-:മാറ്റം:- -ശ്രീനിവാസ് ആർ ചിറയത്ത്മഠം

Facebook
Twitter
WhatsApp
Email

കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു
വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ!

വറ്റീവരളുമൊരറ്റുവേനൽക്കാല-
മുറ്റൂപുലീപോലെ നോക്കിനിൽക്കെ,

തെക്കീയൊഴിച്ചെൻ കുടീനീരുനിന്നുടെ
കൊച്ചാലവാലം തണുത്തിരിപ്പാൻ!

കൊച്ചൂതുളസിച്ചെടീനിന്നെ ഞാനന്നു
വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ!

ഉറ്റവനെൻകൺ തണുത്തീലയക്കാല-
മൊറ്റനാളേലൂമിലയുണർന്നോ!

പെട്ടെന്നുമാനമഴത്തുള്ളിയഞ്ചാറു
പെട്ടുനിൻകൂന്തലിലെന്നുശങ്ക-

വെക്കേണ്ടതാമസമെന്നുചൊല്ലീടട്ടെ,
തൃത്താവുനീയുംകിളിർത്തു പൊന്തീ!

കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു
വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ!

വറ്റീവരളുമൊരറ്റുവേനൽക്കാല-
മുറ്റൂപുലിപോലെ നോക്കി നിൽക്കേ

തെക്കീയൊഴിച്ചെൻ കുടീനീരുനിന്നുടെ
കൊച്ചാലവാലം തണുത്തിരിപ്പാൻ!

കൊച്ചൂതുളസിച്ചെടീനിന്നേ ഞാനന്നു
വച്ചൂപിടിപ്പിച്ചകാര്യമോർക്കൂ!

ഉറ്റവനെൻകൺതണുത്തീലയക്കാല-
മൊറ്റനാളേലൂമിലയുണർന്നോ!

പെട്ടെന്നുമാനമഴത്തുള്ളിയഞ്ചാറു
പെട്ടുനിൻകൂന്തലിലെന്നുശങ്ക-

വെക്കേണ്ടതാമസമെന്നുചൊല്ലീടട്ടെ,
തൃത്താവുനീയും കിളിർത്തു പൊന്തി!

കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു
വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ!

ഒക്കെയുമിങ്ങിദ്ദുനീയാവിലെങ്ങുമെ,
ഇക്കഥതന്നെയാമേതിനൂമേ;

പത്തുമാസംചോന്നൊരമ്മയേവേറിടാൻ
പക്വമാംപെൺമനം നീറീടുമോ?

കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു
വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ!

ഉച്ചപ്രഭാകരൻ പോലും മറഞ്ഞിടു-
ന്നൊറ്റപ്രമാദമഴക്കാറിനാൽ!

ഒക്കൊരുമായയെന്നുച്ചപോൽ സ്പഷ്ടമാം;

കൊച്ചൂതുളസിക്കുകുറ്റമില്ലാ,
എന്റെ കൊച്ചൂതുളസിക്കുകുറ്റമില്ലാ!

*Rights reserved
*Fast Track Infringement law is enforceable against any sort of Rights’Violation*src®

About The Author

Leave a Reply

Your email address will not be published. Required fields are marked *