LIMA WORLD LIBRARY

My Free Heart – GEETHA RAVINDRAN

Someone Seems unseen From an unheard cosmos Beckons me… Come, join me – Put you into me – I pledge In turn Thousands of years To you – – Oh! Sure, take away All that of me; My hands…my legs… My head and soul… And whatever Ear-marked And adorned with my label – But, no! […]

ഇറ്റലിക്കാരന്റെ റെക്കോര്‍ഡ് തകര്‍ത്ത് മജീഷ്യന്‍ ആല്‍വിന്‍ റോഷന് ഗിന്നസ് പുരസ്‌കാരം

കണ്ണൂര്‍: ഒരു മിനിറ്റിനുള്ളില്‍ തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ട് ടവര്‍ ഉണ്ടാക്കി ‘മോസ്റ്റ് മാച്സ്റ്റിക്‌സ് ഇന്‍ ടു എ ടവര്‍ ഇന്‍ വണ്‍ മിനിറ്റ് ‘ (Most matchsticks stacked into a tower in one minute) ‘ എന്ന കാറ്റഗറിയില്‍ ഇറ്റലിക്കാരനായ സാല്‍വിയോ സബ്ബ 2012 ല്‍ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെക്കോര്‍ഡ് മറികടന്ന് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ആല്‍വിന്‍ റോഷന്‍ 76 എണ്ണത്തിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കി . 2022 ജൂലൈ 16 […]

വിവർത്തകർ രണ്ടാംകെട്ടിലെ സന്തതികളോ ? – എം രാജീവ് കുമാർ

ഒരു കാലത്ത് മലയാളത്തിലെ വിവർത്തകരാണ് ബംഗാളി സാഹിത്യത്തെയും ഹിന്ദിസാഹിത്യത്തെയും മലയാളത്തിന് പ്രിയതരമാക്കിയത്. ഇന്നു വിവർത്തനമേഖല സജീവമാണെങ്കിലും പുതിയ ഏതു ബംഗാളിനോവലും ഹിന്ദി നോവലും മലയാളത്തിലേക്കു വരുന്നു? ഇന്ത്യൻ സാഹിത്യത്തിലെ നാഴികക്കല്ലുകളാകുന്ന കൃതികൾ കേന്ദ്ര സാഹിത്യ അക്കാഡമിയിൽ നിന്നുപോലും ഇപ്പോൾ പുറത്തു വരുന്നുണ്ടോ? ഒന്നും വേണ്ട, ഓരോ വർഷവും യുവസാഹിത്യ പുരസ്കാരം കിട്ടുന്നവരുടെ കൃതികൾ ചേർത്ത് ഒരു പുസ്തക മെങ്കിലും ഓരോ വർഷവും 15 ഭാഷകളിലും പ്രസിദ്ധപ്പെടുത്തിക്കൂടെ? അത് ഇന്ത്യൻ സാഹിത്യത്തിന്റെ പുതിയ മുഖം അറിയാൻ ഉപകരിക്കില്ലേ? ഇന്ന് […]

അന്യംനിന്നുപോകുന്ന നത്തക്ക. – ലീലമ്മതോമസ്, ബോട്സ്വാന

എന്റെ വീട്ടിൽ നിന്നും പൂവത്തൂർച്ചിറയെന്നവയലിലേക്കുനടന്നു പോകുമ്പോൾ ഒരുപാടു ജീവികളെകാണാം, അതു കാണാൻ വേണ്ടി ഞാൻവയലിന്റദുർഘടംപിടിച്ചവരമ്പിൽകൂടി പോകും, അന്നുകാലത്തു പാവങ്ങൾക്കു ഒരത്താഴത്തിനുള്ളവകഎവിടെതിരിഞ്ഞാലും കിട്ടും.മാക്രിയെയും ആമയെയും ഒക്കെപിടിച്ചു പൊരിച്ചു തിന്നും കാരണം അവർക്കു ഇറച്ചിവാങ്ങിക്കാൻ പൈസയില്ല, എന്റെവയലിന്റെ കരയിൽതാമസിക്കുന്ന തേവനെ ഞാൻ എന്നും ഓർക്കും ഞാൻആരുംകാണാതെതേവന്റെകുടിലിൽ പോകുന്നതുംതേവന്റെ വീട്ടിലെ നത്തക്കകറി വിളമ്പിതരുമ്പോൾ ലീലാമ്മ ക്കൊച്ചിനു “തന്തോയമയോ” എന്നുള്ള ചോദ്യം മറക്കാൻ പറ്റില്ല. രാസവളത്തിന്റെയുംകീടനാശിനിയുടേയും വരവോടെ, പൂവത്തൂർ ചിറ പ്രദേശത്തെ നെൽ വയലുകളിൽ നിന്ന് അപ്രത്യക്ഷമായതോവംശംനാശം വന്നതോ ആയ “നത്തകക്ക ” […]

നമ്മുടെ ശ്രദ്ധ പതറുന്നിടത്താണ് അസ്വസ്ഥതയും ആകുലതയും അപഭ്രംശങ്ങളും സംഭവിക്കുന്നത്.

നമ്മുടെ ശ്രദ്ധ പതറുന്നിടത്താണ് അസ്വസ്ഥതയും ആകുലതയും അപഭ്രംശങ്ങളും സംഭവിക്കുന്നത്. ഏകാഗ്രതാ ഭാവം നഷ്ടപ്പെടുമ്പോൾ നാം പലവിചാര ചിന്തകൾക്കടിമകളാകും. മനസ്സിനെ ഒന്നിൽ നിക്ഷിപ്തമാക്കാൻ കഴിഞ്ഞാൽ നമുക്ക് മനസ്സിന്റെ കടിഞ്ഞാൺ നഷ്ടമാകാതെ മുന്നേറാം. അത് മനസ്സിന്റെ അത്യുദാത്തമായൊരു ഭാവമാണ്. അത് സുഖസൗഭാഗ്യങ്ങളുടെ സംലഭ്യതയിൽ മാത്രമല്ല, അല്ലാത്ത കാര്യങ്ങളിലും സന്തോഷം പ്രദാനം ചെയ്യും. ഏകാഗ്രമായ ഒരു മനസ്സിലെ ഈ സന്തോഷം പിറവി കൊള്ളുകയുള്ളൂ. അത് ഫലമണിയാൻ നാം നമ്മുടെ മനസ്സിനെ ബോധപൂർവം ഒരുക്കണം. ജോസ് ക്ലെമന്റ്

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു

തിരുവനന്തപുരം∙ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിനെ(59) വഞ്ചിയൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി 7നു ശേഷം അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നു അടുത്ത ഫ്ലാറ്റിലുള്ളവർ പറഞ്ഞു. ഫ്ലാറ്റിനു മുന്നിലിട്ട പത്രം എടുത്തിരുന്നില്ല. രാത്രി മരണം സംഭവിച്ചിരിക്കാമെന്നാണു നിഗമനം. രാവിലെ മുതൽ സതീഷിന്റെ ഫോണിൽ മറുപടിയില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സാന്നിധ്യത്തിൽ ഫ്ലാറ്റിന്റെ വാതിൽ തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ […]

നമുക്ക് കാണാൻ കഴിയുന്നതിനേക്കാൾ അനേകമടങ്ങ് പ്രസക്തമാണ് നാം കണ്ടെത്താൻ ശ്രമിക്കുന്നത്.

നമുക്ക് കാണാൻ കഴിയുന്നതിനേക്കാൾ അനേകമടങ്ങ് പ്രസക്തമാണ് നാം കണ്ടെത്താൻ ശ്രമിക്കുന്നത്. ജവഹർലാൽ നെഹൃ ജയിലിലായിരുന്നു കൊണ്ട് ഇന്ത്യയെ അപഗ്രഥിച്ചു പഠിച്ചതുകൊണ്ടല്ലേ Discovery of India പിറന്നത്. ഒരു മനുഷ്യാത്മാവിന്റെ ഏറ്റവും വലിയ നേട്ടം ചിലതെല്ലാം കണ്ടെത്താനും അതെന്താണെന്നു ലളിതമായി അവതരിപ്പിക്കാനും കഴിയുന്നിടത്താണ്. അങ്ങനെ കഴിഞ്ഞതിന്റെ പരിണത ഫലമാണ് ജോൺ റസ്കിന്റെ Modern Painters ഉദയം ചെയ്തത്. അതാണ് റസ്കിൻ പറയുന്നത് : To see clearly is poetry, prophesy and religion all in one. […]

സംശയഗ്രസ്തൻ – കാവ്യം രചന: അഡ്വ: അനൂപ് കുറ്റൂർ

സാധനപാഠംകൊണ്ടുപുരുഷോത്തമൻ സർവ്വജ്ഞപീഠം കേറീടുമ്പോളോ സർവ്വം ജയിച്ചവൻ; സകലകലാവല്ലഭൻ സംശയമേറുന്നശീലത്തിനടിമയായി. സംശയിച്ചിതാ പരപ്രേരണയാലവൻ സ്വാർത്ഥതയോടൊരു വേളി കഴിക്കാൻ സുന്ദരനവനനവധി പെണ്ണു കണ്ടന്ത്യം സത്വരമർത്ഥമഭിമതം പരിണയിക്കാൻ . സൗമ്യശീലയാമവളെന്നും പതിവ്രത സൗമ്യ വാചകത്തോടിടപഴകുന്നു സുധീരക്കനവധി കെങ്കേന്മാരുണ്ട് സ്ഥിരമായുള്ളതാംകൂട്ടുകാർ. സുകൃതമാണവളെങ്കിലുമെന്നും സമമായയവളുടെ പ്രകൃതമെല്ലാം സമരസപ്പെട്ടു പോകാനാവാതവൻ സൂക്ഷ്മതയോടെ നിരീക്ഷണമായി. സംശയമേറിയയോരോ നാളേയും സംഭവിക്കുന്നതൊട്ടുമേ ശുഭമല്ല സ്നേഹോയുറവയും വറ്റീട്ടന്ത്യത്തിൽ സംസാരത്തിലൊക്കെനിഷേധമായി. സമർത്ഥയാമവളങ്ങൊതുങ്ങി സന്താനങ്ങൾക്കു നല്ലമ്മയായി സതതമെല്ലാം സഹിച്ചീടിലോ സേവനമെന്നു തന്നേ നിനപ്പതു . സംശയമേറിയവനെന്നുമവളോട് സ്വരചേർച്ചയില്ലാതടി വസ്ത്രവും സൂത്രമോടെല്ലാമേ പരിശോധിച്ച് സംസാരമൊക്കെ വികടമാകുന്നു. […]

അറിയാതെ – വിജു കടമ്മനിട്ട

പ്രണയാതിരവന്നു പാൽ നിലാവ് ചുരത്തിയതെന്റെ മാനസത്തിൽ ഗർവിന്റെ കരിമേഘ ജാലങ്ങൾ വന്നു നിറകായൽ ഞാനറിഞ്ഞില്ല, താരക മിഴികൾ വന്നു പ്രണയവെട്ടത്തിന്റെ ഇത്തിരിനാളം കൊളുത്തിയതും ഞാനറിഞ്ഞില്ല, എൻ്റെ മാനസ കൊക്കരണിയിൽ ഹംസദൂതികൾ, സ്തുതി പാഠകർ മധുര ഹൃദയ രാഗങ്ങൾ പാടിയതും ഞാനറിഞ്ഞില്ല. സ്വപ്നങ്ങൾ വന്നു ചിലമ്പൊലി ചാർത്തി ചുറ്റും ചൂഴ്ന്നു നിന്നു നടനമാടിയതും ഞാനറിഞ്ഞില്ല. പരിമളംതൂകി പ്രാലേയ കണംചൂടി, പൊൻ നൂലിഴകളുമായി വന്നൊരോ പുലരിയും വന്നെൻ നേർക്കു പ്രണയം പുഷ്പങ്ങൾ നീട്ടിയതും ഞാനറിഞ്ഞില്ല. അന്തരേ, എൻ്റെ ജീവന്റെ ചില്ലയിലിരുന്നൊരു […]

കൊതിക്കാറുണ്ടെൻ മനം – പുഷ്പ ബേബി തോമസ്

നീ പറന്നകലുമ്പോൾ നിനക്കൊപ്പം പറക്കാൻ കൊതിക്കാറുണ്ടെൻ മനം. കദനങ്ങൾ അടിഞ്ഞുകൂടിയ കടലിന് മീതെ മോഹങ്ങളാം മേഘങ്ങൾക്കിടയിലൂടെ നിനക്കൊപ്പം പറക്കാൻ കൊതിക്കാറുണ്ടെൻ മനം. ചിറകുകൾ തളരുമ്പോൾ നിൻ ചിറകിലെൻ ചിറക് ചേർത്ത് ഒറ്റച്ചിറകായി പറക്കാൻ കൊതിക്കാറുണ്ടെൻ മനം പുഷ്പ ബേബി തോമസ് 🥀🥀🥀🥀🥀🥀🥀 ഫോട്ടോ ലേഖ സൂസ്സൻ ജേക്കബ്

കണ്ണനു ചെങ്കദളി – രചന: ബിന്ദു. കെ.എം മലപ്പുറം

ഉത്രാടത്തിരുനാളിൽ ഉണ്ണിയ്ക്ക് നൈവേദ്യമായി തൃക്കൈയ്യിലരുളുന്നു ചെങ്കദളി . ചെത്തിയ്ക്കും ചെന്താമരപ്പൂവിനും നിൻമാറിലെ പട്ടുചേലയ്ക്കു മിന്നെത്ര കാന്തി ? ചന്തമേറുമിന്ദു കലയും നെറ്റിയിൽ ഗോപീചന്ദനവും ചാർത്തിയ നിൻ തിരുമുഖമെന്നിൽ വിളങ്ങണമനു നിമിഷം വെണ്ണകട്ടുണ്ണുന്ന കണ്ണനിന്നിതാ കൽക്കണ്ട മധുരമൂറും ചെങ്കദളി അഷ്ടമി രോഹിണിനാളിൽ പിറന്നല്ലോ അമ്മ തന്നോമനക്കണ്ണൻ.. ചുറ്റിലും ഗോപികമാർ വട്ടമിട്ടോരോരോ നൃത്ത വിലാസങ്ങളാടീടുമ്പോൾ അല്പമകലത്ത് ഞാനിരുന്നീടിലും നിൻകടാക്ഷം തന്നെയെന്റെ പുണ്യം തൃക്കയ്യിൽ നറുവെണ്ണയ്ക്കൊപ്പം പകർന്നിടും ഇത്തിരിപ്പൈമ്പാൽ കുറുക്കിയമ്മ ഉണ്ണി തൻ വായിൽ നൽകിടുംനേരങ്ങളിൽ മായക്കണ്ണായെന്നെയറിയുന്നു നീയെന്നു കളളനോട്ടത്തിനാലറിയുന്നു ഞാൻ […]

അനിരുദ്ധന്‍റെ അന്വേഷണങ്ങള്‍

അന്നത്തെ നടപടികള്‍ക്ക് നൈറ്റ് പട്രോളിംഗ് ഒഴിച്ചുള്ളവര്‍ ക്യാമ്പില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ മൂന്നുമണി ആയി. ഡിജിപി റാങ്കില്‍ സ്പെഷ്യല്‍ ഫോഴ്സിനെ നയിക്കുന്ന അനിരുദ്ധന്‍റെ വിരമിക്കല്‍ സമയം 12 മണിക്ക് അവസാനിച്ചിരുന്നു. ടാസ്ക് ഫോഴ്സിനായുള്ള അധികമായി നല്‍കിയ ഒരു വര്‍ഷം ആണ് ഇന്ന് പൂര്‍ത്തിയായത്. ڇഅവശേഷിക്കുന്ന രാവ് ആഘോഷത്തിന്‍റെ ആകട്ടെڈ സി.ഐ. സാബു തുടങ്ങിവെച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നക്സല്‍ വേട്ട കംപ്ലീറ്റ് ആയിട്ടുമതി ഡീറ്റൈല്‍ഡ് പാര്‍ട്ടി. ഇത് ഔപചാരികം മാത്രം. ആരോ പിറകില്‍നിന്ന് പറയുന്നുണ്ട്. അനിരുദ്ധനില്‍ വല്ലാത്ത ശൂന്യത നിറയുന്നുണ്ടായിരുന്നു. […]