വാഷിങ്ടൻ ∙ യുഎസിലെ കോവിഡ് പ്രതിരോധത്തിനും നേതൃത്വം നൽകുകയും അതിനുവേണ്ടി അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇടയുകയും ചെയ്തതിലൂടെ ലോകശ്രദ്ധ കവർന്ന ഡോ. ആന്റണി ഫൗച്ചി (81) അരനൂറ്റാണ്ടു പിന്നിട്ട സർക്കാർ സേവനത്തിനു ശേഷം പടിയിറങ്ങുന്നു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേഷ്ടാവും അലർജി, സാംക്രമികരോഗ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. ഫൗച്ചി ഡിസംബറിൽ ഇരുപദവികളും ഒഴിയും. റെയ്ഗൻ മുതലുള്ള 7 പ്രസിഡന്റുമാരുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
English Summary: Anthony Fauci to step down as president Joe Biden’s chief medical adviser













