LIMA WORLD LIBRARY

കവിത : സ്വാതന്ത്ര്യം – സുദർശൻ പുത്തൂർ

“ഒരൊറ്റ മതമായ് പ്രേമം വളരാ-
നുണ്ടൊരു മാർഗ്ഗം ഇന്ത്യക്കാരേ..
മത്തു പിടിച്ച മതങ്ങൾ വിളമ്പും
ഉത്സവ ലഹരികൾ കടലിൽ തള്ളുക
ആഗസ്റ്റിൻ പതിനഞ്ചു ദിനങ്ങൾ
ദേശീയോത്സവമായ്ക്കൊണ്ടാടുക
ഒരൊറ്റ ദേശം ഒരൊറ്റ മാനവ –
നെന്ന വികാരം വളരണമെങ്കിൽ
ശാസ്ത്രവിളക്കു തെളിച്ചു പിടിച്ച –
തിലൂടെക്കാണും നേരുകളറിയുക
വിശ്വാസാന്ധതമസ്സു തകർത്തതി –
ലറിവിൻ സൂര്യ വെളിച്ചം തേടുക..
നാനാത്വത്തിലെ ഏകത്വത്തിൻ
മൂവർണക്കൊടിയാവുക നമ്മൾ…

സുദർശൻ പുത്തൂർ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px