തിരുവോണപ്പുലരി – കവിത – ജയൻ വർഗീസ്.

Facebook
Twitter
WhatsApp
Email
തിരുവോണപ്പുലരികളേ,

തുയിലുണരൂ, തുയിലുണരൂ !

വരവായീ, വരവായീ

വസന്ത നർത്തകികൾ,

വരവായീ, വരവായീ

സുഗന്ധ രഞ്ജിനികൾ !

കേരക്കുട, യോലക്കുട

ചൂടും നാട് – എന്റെ

പേരാറും, പെരിയാറും

പാടും നാട്……!

വരിനെല്ലിൻ മണി കൊത്തി –

ക്കുരുവികളീ ഗഗനത്തിൽ,

വരയായി, ത്തിരയായി –

ട്ടൊഴുകും നാട് ! – എന്റെ

കരളിന്റെ കുളിരായ

തിരു മലയാളം !!

അടിമത്തക്കഴുതകളാ-

യാവകാശ- ക്കനലുകളിൽ

അടിപതറി, ത്തലമുറ വീ –

ണടിയും നാട് ! എന്റെ

ചുടു കണ്ണീർ അതിൽ വീ –

ണിട്ടെരിയും നാട് !?

ഈ മണ്ണിൽ, ഈ വിണ്ണിൽ

ഇനിയുണരും പകലുകളിൽ,

ഒരു ചെറു തിരി, യുഗനാള –

ക്കതിരായ് വായോ …? എന്റെ

കരളിന്റെ കനവിന്റെ

കുളിരായ് വായോ …?

തൂവാനത്തുമ്പികളേ,,

തുയിലുണരൂ, തുയിലുണരൂ,

വരവായീ, വരവായീ

വസന്ത നർത്തകികൾ !

വരവായീ, വരവായീ

തിരുവോണപ്പുലരീ !!

*   ജയൻ വർഗീസ് രചിച്ച 100 കവിതകൾ ഉൾപ്പെടുത്തി ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ച ‘ സൂര്യജന്മം ‘ എന്നകവിതാ സമാഹാരത്തിലെ ഒരു കവിതയാണ് ‘ തിരുവോണപ്പുലരി ‘

About The Author

Leave a Reply

Your email address will not be published. Required fields are marked *