രാവിലെ ഉച്ചത്തിലുള്ള വഴക്ക് കേട്ടാണ് നാടുണർന്നത്.
ഓമനക്കുട്ടനും മണിക്കുട്ടനും തമ്മിൽ ആണ് വാക്പോര്.
രണ്ടു പേരും ആത്മാർത്ഥ സുഹൃത്തുക്കൾ.രണ്ടു പേരും ചേർന്ന് “കുട്ടൻസ് ചിട്ടി ഫണ്ട് “, ” കുട്ടൻസ് ലോട്ടറി സെന്റർ ” എന്നിവ നടത്തുന്നു.
നാട്ടുകാർ നോക്കി നിൽക്കെ രണ്ടു പേരും വാക്പോര് തുടർന്നു…..
“നിന്റെ ചെപ്പടി വിദ്യ ഒന്നും എന്നോട് വേണ്ട….”
എന്നു ഓമനക്കുട്ടൻ.
” നീ എന്നെ പിപ്പടി കാട്ടി പേടിപ്പിക്കല്ലേ…..എന്നോട് വേണ്ട നിന്റെ കളി.. ”
എന്ന് മണിക്കുട്ടൻ.
വഴക്ക് കണ്ടു രസം പിടിച്ചു നിന്ന നാട്ടുകാരോട് കവി ഗോപൻ പറഞ്ഞു….
” ഇവരുടെ പോര് നമ്മുടെ നാടിന്റെ സാമൂഹിക – സാമ്പത്തിക –
സാംസ്‌കാരിക സ്ഥിതിയേ അട്ടിമറിക്കും…. “.
ഗോപന്റെ വാക്കുകളിൽ എന്തോ ഉണ്ടെന്ന് നാട്ടുകാർക്ക് ബോധ്യപ്പെട്ടു.
അവർ കോയിക്കൽ കുഞ്ഞുമോൻ ചേട്ടന്റെ വീട്ടിൽ സഭ ചേർന്നു.
” ഈ വഴക്കൊന്ന് അവസാനിപ്പിക്കണം….. ”
ചുണ്ടൻ വാസുവിന്റെ അഭിപ്രായം എല്ലാവരും ഏറ്റുപിടിച്ചു.
ചർച്ചകൾ പല വഴിക്ക് നടന്നു.
വെള്ളത്തി ഭാസ്കരന്റ വാക്കുകൾ ചർച്ചകൾക്ക് വിരാമമിട്ടു…
“ഇതെല്ലാം ഉടായിപ്പാണ്.
ഇന്നലെ രാത്രിയിലും ഓമനക്കുട്ടന്റെ വീട്ടിൽ മണിക്കുട്ടൻ കളി തമാശ പറഞ്ഞിരിക്കുന്നത് ഞാൻ കണ്ടതാ…
ഇത് ചിട്ടിപ്പണം തരാതിരിക്കാനുള്ള അടവാണ്….”
വെള്ളത്തിയുടെ അഭിപ്രായം എല്ലാവരും ശരി വെച്ചു.
എല്ലാവരും കൂടി വാക്പോരു നടക്കുന്ന സ്ഥലത്തേക്ക് പോയി.
വെള്ളത്തി തന്നെ ആദ്യഅടി പൊട്ടിച്ചു.
പിന്നെ നാട്ടുകാർ.
പൊതിരെ തല്ലുകൊണ്ട കുട്ടന്മാർ സമ്മതിച്ചു…
” തെറ്റ് പറ്റി…
നിങ്ങളെ പറ്റിക്കാൻ നോക്കി.
പറ്റിയില്ല…
ക്ഷമിക്കണം 🙏🙏.”
നാട്ടുകാർ ഉച്ചത്തിൽ കൂവി വിളിച്ചു പറഞ്ഞു….
” നിന്റെ ഒക്കെ ചെപ്പടി… പിപ്പടി ഞങ്ങളോട് വേണ്ട…
ഞങ്ങളെ എന്നും വിഡ്ഢി ആക്കല്ലേ…. ”
🌴🌴🌴🌴🌴🌴🌴🌴🌴













