ‘
കവിത : സ്വാതന്ത്ര്യം – സുദർശൻ പുത്തൂർ

“ഒരൊറ്റ മതമായ് പ്രേമം വളരാ- നുണ്ടൊരു മാർഗ്ഗം ഇന്ത്യക്കാരേ.. മത്തു പിടിച്ച മതങ്ങൾ വിളമ്പും ഉത്സവ ലഹരികൾ കടലിൽ തള്ളുക ആഗസ്റ്റിൻ പതിനഞ്ചു ദിനങ്ങൾ ദേശീയോത്സവമായ്ക്കൊണ്ടാടുക ഒരൊറ്റ ദേശം ഒരൊറ്റ മാനവ – നെന്ന വികാരം വളരണമെങ്കിൽ ശാസ്ത്രവിളക്കു തെളിച്ചു പിടിച്ച – തിലൂടെക്കാണും നേരുകളറിയുക വിശ്വാസാന്ധതമസ്സു തകർത്തതി – ലറിവിൻ സൂര്യ വെളിച്ചം തേടുക.. നാനാത്വത്തിലെ ഏകത്വത്തിൻ മൂവർണക്കൊടിയാവുക നമ്മൾ… സുദർശൻ പുത്തൂർ
ശമ്പളമില്ലാതായിട്ട് 5 മാസം; വനംവകുപ്പിലെ ദിവസവേതനക്കാർക്ക് കണ്ണീരോണം

കൊച്ചി∙ അഞ്ചു മാസമായി ശമ്പളമില്ലാതെ വനംവകുപ്പിലെ ദിവസ വേതനക്കാർ. ഭൂരിഭാഗം ജില്ലകളിലും വാച്ചർ, ഡ്രൈവർ, ക്ലറിക്കൽ തസ്തികകളിലെ ജീവനക്കാർക്ക് ഏപ്രിൽ മുതൽ ശമ്പളം ലഭിച്ചിട്ടില്ല. വരുമാനമില്ലാതെ കഷ്ടപ്പെടുന്നവരിൽ ആദിവാസികളുമുണ്ട്. വനംവകുപ്പിന്റെ ഫോറസ്റ്റ് പ്രൊട്ടക്‌ഷൻ ബജറ്റ് വിഹിതത്തിൽ നിന്നാണു ദിവസവേതനക്കാർക്കു ശമ്പളം നൽകേണ്ടത്. ഇതിൽ പണമില്ലാതായതാണു പ്രതിസന്ധിക്കു കാരണം. മൂവായിരത്തോളം ദിവസവേതനക്കാരാണു സംസ്ഥാനത്തുള്ളത്. വിവിധ തസ്തികകളിൽ 675 മുതൽ 900 രൂപവരെയാണ് ഇവരുടെ ദിവസവേതനം. പണമില്ലാത്തതിനാൽ വനംവകുപ്പ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങളും അവതാളത്തിലാണ്. വനംവകുപ്പു വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, […]
സർവകലാശാലാ ഉദ്ദേശ്യശുദ്ധി ബിൽ !

സർക്കാർ തിരക്കിട്ട് സർവകലാശാലാ ഭേദഗതി ബില്ലുമായി വന്നത് ചാൻസലറായ ഗവർണറെ പൂട്ടാനാണ് . വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കുള്ള മേൽക്കൈ ഇല്ലാതാക്കുന്നതാണ് പ്രധാന വ്യവസ്ഥയും. എന്നാൽ ആ വ്യാഖ്യാനം സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കരിവാരിത്തേക്കാനാണെന്നു മന്ത്രി ആർ.ബിന്ദു. ഗവർണറുടെ അധികാരം ഇല്ലാതാക്കുന്ന ഒന്നും തന്നെ ബില്ലിൽ ഇല്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി സമർഥിച്ചു. വിശദീകരണം പ്രതിപക്ഷത്തിനും വിമർശകർക്കും ആണെന്ന് കരുതിയാൽ തെറ്റി. യഥാർഥത്തിൽ തന്റെ മുൻഗാമിയായ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനു സംശയ നിവാരണം വരുത്തുകയായിരുന്നു ബിന്ദു ! […]
പേവിഷ വാക്സീൻ: അരലക്ഷം വയ്‌ൽ പിൻവലിക്കാൻ ആവശ്യപ്പെട്ടതിന്റെ വിവരങ്ങൾ പുറത്ത്

കോഴിക്കോട്∙ ഈ വർഷം തുടക്കത്തിൽ പേവിഷ വാക്സീൻ ഉപയോഗിച്ചവർക്ക് അലർജിയുണ്ടായതിനെ തുടർന്ന് അര ലക്ഷത്തോളം വയ്‌ൽ കമ്പനിയോട് പിൻവലിക്കാൻ ആവശ്യപ്പെട്ടതിന്റെ വിവരങ്ങൾ പുറത്ത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷന് വർഷങ്ങളായി വാക്സീൻ നൽകുന്ന കമ്പനിയുടെ മരുന്നിനാണ് അലർജി കണ്ടത്. വടകര, മാങ്ങാട്ടുപറമ്പ്, തലശേരി എന്നിവിടങ്ങളിൽ വാക്സീൻ എടുത്തവർക്ക് കടുത്ത ചൊറിച്ചിലും ശ്വാസംമുട്ടലും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് 2 ബാച്ച് മരുന്ന് പിൻവലിക്കാൻ കോർപറേഷൻ ആവശ്യപ്പെട്ടത്. ഓർഡർ മറ്റൊരു കമ്പനിക്ക് നൽകാൻ ശ്രമിച്ചെങ്കിലും മാർച്ച് ആദ്യ വാരത്തിൽ പിൻവലിച്ച ബാച്ചുകൾക്ക് […]
ഡോ. ആന്റണി ഫൗച്ചി പടിയിറങ്ങുന്നു

വാഷിങ്ടൻ ∙ യുഎസിലെ കോവിഡ് പ്രതിരോധത്തിനും നേതൃത്വം നൽകുകയും അതിനുവേണ്ടി അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇടയുകയും ചെയ്തതിലൂടെ ലോകശ്രദ്ധ കവർന്ന ഡോ. ആന്റണി ഫൗച്ചി (81) അരനൂറ്റാണ്ടു പിന്നിട്ട സർക്കാർ സേവനത്തിനു ശേഷം പടിയിറങ്ങുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേഷ്ടാവും അലർജി, സാംക്രമികരോഗ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. ഫൗച്ചി ഡിസംബറിൽ ഇരുപദവികളും ഒഴിയും. റെയ്ഗൻ മുതലുള്ള 7 പ്രസിഡന്റുമാരുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. English Summary: Anthony Fauci to step down as president […]
അഴിമതിക്കേസിൽ അപ്പീൽ തള്ളി; മലേഷ്യ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് ജയിലിൽ

ക്വാലലംപുർ ∙ അഴിമതിക്കേസിൽ 12 വർഷം തടവിനു ശിക്ഷിക്കപ്പെട്ട മലേഷ്യ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന്റെ (69) അപ്പീൽ ഫെഡറൽ കോടതി തള്ളി. പൊതുമുതൽ കൊള്ളയടിച്ചെന്ന കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ നജീബ് നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. ഫെഡറൽ കോടതിയുടെ 5 അംഗ ബെഞ്ച്, ഹൈക്കോടതി വിധി ശരിവച്ചതോടെ നജീബിന് ഇനി ജയിൽവാസം. പുനർവിചാരണ ആവശ്യപ്പെട്ടു നൽകിയ ഹർജിയും പരമോന്നത കോടതി തള്ളിയിരുന്നു. നജീബിനെ കജാങ് ജയിലിലേക്കാണ് അയച്ചത്. 2009ൽ നജീബ് അധികാരമേറ്റതിനു പിന്നാലെയാണു വികസനത്തിനായി ധനസമാഹരണമെന്ന […]
കാലാവധി തർക്കം: തായ്‌ലൻഡ് പ്രധാനമന്ത്രിക്ക് സസ്പെൻഷൻ

ബാങ്കോക്ക് ∙ തായ്‍ലൻഡ് പ്രധാനമന്ത്രി പ്രയുധ് ചനോച്ചയെ ഭരണഘടനാ കോടതി സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രിപദത്തിൽ നിയമപരമായി അനുവദനീയമായ 8 വർഷം പൂർത്തിയാക്കിയോ എന്നതിൽ കോടതിയുടെ അന്തിമ തീരുമാനം വരുംവരെ ചുമതലകളിൽ നിന്നു മാറിനിൽക്കാനാണ് നിർദേശം. പകരം ആരെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉപപ്രധാനമന്ത്രിയും പ്രയുധിന്റെ പാർട്ടിക്കാരനുമായ പ്രവിദ് വോങ്‍സുവാൻ പ്രധാനമന്ത്രിയുടെ ചുമതലകൾ നിർവഹിച്ചേക്കും. 2014 മേയിൽ പട്ടാള അട്ടിമറിയിലൂടെയാണ് പ്രയുധ് അധികാരത്തിലെത്തിയത്. പ്രധാനമന്ത്രിപദം 8 വർഷമായി നിജപ്പെടുത്തുന്ന നിയമം 2017 ഏപ്രിൽ ആറിനാണ് നിലവിൽ വന്നതെന്നും അന്നുമുതൽ മാത്രമേ […]
യുക്രെയ്നിന് 298 കോടി ഡോളറിന്റെ സൈനിക സഹായവുമായി യുഎസ്

കീവ് ∙ യുക്രെയ്നിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 298 കോടി യുഎസ് ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു. റഷ്യൻ അധിനിവേശത്തിനെതിരായ പ്രതിരോധത്തിനിടയിലും ഇന്നലെ സ്വാതന്ത്ര്യദിനം ആഘോഷിച്ച യുക്രെയ്നിന് യുഎസിന്റെ പ്രഖ്യാപനം ആശ്വാസമായി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, പീരങ്കി, ഡ്രോൺ, മറ്റു യുദ്ധോപകരണങ്ങൾ തുടങ്ങിയവ വാങ്ങാൻ ഈ പണം സഹായകമാകുമെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ യുക്രെയ്നിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യുക്രെയ്ന് 5.4 ലക്ഷം പൗണ്ട് സഹായം പ്രഖ്യാപിച്ചു. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി […]
The young lady is moved – Medhini ( Pen name) (Anandavalli Chandran )

Every evening, when the sun is about to set, the birds, chirping loudly, in flocks, and flying back to the nest; […]
Kesariya – Brahmāstra | Ranbir Kapoor | Alia Bhatt | Pritam | Arijit Singh | Amitabh Bhattacharya



