LIMA WORLD LIBRARY

കാലാവധി തർക്കം: തായ്‌ലൻഡ് പ്രധാനമന്ത്രിക്ക് സസ്പെൻഷൻ

ബാങ്കോക്ക് ∙ തായ്‍ലൻഡ് പ്രധാനമന്ത്രി പ്രയുധ് ചനോച്ചയെ ഭരണഘടനാ കോടതി സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രിപദത്തിൽ നിയമപരമായി അനുവദനീയമായ 8 വർഷം പൂർത്തിയാക്കിയോ എന്നതിൽ കോടതിയുടെ അന്തിമ തീരുമാനം വരുംവരെ ചുമതലകളിൽ നിന്നു മാറിനിൽക്കാനാണ് നിർദേശം.

പകരം ആരെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉപപ്രധാനമന്ത്രിയും പ്രയുധിന്റെ പാർട്ടിക്കാരനുമായ പ്രവിദ് വോങ്‍സുവാൻ പ്രധാനമന്ത്രിയുടെ ചുമതലകൾ നിർവഹിച്ചേക്കും. 2014 മേയിൽ പട്ടാള അട്ടിമറിയിലൂടെയാണ് പ്രയുധ് അധികാരത്തിലെത്തിയത്.

പ്രധാനമന്ത്രിപദം 8 വർഷമായി നിജപ്പെടുത്തുന്ന നിയമം 2017 ഏപ്രിൽ ആറിനാണ് നിലവിൽ വന്നതെന്നും അന്നുമുതൽ മാത്രമേ കണക്കാക്കാവൂ എന്നും പ്രയുധിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.

English Summary: Thailand court suspends PM

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px