LIMA WORLD LIBRARY

ചെപ്പടി വിദ്യ ❌️ പിപ്പടി വിദ്യ 🌴 ചെറുകഥ 🌴 മുതുകുളം സുനിൽ

രാവിലെ ഉച്ചത്തിലുള്ള വഴക്ക് കേട്ടാണ് നാടുണർന്നത്. ഓമനക്കുട്ടനും മണിക്കുട്ടനും തമ്മിൽ ആണ് വാക്പോര്. രണ്ടു പേരും ആത്മാർത്ഥ സുഹൃത്തുക്കൾ.രണ്ടു പേരും ചേർന്ന് “കുട്ടൻസ് ചിട്ടി ഫണ്ട്‌ “, ” കുട്ടൻസ് ലോട്ടറി സെന്റർ ” എന്നിവ നടത്തുന്നു. നാട്ടുകാർ നോക്കി നിൽക്കെ രണ്ടു പേരും വാക്പോര് തുടർന്നു….. “നിന്റെ ചെപ്പടി വിദ്യ ഒന്നും എന്നോട് വേണ്ട….” എന്നു ഓമനക്കുട്ടൻ. ” നീ എന്നെ പിപ്പടി കാട്ടി പേടിപ്പിക്കല്ലേ…..എന്നോട് വേണ്ട നിന്റെ കളി.. ” എന്ന് മണിക്കുട്ടൻ. വഴക്ക് […]

-:മാറ്റം:- -ശ്രീനിവാസ് ആർ ചിറയത്ത്മഠം

കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ! വറ്റീവരളുമൊരറ്റുവേനൽക്കാല- മുറ്റൂപുലീപോലെ നോക്കിനിൽക്കെ, തെക്കീയൊഴിച്ചെൻ കുടീനീരുനിന്നുടെ കൊച്ചാലവാലം തണുത്തിരിപ്പാൻ! കൊച്ചൂതുളസിച്ചെടീനിന്നെ ഞാനന്നു വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ! ഉറ്റവനെൻകൺ തണുത്തീലയക്കാല- മൊറ്റനാളേലൂമിലയുണർന്നോ! പെട്ടെന്നുമാനമഴത്തുള്ളിയഞ്ചാറു പെട്ടുനിൻകൂന്തലിലെന്നുശങ്ക- വെക്കേണ്ടതാമസമെന്നുചൊല്ലീടട്ടെ, തൃത്താവുനീയുംകിളിർത്തു പൊന്തീ! കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ! വറ്റീവരളുമൊരറ്റുവേനൽക്കാല- മുറ്റൂപുലിപോലെ നോക്കി നിൽക്കേ തെക്കീയൊഴിച്ചെൻ കുടീനീരുനിന്നുടെ കൊച്ചാലവാലം തണുത്തിരിപ്പാൻ! കൊച്ചൂതുളസിച്ചെടീനിന്നേ ഞാനന്നു വച്ചൂപിടിപ്പിച്ചകാര്യമോർക്കൂ! ഉറ്റവനെൻകൺതണുത്തീലയക്കാല- മൊറ്റനാളേലൂമിലയുണർന്നോ! പെട്ടെന്നുമാനമഴത്തുള്ളിയഞ്ചാറു പെട്ടുനിൻകൂന്തലിലെന്നുശങ്ക- വെക്കേണ്ടതാമസമെന്നുചൊല്ലീടട്ടെ, തൃത്താവുനീയും കിളിർത്തു പൊന്തി! കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ! ഒക്കെയുമിങ്ങിദ്ദുനീയാവിലെങ്ങുമെ, ഇക്കഥതന്നെയാമേതിനൂമേ; പത്തുമാസംചോന്നൊരമ്മയേവേറിടാൻ പക്വമാംപെൺമനം നീറീടുമോ? കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ! […]

കിനാവ് – രാജു കാഞ്ഞിരങ്ങാട്

വെളുപ്പാൻ കാലത്തായിരിക്കണം എന്നെ വിളിച്ചുണർത്താതെ എന്നിൽ നിന്ന് ഓർമകൾ ഇറങ്ങിപ്പോയത് കട്ടിലിൽ കിടന്നുറങ്ങിയ ഞാൻ കടത്തിണ്ണയിൽ നിന്നാണു പോലും ഉണർന്നത് രാവിലെ കട്ടൻ കുടിക്കുന്ന ഞാൻ പട്ടയാണു പോലും കുടിച്ചത് കാറ്റിനെ കൂടെക്കൂട്ടി വെയിലിൻ്റെ തോളിൽ കൈയിട്ട് ആടിയാടി നടന്നെന്ന് ചുരത്തിൻ്റെ ചരിവിലെ ചൂരൽക്കാടിൻ നിഴൽപറ്റി അവളുടെ മനസ്സിലേക്ക് നുഴഞ്ഞു കയറിയെന്ന് പിന്നെ ഏതു പുലർകാലത്തായിരിക്കും ഓർമകൾ തിരിച്ചു വന്നു കട്ടിലിൽ മൂടിപ്പുതച്ച് കിടന്നിട്ടുണ്ടാകുക അവളുടെ കട്ടൻ ചായയെ പട്ടപോലെ കുടിച്ചിറക്കിയിട്ടുണ്ടാവുക

റഷ്യാ – യുക്രെയിൻ യുദ്ധം ; പുത്തിക്കാരൻ മത്തായിച്ചന്റെ റോളിലോ ഇന്ത്യ ? – പ്രതികരണം. – ജയൻ വർഗീസ്.

മത്തായിച്ചന്റെ  പുത്തി പണ്ടേ പ്രസിദ്ധമാണ്. മത്തായിച്ചൻ വള്ളിനിക്കറുമിട്ട് നടന്ന കാലത്തേ തുടങ്ങിയതാണ്ഈ മുടിഞ്ഞ പുത്തി. മകന്റെ പുത്തിയെപ്പറ്റി മത്തായിച്ചന്റെ ‘അമ്മ നാട്ടുകാരോട് പറഞ്ഞിരുന്ന ഒരു വാചകമുണ്ട് : “ വയസ്സ് പതിനൊന്നേ ആയുള്ളെങ്കിലെന്താ ഫയങ്കര പുത്തിയാണെന്നേ. ഉച്ചയാവുമ്പും ഉറിയേലൊട്ടു ചൂണ്ടി ‘ ഉം, ഉം ‘ എന്ന് കാട്ടും !” മത്തായിച്ചൻ  വളർന്നതോടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മത്തായിച്ചൻ മാറി. ഏതൊരു കുഴഞ്ഞ പ്രശ്നവുംമത്തായിച്ചന്റെ മുമ്പിൽ കിട്ടുകയേ വേണ്ടൂ, തന്റെ കഷണ്ടിത്തലയിൽ വിരലോടിക്കുന്നതിനിടയിൽ പിറകിൽ നിന്ന്നാലഞ്ച് നരച്ച മുടികൾ പറിച്ചെടുത്തു കൊണ്ട് മത്തായിച്ചൻ പരിഹാരം നിർദ്ദേശിച്ചിരിക്കും. “ കഞ്ഞി കുടിക്കാൻമാർഗ്ഗമില്ലെന്നോ ? ഒരുപ്പുമാങ്ങാ അങ്ങട് തൊട്ടു കൂട്ട്. “ “ തൊട്ടി കിണറ്റിൽ പോയെന്നോ ? വെള്ളം വറ്റിച്ചിട്ട് തൊട്ടിയെടുക്ക്.. ‌” എന്നിങ്ങനെ പോയി മത്തായിച്ചന്റെനിർദ്ദേശങ്ങൾ . അങ്ങിനെയിരിക്കെയാണ് മത്തായിച്ചന്റെ ഒരയൽക്കാരൻ ഒരുപ്പുമാങ്ങാ ഭരണി കഴുകി വെള്ളം തോരാനായിവെയിലത്ത്  വച്ചതും, മറ്റൊരയൽക്കാരന്റെ കാള മേയുന്നതിനിടയിൽ ഉപ്പുമാങ്ങാ ഭരണിയിലെ ഉപ്പു രസത്തിൽആകൃഷ്ടനായി നക്കി നക്കി തല ഭരണിക്കകത്ത് കടത്തിയതും,. തിരിച്ചെടുക്കാനാവാതെ വെപ്രാളപ്പെട്ട് തലകുടഞ്ഞ് കരച്ചിൽ ആരംഭിച്ചതും.. രണ്ടയൽക്കാരും കൂടി ഓടിപ്പിടിച്ച് മത്തായിച്ചന്റെ അരികിലെത്തി അപേക്ഷിച്ചു : “ മത്തായിച്ചാ സഹായിക്കണം, പ്രശ്നത്തിന് ഒരു പരിഹാരം പറഞ്ഞു തരണം. “ മത്തായിച്ചൻ തന്റെ കഷണ്ടിത്തലയിൽ വിരലോടിച്ചു ചിന്താധീനനായി.  നാലഞ്ച് കുറ്റിത്തലമുടികൾ പറിഞ്ഞ്താഴെ വീണു. അർദ്ധ ധ്യാനത്തിൽ നിമീലിത നേത്രങ്ങളോടെ മത്തായിച്ചൻ മൊഴിഞ്ഞു : “ ആ കാളയുടെ കഴുത്ത് അറുത്തു വേർപെടുത്തുക. “ കേട്ട പാതി, കേൾക്കാത്ത പാതി അയൽക്കാർ രണ്ടു പേരും കൂടി ഓടിച്ചെന്ന് കാളയുടെ കഴുത്തറുത്തു. അതോടെകാളത്തല പൂർണ്ണമായും ഭരണിയുടെ ഉള്ളിലേക്ക് വീണു പോയി. അയൽക്കാർ രണ്ടു പേരും കൂടി വീണ്ടുംപുത്തിക്കാരന്റെ സവിധത്തിൽ ഓടിയെത്തി. “ മത്തായിച്ചാ പ്രശ്നമായി. തലയെടുക്കാമ്മേല ” “ ഓ! അത്രേയുള്ളു ? ആ ഭരണിയുടയ്ക്ക്. അപ്പോൾ തലയെടുക്കാം “ ഇത് ആദ്യം പറഞ്ഞിരുന്നെങ്കിൽ കാളയെ രക്ഷിക്കാമായിരുന്നല്ലോ എന്ന് ആരും പറഞ്ഞില്ല. എങ്ങിനെ പറയും ? നാട്ടിലെ പുത്തിക്കാരനല്ലേ മത്തായിച്ചൻ ? യുക്രെയിൻ യുദ്ധം തുടങ്ങിയ കാലത്തു തന്നെ  “ സ്റ്റോപ്പ് ദി വാർ “ എന്ന് ഇന്ത്യക്കു പറയാമായിരുന്നു. അതിനുള്ളഅന്താരാഷ്‌ട്ര കെട്ടുപാടുകൾ അന്ന് ഇന്നത്തേക്കാൾ കൂടുതൽ ഇന്ത്യക്കുണ്ടായിരുന്നു. മിണ്ടിയില്ല. പകരംവിമാനങ്ങൾ അയച്ച് സ്വന്തം ആളുകളെ രക്ഷിച്ചു കൊണ്ട് പോന്നു. പുര കത്തുമ്പോൾ വാഴ വെട്ടുന്നപരിപാടിയുമായി ചുളു വിലയ്ക്ക് കുറെ എണ്ണ വാങ്ങിക്കൂട്ടി. ജീവിച്ചിരുന്നിട്ട് വേണ്ടേ എണ്ണ ഉപയോഗിക്കാൻ എന്ന്ചിന്തിച്ചില്ല. ഒരാൾക്ക് വട്ട് പിടിച്ചാൽ ഏതു നിമിഷവും സ്വന്തം എല്ലിൽ നിന്ന് മാംസം അഴുകി തറയിൽ വീണ്മനുഷ്യ ലോകം തന്നെയും അവസാനിക്കാവുന്ന ഭൗതിക  സാഹചര്യങ്ങളിലാണ് ശാസ്ത്ര – സാങ്കേതികയാഗാശ്വങ്ങളുടെ കുളമ്പടികളിൽ മനുഷ്യന്റെ ശാസ്ത്രം പണിഞ്ഞു വച്ച  ഈ ലോകത്ത് മനുഷ്യരാശി ചലിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഏതെങ്കിലും രണ്ടു കാലൻ ജീനിയസ് മനസ്സിലാക്കുന്നുണ്ടോ ? ഇല്ലെങ്കിൽ മനസ്സിലാക്കുക. നിങ്ങളുടെ ജീവനും, സ്വത്തും, കുടുംബവും, കുട്ടികളും ഏതോ അജ്ഞാത രഹസ്യതാവളത്തിൽ ഏതോ ഒരുവന്റെ മുന്നിലെ സ്വിച്ച് ലിവറിൽ കണക്ട് ചെയ്തു കൊണ്ടാണ് ആധുനിക ശാസ്ത്രംനിങ്ങളെ സംരക്ഷിക്കുന്നത് എന്ന് അറിഞ്ഞിരിക്കുക. അവന്റെ ബോസ് ഒരു ഓർഡർ ഇട്ടാൽ മതി, അവൻ ആലിവർ ഒന്ന് വലിച്ചാൽ മതി പിന്നെ നമ്മളില്ല നമ്മുടെ സ്വപ്നങ്ങളില്ല. ഇന്ന് നിലവിൽ ഉള്ളതിനേക്കാൾ എത്രക്കെത്ര ചെറിയവയായിരുന്നു ജപ്പാൻ നഗരങ്ങളിൽ അമേരിക്കവലിച്ചെറിഞ്ഞ കുഞ്ഞൻ ബോംബുകൾ. 1945 ആഗസ്റ് 6 , 9 തീയതികളിൽ മനുഷ്യ വർഗ്ഗ ചരിത്രത്തിലെ ആമഹാ വേദനയുടെ ദുരനുഭവങ്ങൾ  നാഗസാക്കി ബോംബ് സ്ഫോടനത്തിന്റെ ദൃക്‌സാക്ഷിയും, പിൽക്കാലത്ത്അണു രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങിയയാളുമായ ഡോക്ടർ ‘ തകാഷി നാഗായി ‘എഴുതിയ “ അണുബോംബ് വീണപ്പോൾ ” എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്. “  സമയം ഉച്ച കഴിഞ്ഞ നേരം. പതിവില്ലാതെ തെളിഞ്ഞ് നിന്ന ആകാശം. അമേരിക്കൻ വ്യോമ സേനയുടെ മൂന്ന്പടുകൂറ്റൻ വിമാനങ്ങൾ ആകാശത്ത് ഇരമ്പി പറന്നെത്തി. . അതിലൊന്ന് ഗ്രേറ്റ് ആർട്ടിസ്റ്റ് എന്ന ഭീമാകാരനായ ബോംബർ വിമാനമായിരുന്നു. അപകട സൈറണുകൾമുഴങ്ങിയെങ്കിലും അത് സാധാരണമായിരുന്നതിനാൽ ആളുകൾ അത്രയ്ക്ക് ഭയപ്പെട്ടില്ല. സമയം കൃത്യം 12 : 45. വലിയ കലാകാരന്റെ ഉദരത്തിൽ നിന്ന് ഒരു കറുകറുത്ത വസ്തു താഴേക്ക് വീണു. കണ്ണഞ്ചിപ്പിക്കുന്ന ഒരു പൊട്ടൽ. നീലയും ചുവന്നതുമായ തീ നാളങ്ങൾ നാലുപാടും ചീറിപ്പാഞ്ഞു. അസാമാന്യവേഗതയുള്ള ഒരുഗ്രൻ കൊടുങ്കാറ്റ്‌. * കടൽത്തിരമാലകൾ മാനത്തോളമുയർന്നു. നദികളിലെ ജലം ചൂട് പിടിച്ചുതിളച്ച് വറ്റി. പലേടത്തും പാറകൾ ഉരുകിത്തിളച്ചു. ഫണം വിരിച്ചാടിയ തീനാളങ്ങൾ മനുഷ്യനെയും അവന്റെനേട്ടങ്ങളെയും നക്കി തുടച്ചു. “ ഇരുപത്തി അയ്യായിരം പേർ  അപ്പോൾത്തന്നെ മരിച്ചു. ഒരു ലക്ഷത്തോളം പേർ.  ആശുപത്രികളിൽ വച്ച് മരിച്ചു. ലക്ഷക്കണക്കിന് ആളുകൾ പിന്നീട് അണുരോഗം പിടിപെട്ടു മരിച്ചു. ഇപ്പോളും നില നിൽക്കുന്ന റേഡിയേഷൻആഘാതത്തിന്റെ ബലിയാടുകളായി . 77 വർഷങ്ങൾക്ക് ശേഷം ഇന്നും അംഗ വൈകല്യങ്ങളുള്ള കുട്ടികൾ പിറന്നുകൊണ്ടേയിരിക്കുന്നു. ( ഇത് നാഗസാക്കിയുടെ മാത്രം അനുഭവം ) ഭസ്മാസുരന് വരം കിട്ടിയ പോലെ ഇപ്പഴേ ആണവ മിസൈൽ പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്ന ലോകസാഹചര്യങ്ങളിൽ ഇന്നും ഇടപെടാനുള്ള രാഷ്ട്രീയ കെട്ടുപാടുകളുടെ കരുത്ത് കൈവശമുള്ള ഇന്ത്യ എവിടെ ?  ആദ്യത്തെ അറ്റംപ്റ്റിൽ കഴുത്തു മുറിക്കാൻ പറഞ്ഞ് രക്ഷപ്പെട്ടു. ഇനി ഭരണി കൂടി ഉടച്ചിട്ടേ ഇടപെടൂ എന്നാണോമനസ്സിലിരിപ്പ് ? അത് ശരിയാവില്ല. അത്രയും താമസിച്ചാൽ ആരുടേയും ഇടപെടൽ കൂടാതെ തന്നെ തീർന്നുകൊള്ളും. ആരും ജയിക്കാത്ത പന്തയക്കളിയുടെ പേരാണ് യുദ്ധം എന്നറിയുക. യുദ്ധം ചെയ്യുന്ന രാജ്യങ്ങൾപോലും നേരിട്ട് ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ കാലം കയ്യിൽ ഏൽപ്പിച്ച നിയോഗം ഏറ്റെടുത്ത് ഇന്ത്യഇടപെടുക. “ സ്റ്റോപ്പ് ദി വാർ “ എന്ന് അധികാരത്തോടെ അലറുക! ബാക്കി കാര്യങ്ങൾ – അത് പിന്നീട്ആലോചിക്കാം.. ഇപ്പോൾ യുദ്ധം നടക്കുന്ന സ്ഥലത്തു നിന്ന് രണ്ട് രാജ്യങ്ങളും ചുരുങ്ങിയത് പത്ത് മൈൽ വീതം പിന്നോട്ട് മാറുക. അങ്ങിനെ സ്വതന്ത്രമാവുന്ന ഇരുപത് മൈൽ ( അതിലധികമോ ) വീതിയിലുള്ള മേഖലയിൽ UN പീസ് ആർമിയെ ( സമാധാന സേന ) വിന്യസിച്ചു കൊണ്ട് വെടി നിർത്തലിലൂടെ സമാധാനം ഉറപ്പാക്കുക. ചർച്ചകളിലൂടെപ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞ ശേഷം മാത്രമേ പീസ് ആർമിയെ പിൻവലിക്കാവൂ. UN ന്റെ നേതൃത്വത്തിൽഇന്ത്യ മുന്നിൽ നിന്നുള്ള ഇത്തരം ഒരു പദ്ധതിയിലൂടെ ലോകത്ത് ആണവായുധങ്ങളുടെ പ്രയോഗവും, അതിലൂടെസംഭവിക്കാവുന്ന സർവ്വനാശവും ഒഴിവാക്കാവുന്നതാണ്. ജാഗ്രതൈ ! ഭാവുകങ്ങൾ.

ലൈബ്രറിയിലെപെണ്ണ് – വിഷ്ണു പകൽക്കുറി

നാലുകെട്ടിന്റെ കഥപറഞ്ഞ് ചുവരളക്കുമ്പോൾ യക്ഷി ചിരിക്കുന്നു ശ്മശാന മൂകതയിലും അവളുടെ കാലൊച്ചകൾ ചിതലുതേടുന്നു. അവൾ ഒറ്റയാൻ്റെ കുപ്പായമണിഞ്ഞ് തത്വശാസ്ത്രം വിളമ്പുമ്പോൾ ചിരിക്കുന്ന കൗമാരം മഞ്ഞ് തുരന്ന് പ്രണയം തേടുമ്പോൾ ചുവക്കുന്നധരങ്ങൾ ചലിക്കുന്നവിരലുകൾ ആർത്തിയോടെ പേജുകൾ മറിച്ച് പമ്മനെതേടുന്നു. ഒടുവിൽ നേരമ്പോക്കിൻ്റെ വാതിൽ തുറന്നിട്ട് കാതുകൾ കൂർപ്പിച്ച് ഇര തേടവേ പുസ്തകപ്പുഴുക്കൾ മുത്തുച്ചിപ്പി പോലൊരു പെണ്ണിന്റെ കഥ വായിച്ചു സീൽക്കരിക്കുമ്പോൾ ലൈബ്രറിയിലെ പെണ്ണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുറന്ന് കണ്ണുരുട്ടുന്നു. പുസ്തകം ആയുധമാക്കി എറിയുമ്പോൾ അവളൊരു താന്തോന്നിയാകുന്നു.

Color – Karoor Soman

Let me know the odour of dreams fulfills the scarcity of vain fancy Like a drizzle drone of daring dray hortatory the pleasure drill cord   What a creation, the crow cries on boarding the luggage of cordage reissue the capital of a blind life regard rankle torpedo believes   Colourful means- a devil’s tattoo […]

വാട്സാപ് ചട്ടം: കേന്ദ്രം വ്യക്തത വരുത്തും

ന്യൂഡൽഹി∙ ടെലികോം കമ്പനികൾക്കുള്ള അതേ ചട്ടങ്ങൾ വാട്സാപ്, സൂം, ഗൂഗിൾ മീറ്റ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾക്കു ബാധകമാക്കുന്ന കാര്യത്തിൽ കേന്ദ്രം കൂടുതൽ വ്യക്തത വരുത്തിയേക്കും. കഴിഞ്ഞ മാസം പുറത്തിറക്കിയ കരട് ടെലികോം ബിൽ പുതുക്കി വീണ്ടും പ്രസിദ്ധീകരിച്ചേക്കുമെന്നും സൂചനയുണ്ട്. ഓവർ ദി ടോപ് (ഒടിടി) സേവനങ്ങൾക്ക് ടെലികോം കമ്പനികളുടെ അതേ വ്യവസ്ഥകൾ ബാധകമാക്കുമെന്നാണ് കരട് ബിൽ സൂചിപ്പിച്ചത്. എന്നാൽ ഒടിടിയുടെ നിർവചനം വ്യക്തമാക്കണമെന്ന് ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) […]

കേരളത്തിൽ 3 സ്ഥാപനങ്ങൾ കൂടി തുടങ്ങും: ബൈജൂസ്

കൊച്ചി ∙ വരുന്ന സാമ്പത്തിക വർഷം കേരളത്തിൽ 3 സ്ഥാപനങ്ങൾ കൂടി തുടങ്ങുമെന്നു ലേണിങ് ആപ്പ് കമ്പനിയായ ബൈജൂസ്‌. ഇതോടെ കേരളത്തിൽ ബൈജൂസ് സ്ഥാപനങ്ങളുടെ എണ്ണം 14 ആകും. ഉദ്യോഗസ്ഥരുടെ എണ്ണം 3000 ൽ നിന്നു 3600 ആയി ഉയരും. ബൈജൂസ്‌ കേരളം വിടുകയില്ല. കേരളത്തിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 3000 ഉദ്യോഗസ്ഥരിൽ 140 പേരെ ബെംഗളൂരുവിലെ സ്ഥാപനത്തിലേക്കു സ്ഥലം മാറ്റുക മാത്രമാണു ചെയ്തത്. പിരിച്ചു വിടുന്നതായുള്ള വാർത്തകൾ തെറ്റിദ്ധാരണാജനകമാണ്. സ്ഥലം മാറ്റുന്ന ജീവനക്കാരിൽ കേരളം വിട്ടു […]

ഫെഡിന്റെയും ആർബിഐയുടെ തീരുമാനം കാത്ത് വിപണി; ആകാംക്ഷയിൽ നിക്ഷേപകർ

കൊച്ചി∙ കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും പോസിറ്റീവ് തുടക്കം സ്വന്തമാക്കിയ ഇന്ത്യൻ വിപണി മികച്ച റിസൾട്ടുകളുടെ കൂടി പിൻബലത്തിൽ കഴിഞ്ഞ മാസം 4 ശതമാനത്തിലധികം മുന്നേറ്റം സ്വന്തമാക്കി. വെള്ളിയാഴ്‌ച നിഫ്റ്റി 17,786 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചെങ്കിലും അമേരിക്കൻ വിപണിയുടെ മുന്നേറ്റം എസ്ജിഎക്സ് നിഫ്റ്റിയെ 18,000 പോയിന്റ് കടത്തി. പൊതുമേഖല ബാങ്കുകളും, ഓട്ടോ, റിയൽറ്റി, ഇൻഫ്രാ, മെറ്റൽ സെക്ടറുകളും ഇന്ത്യൻ വിപണിയെ കഴിഞ്ഞ ആഴ്ച പിന്തുണച്ചു. ഇന്ത്യ വിക്സ് സൂചിക 16 പോയിന്റിൽ താഴെ വന്നതും വിപണിക്ക് അനുകൂലമാണ്. നേട്ടത്തോടെ […]

ട്വിറ്ററിന് ബദലോ ബ്ലൂസ്‌കൈ?; പുതിയ പ്ലാറ്റ്ഫോമുമായി ജാക്ക് ഡോർസി മുന്നോട്ട്

കലിഫോർണിയ ∙ ട്വിറ്ററിനെ ഇലോൺ മസ്ക് സ്വന്തമാക്കിയതിനു പിന്നാലെ, ട്വിറ്റർ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ (സിഇഒ) ജാക്ക് ഡോർസി പുതിയ സമൂഹമാധ്യമ ആപ്ലിക്കേഷനുമായി മുന്നോട്ടെന്ന് റിപ്പോർട്ട്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുന്നതിനു മുൻപുതന്നെ ഡോർസി ബ്ലൂസ്‌കൈ (Bluesky) എന്ന സമൂഹമാധ്യമ ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിരുന്നു. ബ്ലൂസ്‌കൈ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. ഒരു സൈറ്റിനുപകരം ഒന്നിലധികം സൈറ്റുകള്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന വികേന്ദ്രീകൃത മാതൃകയിലായിരിക്കും ബ്ലൂസ്‌കൈയുടെ പ്രവർത്തനം. സാധ്യതകൾക്കുള്ള തുറന്ന ഇടം […]

ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

റിയോ ഡി ജനീറോ ∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. മുൻ പ്രസിഡന്റും ഇടതുപക്ഷവുമായ ലുല ഡസിൽവയും (76) നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷവുമായ ജൈർ ബൊൽസൊനാരോയും (67) തമ്മിലാണു മത്സരം. ആദ്യഘട്ടത്തിൽ ലുലയ്ക്ക് 5 % കൂടുതൽ വോട്ടുകളാണു ലഭിച്ചത്. Content Highlight: Brazil president election

‘ഇതാണ് ഹിറ്റ്‌ലർക്കുള്ള എന്റെ മറുപടി’: ആൻ ഫ്രാങ്കിന്റെ കൂട്ടുകാരി ഹന്ന ഓർമയായി

ഹേഗ് ∙ ആൻ ഫ്രാങ്കിന്റെ അടുത്ത കൂട്ടുകാരിലൊരാളായ ഹന്ന ഗോസ്‌ലർ (93) അന്തരിച്ചു. രണ്ടാം ലോകയുദ്ധകാലത്തു നാത്‌സി ജർമനിയിലെ ബെർഗൻ ബെൽസൻ തടങ്കൽപാളയത്തിൽ ആൻ ഫ്രാങ്കിനൊപ്പമുണ്ടായിരുന്നു. നാത്‌സി തടവറയിൽ 15–ാം വയസ്സിൽ മരിച്ച ആൻ ഫ്രാങ്ക് 1942 നും 1944 നും ഇടയിൽ എഴുതിയ ഡയറി ലോകപ്രശസ്തമാണ്. ഹന്ന ഗോസ്‌ലർ 1924 ലാണു ജനിച്ചത്. 1933 ൽ ജർമനി വിട്ട് അവളുടെ കുടുംബം ആംസ്റ്റർഡാമിൽ താമസമാക്കി. അക്കാലത്തു സ്കൂളിലാണു ഹന്ന ആൻ ഫ്രാങ്കുമായി സൗഹൃദത്തിലായത്. 1942 ൽ […]

ദക്ഷിണ കൊറിയയിലെ ഹാലോവിൻ ആഘോഷം: മരണം 151 ആയി, മരിച്ചവരിൽ രണ്ട് വിദേശികൾ

സോൾ ∙ ദക്ഷിണകൊറിയയുടെ തലസ്ഥാന നഗരമായ സോളിൽ ഹാലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ വിദേശികളാണ്. 150ലധികം പേർക്കു പരുക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കാമെന്ന് അഗ്നിശമനസേനാ വക്താവ് പറഞ്ഞു. ഇറ്റാവോൺ നഗരത്തിലെ ഇടുങ്ങിയ തെരുവിൽ പ്രാദേശിക സമയം രാത്രി പത്തരയോടെയാണു ദുരന്തം. ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. ഹോട്ടലിൽ പ്രമുഖ വ്യക്തി വന്നതറിഞ്ഞ്, ജനം തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടകാരണമെന്നു സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് […]